കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയ്ക്ക് എതിരെ നീക്കം കടുപ്പിച്ച് കേന്ദ്രം, ദേശീയപാത പദ്ധതികളിൽ നിന്നൊഴിവാക്കും

Google Oneindia Malayalam News

ദില്ലി: ടിക് ടോക് അടക്കമുളള 59 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ചൈനയ്ക്ക് എതിരെ കൂടുതല്‍ കടുത്ത നീക്കങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍. ദേശീയപാതാ വികസന പദ്ധതികളില്‍ നിന്നും ചൈനീസ് കമ്പനികളെ ഒഴിവാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. മാത്രമല്ല ചെറുകിട, ഇടത്തരം വ്യവസായ സംരഭങ്ങളില്‍ നിക്ഷേപം നടത്താനും ഇനി ചൈനീസ് കമ്പനികളെ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

സംയുക്ത സംരഭങ്ങളിലും ഇനി ചൈനീസ് കമ്പനികളെ പങ്കാളികളാക്കില്ല എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷമാണ് ചൈനയ്ക്ക് എതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കുന്നത്. ദേശീയപതാ പദ്ധതികളുടെ ഭാഗമാകുന്നത് ഇന്ത്യന്‍ കമ്പനികള്‍ക്ക് അവസരമൊരുക്കുന്ന തരത്തില്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം രൂപീകരിക്കും.

india

Recommended Video

cmsvideo
Anand Mahindra on China's Threat to Ban Indian Goods | Oneindia Malayalam

നിലവില്‍ ചില പദ്ധതികള്‍ രാജ്യത്ത് ചൈനീസ് പങ്കാളിത്തത്തോട് കൂടി പുരോഗമിക്കുന്നുണ്ട്. പുതിയ തീരുമാനം ഈ പദ്ധതികളെ ബാധിച്ചേക്കില്ല. അതേസമയം ഇനിയങ്ങോട്ട് ചൈനീസ് പങ്കാളിത്തം വേണ്ടെന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കി. സാങ്കേതിക രംഗത്തും മറ്റും വിദേശ സഹായം തേടേണ്ടി വന്നാലും അത് ചൈനീസ് കമ്പനികളില്‍ നിന്നാകില്ലെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. ചൈനയില്‍ നിന്നുളള ഇറക്കുമതി നിരുത്സാഹപ്പെടുത്തുമെന്നും രാജ്യം സ്വയംപര്യാപ്തതയിലേക്ക് കുതിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വൻ യൂ ടേണ്‍ അടിച്ച് യുഡിഎഫ്! ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയിട്ടില്ല! നാടകീയ നീക്കങ്ങൾ!വൻ യൂ ടേണ്‍ അടിച്ച് യുഡിഎഫ്! ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയിട്ടില്ല! നാടകീയ നീക്കങ്ങൾ!

അതിനിടെ അതിര്‍ത്തിയിലെ സംഘര്‍ഷ മേഖലകളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയില്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഘട്ടംഘട്ടമായി സൈന്യത്തെ പിന്‍വലിക്കാനാണ് ധാരണ. ഇന്ത്യയുടേയും ചൈനയുടേയും കമാന്‍ഡര്‍ തലത്തിലുളള സേനാ പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ആണ് ധാരണയായിരിക്കുന്നത്. അതേസമയം ഇത് സംബന്ധിച്ച് ഇരുരാജ്യങ്ങളും ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വിട്ടിട്ടില്ല.

 കോൺഗ്രസിന്റെ പ്രവചനം ഫലിക്കുന്നു! മധ്യപ്രദേശിൽ ചൗഹാന്റെ വഴി മുടക്കി ജ്യോതിരാദിത്യ സിന്ധ്യ! കോൺഗ്രസിന്റെ പ്രവചനം ഫലിക്കുന്നു! മധ്യപ്രദേശിൽ ചൗഹാന്റെ വഴി മുടക്കി ജ്യോതിരാദിത്യ സിന്ധ്യ!

കോൺഗ്രസ് നേതാവ് അജയ് തറയിലിനെതിരെ രഹ്ന ഫാത്തിമയുടെ ഭർത്താവ്! പ്രായമായ അമ്മയെയും കരുവാക്കുന്നു!കോൺഗ്രസ് നേതാവ് അജയ് തറയിലിനെതിരെ രഹ്ന ഫാത്തിമയുടെ ഭർത്താവ്! പ്രായമായ അമ്മയെയും കരുവാക്കുന്നു!

ആദിത്യനാഥൻ ഭരിക്കുന്ന യുപിയിൽ നടന്ന സംഭവം നമ്മളാരും മറന്നിട്ടില്ല! ഓർമ്മപ്പെടുത്തി എംഎ നിഷാദ്ആദിത്യനാഥൻ ഭരിക്കുന്ന യുപിയിൽ നടന്ന സംഭവം നമ്മളാരും മറന്നിട്ടില്ല! ഓർമ്മപ്പെടുത്തി എംഎ നിഷാദ്

ചൈനീസ് ആപ്പായ വീബോ ഉപേക്ഷിച്ച് നരേന്ദ്ര മോദി, ഷി ജിന്‍പിംഗുമൊത്തുളള ചിത്രം നീക്കം ചെയ്യാനാകുന്നില്ല!ചൈനീസ് ആപ്പായ വീബോ ഉപേക്ഷിച്ച് നരേന്ദ്ര മോദി, ഷി ജിന്‍പിംഗുമൊത്തുളള ചിത്രം നീക്കം ചെയ്യാനാകുന്നില്ല!

English summary
India to avoid Chinese Companies in Highway projects
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X