കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യം 72ാം റിപ്പബ്ലിക്ക് നിറവില്‍; പ്രൗഡിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം, പരേഡ് കാണാന്‍ കാല്‍ ലക്ഷത്തോളം പേര്‍

Google Oneindia Malayalam News

ദില്ലി: കൊവിഡ് ആശങ്കകള്‍ക്കിടെയിലും രാജ്യം ഇന്ന് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. അരനൂറ്റാണ്ടിനിടെ വിശിഷ്ടാതിഥി പങ്കെടുക്കാത്ത ആദ്യത്തെ റിപ്പബ്ലിക്ക് ദിനാഘോഷമാണ് ഇന്ന് രാജ്യം ആഘോഷിക്കുന്നത്. കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പരേഡിന്റെ ദൈര്‍ഘ്യവും കാണികളുടെ എണ്ണവും കുറച്ചാണ് റിപ്പബ്ലിക്ക് ദിന പരേഡ് സംഘടിപ്പിക്കുന്നത്.

india

രാവിലെ ഒന്‍പത് മണിക്ക് ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമര്‍പ്പിക്കും. തുടര്‍ന്ന് 9.50നാണ് പരേഡ് ആരംഭിക്കുക. ഇത്തവണ 32 നിശ്ചല ദൃശ്യങ്ങള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. 17 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് ദൃശ്യങ്ങളൊരുക്കുന്നത്. എല്ലാ വര്‍ഷവും 1.25 ലക്ഷം കാണികളാണ് റിപ്പബ്ലിക്ക് ദിന പരേഡ് കാണാന്‍ എല്ലാവര്‍ഷവും എത്തിയിരുന്നെങ്കില്‍ ഇത്തവണ 25000 പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. 4000ഓളം പൊതുജനങ്ങള്‍ക്ക് മാത്രമാണ് ഇത്തവണ പാസ് അനുവദിച്ചിട്ടുള്ളത്.

മുന്‍ വര്‍ഷങ്ങളില്‍ വിജയ് ചൗക്കില്‍ നിന്ന് ചെങ്കോട്ട വരെയായിരുന്നു പരേഡ് ഗ്രൗണ്ടെങ്കില്‍ ഇത്തവണ ഇന്ത്യ ഗേറ്റ് പരിസരത്തെ ധ്യാന്‍ചന്ദ് നാഷണല്‍ സ്റ്റേഡിയത്തില്‍ പരേഡ് അവസാനിക്കും. ഈ വര്‍ഷത്തെ പരേഡില്‍ ഏറ്റവും തിളങ്ങിനില്‍ക്കുന്നത് റാഫേല്‍ വിമാനങ്ങളാണ്. 2019 ല്‍ കേന്ദ്ര ഭരണ പ്രദേശമായി മാറിയ ലാഡാക്, തിക്‌സെ മോണാസ്ട്രിയുടെ ദൃശ്യവുമായി പരേഡില്‍ അണിനിരക്കും. ഇത് ആദ്യമായാണ് ലഡാക്കിന്റെ ദൃശ്യം പരേഡില്‍ അണിനിരക്കുന്നത്.

എകെ ബാലനോടും രവീന്ദ്രനാഥിനോടും നോ പറയാന്‍ സിപിഎം, ഇത്തവണ മത്സരിപ്പിക്കില്ല, ഇവര്‍ക്ക് ഇളവ്!!എകെ ബാലനോടും രവീന്ദ്രനാഥിനോടും നോ പറയാന്‍ സിപിഎം, ഇത്തവണ മത്സരിപ്പിക്കില്ല, ഇവര്‍ക്ക് ഇളവ്!!

പന്ത് യുഡിഎഫിന്റെ കോർട്ടിലേക്കിട്ട് ആർഎംപി; 10 സീറ്റിൽ മത്സരിക്കും... ഒപ്പം നിൽക്കണോ എന്നത് യുഡിഎഫ് തീരുമാനംപന്ത് യുഡിഎഫിന്റെ കോർട്ടിലേക്കിട്ട് ആർഎംപി; 10 സീറ്റിൽ മത്സരിക്കും... ഒപ്പം നിൽക്കണോ എന്നത് യുഡിഎഫ് തീരുമാനം

കെഎസ് ചിത്രയ്ക്ക് പദ്മഭൂഷണ്‍, എസ്പിബിക്ക് പദ്മവിഭൂഷണ്‍, കൈതപ്രത്തിന് പദ്മശ്രീകെഎസ് ചിത്രയ്ക്ക് പദ്മഭൂഷണ്‍, എസ്പിബിക്ക് പദ്മവിഭൂഷണ്‍, കൈതപ്രത്തിന് പദ്മശ്രീ

English summary
India to celebrate 72nd Republic Day amid Covid Pandemic; Only 25,000 attendees at Parade ground
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X