ക്രൂഡ് ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയില്‍ വമ്പന്‍ കുതിപ്പിന് ഇന്ത്യ: 1.62 ലക്ഷം കോടി രൂപയുടെ പദ്ധതി
രാജ്യത്തുടനീളം 1.62 ലക്ഷം കോടി രൂപയുടെ എണ്ണ, വാതക മേഖലയിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാർ, ഹരിയാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക തുടങ്ങി വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന പദ്ധതികളാണ് ബിഹാറിലെ ബെഗുസരായില്‍ വെച്ച് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്.
കെജി ബേസിനില്‍ നിന്ന് രാജ്യത്തേക്കുള്ള 'ഫസ്റ്റ് ഓയില്ലും', ഒ എന്‍ ജി സി കൃഷ്ണ ഗോദാവരി ആഴക്കടല്‍ പദ്ധതിയില്‍ നിന്നും ഫ്ളാഗ് ഓഫ് ചെയ്ത ആദ്യത്തെ ക്രൂഡ് ഓയില്‍ ടാങ്കറും ഈ സുപ്രധാന മേഖലയില്‍ രാജ്യത്തിന്റെ സ്വാശ്രയത്വം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇങ്ങനെയാണ് ഗവണ്മെന്റ് രാജ്യതാല്‍പ്പര്യ പ്രവര്‍ത്തനത്തിന് സമര്പ്പിതമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇപ്പോള്‍ ഇന്ത്യയുടെ റെയില്‍വേ നവീകരണം ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വൈദ്യുതീകരണവും സ്റ്റേഷന് നവീകരണവും അദ്ദേഹം പരാമര്‍ശിച്ചു. കുടുംബ രാഷ്ട്രീയവും സാമൂഹിക നീതിയും തമ്മില്‍ വലിയ വ്യത്യാസമാണുള്ളത്. കുടുംബരാഷ്ട്രീയം പ്രതിഭകളുടെയും യുവജനങ്ങളുടെയും ക്ഷേമത്തിന് പ്രത്യേകിച്ച് ഹാനികരമാണെന്നും അദ്ദേഹം പറഞ്ഞു.
ഊര്‍ജ സുരക്ഷയും സാമ്പത്തിക പ്രതിരോധവും ഊര്‍ജസ്വലമാക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന കെജി ബേസിന് ഇന്ത്യയുടെ ഊര്‍ജ മേഖലയില്‍ ഒരു പുതിയ യുഗത്തിന് തുടക്കമിടുന്നു. ബിഹാറില്‍ എണ്ണ- വാതക മേഖലയിലെ ഏകദേശം 14,000 കോടി രൂപയുടെ പദ്ധതികള്‍ ഏറ്റെടുത്തു. 11,400 കോടി രൂപയിലധികം പദ്ധതിച്ചെലവുള്ള ബറൗണി റിഫൈനറിയുടെ വിപുലീകരണത്തിന്റെ തറക്കല്ലിടലും ബറൗണി റിഫൈനറിയിലെ ഗ്രിഡ് അടിസ്ഥാനസൗകര്യം പോലുള്ള പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിച്ചതില്‍ ഉള്‍പ്പെുന്നു.
പാരദീപ് - ഹാല്‍ദിയ - ദുര്‍ഗാപൂര്‍ എല്‍പിജി പൈപ്പ് ലൈന്‍ പട്നയിലേക്കും മുസാഫര്‍പൂരിലേക്കും നീട്ടിയിട്ടുണ്ട്. ഹരിയാനയിലെ പാനിപ്പത്ത് റിഫൈനറി - പെട്രോകെമിക്കല്‍ കോംപ്ലക്സിന്റെ വിപുലീകരണവും രാജ്യത്തുടനീളം ഏറ്റെടുക്കുന്ന മറ്റ് പ്രധാന എണ്ണ-വാതക പദ്ധതികളില്‍പ്പെടുന്നു പാനിപ്പത്ത് റിഫൈനറിയിലെ 3ജി എത്തനോള്‍ പ്ലാന്റും കാറ്റലിസ്റ്റ് പ്ലാന്റും, ആന്ധ്രാപ്രദേശിലെ വിശാഖ് റിഫൈനറി ആധുനീകരണ പദ്ധതി (വിആര്‍എംപി), പഞ്ചാബിലെ ഫാസില്‍ക, ഗംഗാനഗര്‍, ഹനുമാന്‍ഗഡ് ജില്ലകളെ ഉള്‍ക്കൊള്ളുന്ന സിറ്റി ഗ്യാസ് വിതരണ ശൃംഖലാ പദ്ധതി, കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലെ പുതിയ പിഒഎല്‍ ഡിപ്പോ, മഹാരാഷ്ട്രയിലെ മുംബൈ ഹൈ നോര്‍ത്ത് പുനര്‍വികസനം നാലാം ഘട്ടം എന്നിവയാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നിർവ്വഹിച്ച പദ്ധതികള്‍.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആന്‍ഡ് എനര്‍ജിയുടെ (ഐഐപിഇ) തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ബറൗണിയില്‍ ഹിന്ദുസ്ഥാന്‍ ഉര്‍വരക് - രസായന്‍ ലിമിറ്റഡ് (എച്ച് യു ആര് എല്‍) വളം പ്ലാന്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 9500 കോടിയിലധികം രൂപ ചെലവഴിച്ച് വികസിപ്പിച്ച പ്ലാന്റ് കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയ്ക്ക് യേൂറിയ ലഭ്യമാക്കുകയും അവരുടെ ഉല്‍പ്പാദനക്ഷമതയും സാമ്പത്തിക സ്ഥിരതയും വര്‍ദ്ധിപ്പിക്കുകയും ചെയ്യും. രാജ്യത്ത് പുനരുജ്ജീവിപ്പിക്കുന്ന നാലാമത്തെ വളം പ്ലാന്റാണിത്.
ഏകദേശം 3917 കോടി രൂപയുടെ നിരവധി റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഇതില്‍ രാഘോപൂര്‍ - ഫോര്‍ബ്സ്ഗഞ്ച് ഗേജ് മാറ്റത്തിനുള്ള പദ്ധതിയും ഉള്‍പ്പെടുന്നു. മുകുരിയ-കതിഹാര്‍-കുമേദ്പൂര്‍ റെയില്‍ പാത ഇരട്ടിപ്പിക്കല്‍, ബറൗണി-ബച്ച്വാര 3-ഉം 4-ഉം പാതകള്‍ക്കുള്ള പദ്ധതി, കതിഹാര്‍-ജോഗ്ബാനി റെയില്‍ സെക്ഷന്റെ വൈദ്യുതീകരണം എന്നിവയും ഇതിന്റെ ഭാഗമാണ്. ഈ പദ്ധതികള്‍ യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കുകയും മേഖലയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് വഴിയൊരുക്കുകയും ചെയ്യും.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications