കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗ്ലാദേശില്‍ തീരദേശ നിരീക്ഷണ സംവിധാനം: ധാക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പാചക വാതകമെത്തിക്കും!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയും ബംഗ്ലാദേശുമായി തീരദേശ നിരീക്ഷണത്തിന് ധാരണ. ബംഗ്ലാദേശില്‍ തീരദേശ നിരീക്ഷണ സംവിധാനമാണ് സ്ഥാപിക്കുക. മാലിദ്വീപിന് ശേഷം ഇന്ത്യ നിരീക്ഷണ സംവിധാനം സ്ഥാപിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇതോടെ ബംഗ്ലാദേശ് മാറും. ഇന്തോ- ബംഗ്ല തീരപ്രദേശത്തെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായാണ് ഇന്ത്യ നിരീക്ഷണ സംവിധാനം ആരംഭിക്കുന്നത്. ഇതിനായി 20 യൂണിറ്റ് യൂണിറ്റുകളെയാണ് ഇന്ത്യ വിന്യസിക്കുക.

കോണ്‍ഗ്രസില്‍ രാഹുല്‍ യുഗം അവസാനിക്കുന്നു? സിന്ധ്യ ക്യാമ്പിന് ഉപതിരഞ്ഞെടുപ്പില്‍ പ്രതിസന്ധികോണ്‍ഗ്രസില്‍ രാഹുല്‍ യുഗം അവസാനിക്കുന്നു? സിന്ധ്യ ക്യാമ്പിന് ഉപതിരഞ്ഞെടുപ്പില്‍ പ്രതിസന്ധി

ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി മോദിയുമായി ഒരുമണിക്കൂറിലേറെ നീണ്ടു നില്‍ക്കുന്ന ചര്‍ച്ചയാണ് നടത്തിയത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ളത് മികച്ച അയല്‍ ബന്ധത്തിന്റെ ഉദാഹരണമാണെന്നും ഷേക്ക് ഹസീന ചൂണ്ടിക്കാണിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഭാവിയില്‍ ശക്തമാകുമെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീന വ്യക്തമാക്കി. ഇന്ത്യ- ബംഗ്ലാദേശ് പ്രധാനമന്ത്രിമാര്‍ ചേര്‍ന്ന് ഊര്‍ജ്ജ- നൈപുണ്യ- സാമൂഹിക രംഗങ്ങളില്‍ നിന്നായി മൂന്ന് പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. മൈത്രി പൈപ്പ് ലൈനിന് ശേഷമുള്ള ഇരു രാജ്യങ്ങളുടേയും രണ്ടാമത്തെ പദ്ധതിയാണിത്. പശ്ചിമബംഗാളിലെ സില്‍ഗുരിയെയും ബംഗ്ലാദേശിലെ പാര്‍ഭതിപൂരിനെയും ബന്ധിപ്പിക്കുന്ന 130 കിലോമീറ്റര്‍ നീളമുള്ളതാണ് മൈത്രി പൈപ്പ് ലൈന്‍.

modi-hasina-15

ഈ വര്‍ഷം ഇന്ത്യയും ബംഗ്ലാദേശും ചേര്‍ന്ന് 12 പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. ഇതില്‍ മൂന്നെണ്ണം വെള്ളിയാഴ്ചയും ഒമ്പതെണ്ണം കുറച്ച് മാസങ്ങള്‍ക്കിടെ വീഡിയോ കോണ്‍ഫറന്‍സ് വഴിയും ഉദ്ഘാടനം ചെയ്തിരുന്നു. ത്രിപുരയിലെ സബ്രൂം ടൗണിലേക്ക് 1.82 ക്യൂസെക്സ് വെള്ളം ഫെനി നദിയില്‍ നിന്ന് നല്‍കാനും ധാരണയായിട്ടുണ്ട്. ടീസ്റ്റ ജല വിതരണ പദ്ധതിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് രാജ്യത്തെ ജനങ്ങളെന്നും ഷേക്ക് ഹസീന വ്യക്തമാക്കി. മനു, മുഹുരി, ഖോവൈ, ധര്‍ല, ധുദ്കുമാര്‍, ഫെനി എന്നിങ്ങനെ ഏഴ് നദികളില്‍ നിന്നുള്ള ജലം പങ്കുവെക്കുന്നതിനുള്ള കരാര്‍ ഒപ്പുവെക്കാനുള്ള നീക്കത്തിലാണ് ഇരു രാഷ്ട്രങ്ങളും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ധാക്കയില്‍ നിന്ന് പാചക വാതകമെത്തിക്കുന്നതിനും ധാരണയായിട്ടുണ്ട്.

English summary
India to build coastal surveillance system in Dhaka to provide LPG to northeastern states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X