Get Updates
Get notified of breaking news, exclusive insights, and must-see stories!

2050 ല്‍ ഇന്ത്യ ജനസംഖ്യയില്‍ ഒന്നാമതാകും

Population
ദില്ലി: 2050 ല്‍ ലോകത്ത് ഏറ്റവും ജനസംഖ്യ കൂടിയ രാജ്യം ഇന്ത്യയായിരിയ്ക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ഫ്രഞ്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെമോഗ്രാഫിക് സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഇന്ത്യ ലോകത്തില്‍ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യമാകുമെന്ന് കണ്ടെത്തിയത്. രണ്ടാം സ്ഥാനത്ത് ചൈനയാണ്. ലോകജനസംഖ്യ 9.7 ബില്ല്യണ്‍ ആകുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 2050 ല്‍ ഇന്ത്യയിലെ ജനസംഖ്യ 1.6 ബില്യണ്‍ ആകുമെന്നാണ് പറയപ്പെടുന്നത്.ഒക്ടോബര്‍ 2 ബുധനാഴ്ചയാണ് പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേയ്ക്കും ഭൂമിയിലെ ജനസംഖ്യ 10 മുതല്‍ 11 ബില്യണ്‍ വരെ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎന്‍, വേള്‍ഡ് ബാങ്ക് എന്നിവ നല്‍കുന്ന ജനസംഖ്യാപഠന റിപ്പോര്‍ട്ടിന് സമാന്തരമായിട്ടാണ് ഫ്രഞ്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെമോഗ്രാഫിക് സ്റ്റഡീസ് റിപ്പോര്‍ട്ട് നല്‍കിയിരിയ്ക്കുന്നത്.

യുഎന്‍ നടത്തിയ പഠനത്തില്‍ ലോകജനസംഖ്യ 2050 ല്‍ 9.6 ബില്ല്യണ്‍ ആകുമെന്നായിരുന്നു. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ എണ്ണം 2050 ആകുമ്പോഴേയ്ക്കും രണ്ട് ബില്യണ്‍ ആകുമെന്നും 2100 ല്‍ ഇത് മൂന്ന് ബില്യണില്‍ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകജനസംഖ്യയില്‍ 2.5 ബില്യണ്‍ ജനങ്ങളും ആഫ്രിയ്ക്കയിലായിരിയ്ക്കും. ഇപ്പോള്‍ ആഫ്രിയ്ക്കയിലെ ജനസംഖ്യ 1.1 ബില്യനാണ്. ആഫ്രിയ്ക്കയിനല്‍ സ്ത്രീകളുടെ പ്രത്യുത്പാദനശേഷി 4.8. ആകും. ആഗോളതലത്തില്‍ ഇത് 2.5 ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+