കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപാവലി വേളയില്‍ സ്വദേശി ഉല്‍പ്പന്നങ്ങള്‍ മാത്രം; ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാനോ?

  • By അക്ഷയ്‌
Google Oneindia Malayalam News

ദില്ലി: പാകിസ്ഥാന് നയതന്ത്ര പിന്‍തുണ നല്‍കുന്ന ചൈനയ്ക്ക് വന്‍ തിരിച്ചടിനല്‍കാന്‍ ഇന്ത്യയുടെ നീക്കമെന്ന് സൂചന. ദീപാവലി വേളയില്‍ സ്വദേശി ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തത് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഈ മേഖലയില്‍ പുലര്‍ത്തുന്ന അധിപത്യം തകര്‍ക്കാനാണെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് ഉല്‍പന്നങ്ങളുടെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് ഇന്ത്യ. പ്രധാനമന്ത്രിയുടെ പ്രസ്താവനയോടെ അപ്രഖ്യാപിത ബഹിഷ്‌ക്കരണത്തിലേക്കാണ് നിങ്ങുന്നത്.

മധുര പലഹാരങ്ങള്‍, വിളക്കുകള്‍, അലങ്കാരങ്ങള്‍ തുടങ്ങിയവ ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചതാണെന്ന് ഉറപ്പ് വരുത്തണമെന്നാണ് ബിജെപി എംപിമാര്‍ക്ക് അയച്ച കത്തില്‍ മോദിയുടെ അഭ്യര്‍ത്ഥന. ഇതൊരു ചെറിയ ചുവടുവയ്പാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണകക്ഷിയായ ബിജെപിയും ആര്‍എസ്എസ് -വിഎച്ച്പി അടക്കമുള്ള ഭരണാനുകൂല സംഘടനകളും ഇതിനകം തന്നെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ വന്‍ കാമ്പയിന്‍ തുടങ്ങിയിട്ടുണ്ട്. പാകിസ്ഥാന് ജലം വിട്ടുകൊടുക്കുന്ന സിന്ധു നദീ ജല കരാര്‍ പുനഃപരിശോധിക്കാനുള്ള ഇന്ത്യന്‍ നീക്കത്തിനെതിരെ ചൈന ബ്രഹ്മപുത്രയുടെ പോഷക നദി തടഞ്ഞ് വൈദ്യുത പദ്ധതി ആരംഭിക്കാനൊരുങ്ങിയതും ഇരു രാജ്യങ്ങള്‍ക്കിടയിലുമുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിരുന്നു.

ചൈന

ചൈന

പരസ്യമായി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ഇന്ത്യ തയ്യാറാവാത്തതിനാലും അതിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തതിനാലും ചൈനക്ക് ഔദ്യോഗികമായി അന്താരാഷ്ട്രതലത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യയെ പ്രതിരോധത്തിലാക്കാന്‍ കഴിയില്ല.

പാഠം പഠിക്കും

പാഠം പഠിക്കും

വാണിജ്യപരമായി തിരിച്ചടി നേരിട്ടാല്‍ ചൈന പാഠം പഠിക്കുമെന്നും വരുതിയിലാക്കാമെന്നുമാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍.

 നയതന്ത്ര വിദഗ്ധര്‍

നയതന്ത്ര വിദഗ്ധര്‍

പാകിസ്ഥാനെ അനുകൂലിക്കുന്ന നിലപാടെടുക്കുന്നത് വാണിജ്യ സഹകരണത്തെ ബാധിക്കുമെന്ന സന്ദേശം പ്രധാനമന്ത്രിയുടെ നീക്കത്തോടെ ഉണ്ടാവുമെന്നാണ് നയതന്ത്ര വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

 വന്‍ ഡിമാന്റ്

വന്‍ ഡിമാന്റ്

ഇന്ത്യയിലെ വിപുലമായ വിപണിയിലെ പങ്കില്‍ ഇടിവുണ്ടായാല്‍ അത് ചൈനയുടെ സാമ്പത്തികവ്യാവസായിക നിലയെതന്നെ പ്രതിസന്ധിയിലാക്കും. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ ഡിമാന്റുള്ള രാജ്യമാണ് ഇന്ത്യ.

English summary
India to boycott Chinese products?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X