റിപ്പബ്ലിക് ദിനത്തില്‍ തണുത്തുറഞ്ഞ ലഡാക് താഴ്വരയിലൂടെ മാര്‍ച്ച് ചെയ്ത് ഇന്തോ ടിബറ്റന്‍ പൊലീസ് സേന
ലഡാക്ക്: 72ാമത് റിപ്പബ്ലിക് ദിനത്തില്‍ തണുത്തുറഞ്ഞ് മഞ്ഞ് മൂടിക്കിടക്കുന്ന ലഡാക് താഴ്വരയിലൂടെ ത്രിവര്‍ണ പതാകയുമേന്തി മാര്‍ച്ച് നടത്തി ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സേന. ശരീരത്തെ മരവിപ്പിക്കുന്ന കനത്ത തണുപ്പിനെ അവഗണിച്ചാണ് റിപ്പബ്ലിക് ദിനത്തിലെ ടിബറ്റന്‍ പൊലീസ് സേനയുടെ മാര്‍ച്ച്.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് നടക്കുന്ന ചടങ്ങില്‍ 17 ഇന്തോ ടിബറ്റന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വിവിധവിഭാഗങ്ങളില്‍ പെലീസ് സര്‍വീസ് മെഡലുകള്‍ സ്വീകരിക്കും.
ടിബറ്റന്റ് പൊലീസ് സേനംഗങ്ങളായ അസിസ്റ്റന്റ് കമാന്റന്റ് അനുരാഗ് കുമാര്‍ സിങ്, ഡെപ്യൂട്ടി കമാന്റ് രാജേഷ് കുമാര്‍ ലുത്ര എന്നിവര്‍ക്ക് ധീരതക്കുള്ള പൊലീസ് മെഡല്‍ ലഭിക്കും. മൂന്ന് പൊലീസുകാര്‍ക്ക് നല്ല സേവനത്തിനുള്ള പ്രസിഡന്റിന്റെ പൊലീസ് മെഡലും 12 പോലീസുകാര്‍ക്ക് മെറിറ്റോറിയസ് അവാര്‍ഡും ലഭിക്കും. ഇന്ന് രാജപഥില്‍ നടക്കുന്ന റിപ്പബ്ലിക്ദിന പരേഡിലും ഇന്തോ ടിബറ്റന്‍ പോലീസ് സേന ഭാഗമാകുന്നുണ്ട്.