ചൈന ഒന്നും അല്ല, അടുത്ത 10 വർഷത്തില്‍ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ആവശ്യം ഇന്ത്യക്ക്; ഗള്‍ഫുകാർ ഹാപ്പി
അടുത്ത ഒരു ദശകത്തിനുള്ളിൽ ലോകത്തിലെ ക്രൂഡ് ഓയില്‍ ഡിമാൻഡ് വളർച്ചയുടെ പുതിയ കേന്ദ്രമായി ഇന്ത്യ മാറിയേക്കുമെന്ന് ഇന്റർനാഷണൽ എനർജി ഏജൻസി (ഐഇഎ). പാരിസ് ആസ്ഥാനമായ പ്രവർത്തിക്കുന്ന ഐ ഇ ഇ ബുധനാഴ്ച പുറത്തിറങ്ങിയ റിപ്പോർട്ട് പ്രകാരം, 2035-ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോഗ വർധനവിന് കാരണമാകും. ഇന്ത്യയുടെ എണ്ണ ഉപഭോഗം 2024-ൽ 5.5 ദശലക്ഷം ബാരൽ പ്രതിദിനം (mbpd) ആയിരുന്നത് 2035-ഓടെ 8 mbpd ആയി ഉയരും. കാർ സ്വന്തമാക്കുന്നവരുടെ എണ്ണത്തിലെ വർധനവ്, പ്ലാസ്റ്റിക്-കെമിക്കൽ ഉൽപ്പാദനം, വിമാനയാത്രകൾ, എൽപിജി പാചകത്തിനുള്ള ഉപയോഗം എന്നിവയാണ് ഇതിന്‍റെ പ്രധാന കാരണങ്ങൾ.
"കഴിഞ്ഞ പത്ത് വർഷത്തിനിടെ ചൈന 75 ശതമാനത്തിലധികം എണ്ണ ഡിമാൻഡ് വളർച്ചയ്ക്ക് കാരണമായിരുന്നു. എന്നാൽ ഇപ്പോൾ ചിത്രം മാറുകയാണ്. ഇന്ത്യയാണ് ഇനി മുതൽ എണ്ണ ഡിമാൻഡ് വളർച്ചയുടെ പുതിയ കേന്ദ്രം," ഐ ഇ എ പറയുന്നു. 2035-ഓടെ ലോകത്ത് ഉൽപ്പാദിപ്പിക്കുന്ന അധിക എണ്ണയുടെ ഏകദേശം പകുതിയും ഇന്ത്യയിലേക്ക് എത്തും. ഇന്ത്യയിലെ എണ്ണ ഡിമാൻഡ് 2 mbpd വർധിക്കും. മറ്റേത് രാജ്യവുമായി താരതമ്യം ചെയ്യുമ്പോഴുള്ള ഏറ്റവും വലിയ വർധനവ് ആയിരിക്കും ഇത്. ആഫ്രിക്ക (1.2 mbpd), തെക്കുകിഴക്കൻ ഏഷ്യ (1 mbpd) എന്നിവയാണ് അടുത്ത സ്ഥാനങ്ങളില്‍ വരുന്നവർ.

ഇന്ത്യയുടെ എണ്ണ ഇറക്കുമതി ആശ്രിതത്വം 2024-ലെ 87 ശതമാനത്തിൽ നിന്ന് 2035-ഓടെ 92 ശതമാനമായി ഉയരും. സ്വന്തം ഉൽപ്പാദനം വർധിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്കിടയിലും ഇത് സംഭവിക്കുമെന്നാണ് പ്രവചനം. 2022 മുതൽ റഷ്യൻ ക്രൂഡ് ഓയിൽ റിഫൈൻ ചെയ്ത് യൂറോപ്പിന് പകരം ലോകത്തിന് വിതരണം ചെയ്യുന്ന 'സ്വിംഗ് സപ്ലൈയർ' ആയി ഇന്ത്യ ഉയർന്നു. 2024-ൽ 6 mbpd ആയിരുന്ന റിഫൈനറി ശേഷി 2035-ഓടെ 1.5 mbpd കൂടി വർധിച്ച് 7.5 mbpd ആകും. ഇത് ഇന്ത്യയെ ട്രാൻസ്പോർട്ട് ഇന്ധന കയറ്റുമതിയിൽ പ്രധാന കളിക്കാരനാക്കും.
റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ഉപരോധം മൂലം കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യയിലെ ഡിമാന്‍ഡില്‍ വർധനവ് ഉണ്ടാകുന്നത്. ഇതോടെ വരും കാലയളവില്‍ സൌദി അറേബ്യയും യു എ ഇയും അടക്കമുള്ള അറബ് രാഷ്ട്രങ്ങളില്‍ നിന്നുള്ള ഇറക്കുമതിയില്‍ കുത്തനേയുള്ള വർധനവ് പ്രതീക്ഷിക്കാം.
വൈദ്യുതി ഉൽപ്പാദനത്തിലും കൽക്കരി ഡിമാൻഡിലും രണ്ടാം സ്ഥാനം, പ്രകൃതിവാതക ഡിമാൻഡ് വളർച്ചയിൽ മൂന്നാം സ്ഥാനം എന്നിവയും ഇന്ത്യയ്ക്ക് ലഭിക്കും. എന്നാൽ, ഊർജ്ജ സുരക്ഷയും ഇറക്കുമതി ചെലവും വർധിക്കുന്നത് സർക്കാരിന് വെല്ലുവിളിയാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications