കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇടപാടിന് ഇന്ത്യ! ഒരു ലക്ഷം കോടിയ്ക്ക് 114 യുദ്ധവിമാനങ്ങള്‍

Google Oneindia Malayalam News

ദില്ലി: ലോകത്തിലെ തന്നെ ഏറ്റവും വലിയ ആയുധ ഇടപാടിന് ഇന്ത്യ തുടക്കം കുറിക്കുന്നു. ഒരുലക്ഷം കോടിയിലേറെ ചെലവിട്ട് 114 യുദ്ധ വിമാനങ്ങള്‍ വാങ്ങാനാണ് പദ്ധതി. ഇതിന്റെ നടപടിക്രമങ്ങള്‍ക്ക് തുടക്കമായിക്കഴിഞ്ഞു.

രാജ്യത്തിന്റെ സൈനിക ശക്തി മെച്ചപ്പെടുത്തുകയും ആധുനിക വത്കരിക്കുകയും ആണ് ഇതുവഴി ലക്ഷ്യമിടുന്നത്. റാഫേല്‍ ഇടപാടിനെ ചൊല്ലി ഉയര്‍ന്ന ആക്ഷേപങ്ങളൊന്നും പുതിയ ആയുധ ഇടപാടിനെ ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബോയിങ്, ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പ്പറേഷന്‍, സ്വീഡന്റെ സാബ് എബി എന്നിവയാണ് ഇടപാടിന് മുന്നോട്ട് വന്നിരിക്കുന്ന വമ്പന്‍ കമ്പനികള്‍. ഇന്ത്യ പുറത്ത് വിട്ട പ്രാഥമിക നിബന്ധനകളില്‍ ഒന്ന് 85 ശതമാനം ഉത്പാദനവും ഇന്ത്യയില്‍ തന്നെ ആയിരിക്കണം എന്നതാണ്. ഒരു വര്‍ഷം മുമ്പായിരുന്നു ഇതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചത്.

Fighter Jet

വ്യോമസേനനയുടെ ആവശ്യങ്ങള്‍ എന്തൊക്കെയാണെന്നത് സംബന്ധിച്ച അന്തിമ പരിശോധനകള്‍ തുടങ്ങിയിട്ടുണ്ട്. പ്രാരംഭ വില ചര്‍ച്ചകളും ആദ്യഘട്ടത്തിലാണ്. ഇതോടൊപ്പം തന്നെ യുദ്ധ ടാങ്കുകളും സായുധ വാഹനങ്ങളും വാങ്ങുന്നത് സംബന്ധിച്ച നടപടിക്രമങ്ങളും നടക്കുന്നുണ്ട് എന്നാണ് പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യയില്‍ അന്തര്‍വാഹിനികള്‍ നിര്‍മിക്കാന്‍ വിദേശ കപ്പല്‍ നിര്‍മാതാക്കള്‍ക്ക് താത്പര്യമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

ഇന്ത്യന്‍ മഹാസമുദ്രാതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കുന്നതിനായി യുദ്ധക്കപ്പലുകളും അനുബന്ധ സംവിധാനങ്ങളും വാങ്ങുന്നതിനായി കഴിഞ്ഞ ദിവസം ഇന്ത്യ കരാര്‍ ക്ഷണിച്ചിരുന്നു. ഇതിന് പിറകേ ആണ് 114 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച വിവരങ്ങള്‍ പ്രതിരോധ സഹമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത്.

നിലവില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവിക സേനയ്ക്കും ഏറ്റവും ചുരുങ്ങിയത് 400 ഒറ്റ എന്‍ജിന്‍, ഇരട്ട എന്‍ജിന്‍ യുദ്ധവിമാനങ്ങള്‍ ആവശ്യമുണ്ട്.

English summary
India to buy 114 fighter jets for one lakh core rupees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X