കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്; ഇന്ത്യയിൽ ഏപ്രിലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും? വാർത്തയ്ക്ക് പിന്നിൽ

  • By Desk
Google Oneindia Malayalam News

ദില്ലി; കൊവിഡ് പൊട്ടിപുറപ്പെട്ടത് മുതൽ നിരവധി വ്യാജ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഭക്ഷണം ലഭിക്കില്ലെന്നും അവശ്യ സർവ്വീസുകളായ ബാങ്കുകളും എടിഎമ്മുകളും അടച്ചിടുമെന്നും ഇന്റർനെറ്റ് സംവിധാനങ്ങൾ തന്നെ നിർത്തലാക്കുമെന്നും തരത്തിലുള്ള നിരവധി വാർത്തകൾ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഈ ശ്രേണിയിൽ ഏറ്റവും പുതിയതായി പ്രചരിക്കുന്നത് രാജ്യത്ത് കൊവിഡിന്റെ പശ്ചാത്തലത്തിൽ ഉടൻ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നാണ്. എന്നാൽ വാർത്തകളിൽ പ്രതികരിച്ച് കരസേന രംഗത്തെത്തി.

 indian-army-1

കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ രാജ്യത്ത് ഉടൻ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും എന്നാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഏപ്രിൽ പകുതിയോടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും എന്നും ശേഷം കരസേന, എൻസിസി,എൻഎസ്സി ഉദ്യോഗസ്ഥർ ആഭ്യന്തര ഭരണ സംവിധാനങ്ങൾ നിയന്ത്രിക്കുമെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ
പ്രചരിക്കുന്നത് വെറും വ്യാജ വാർത്തകളാണെന് കരസേന വ്യക്തമാക്കി. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് വ്യാജവാർത്തയെക്കുറിച്ച് ഇന്ത്യൻ ആർമി പ്രതികരിച്ചത്

നേരത്തേ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ 21 ദിവസത്തെ ലോക്ക് ഡൗൺ നീട്ടുമെന്ന തരത്തിലുള്ള വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികൾ കൂട്ടപലായനം നടത്തിയതോടെ സ്ഥിരി ഗുരുതരമായെന്നും അതിനാൽ കേന്ദ്രസർക്കാർ ലോക്ക് ഡൗൺ നീട്ടിയേക്കുമെന്ന തരത്തിലായിരുന്നു പ്രചരണങ്ങൾ.

Recommended Video

cmsvideo
World gonna face global recession : Oneindia Malayalam

എന്നാൽ അത്തരം റിപ്പോർട്ടുകൾ തള്ളി കേന്ദ്രം രംഗത്തെത്തിയിരുന്നു. ഇത്തരം റിപ്പോർട്ടുകൾ ആശ്ചര്യപ്പെടുത്തുന്നതാണെന്നായിരുന്നു കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പ്രതികരിച്ചിരുന്നു. നിലവിൽ അത്തരത്തിലൊരു തിരുമാനവും സർക്കാർ കൈക്കൊണ്ടിട്ടില്ല. അതേസമയം നിലവിലെ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും രാജീവ് ഗൗബ വ്യക്തമാക്കിയിരുന്നു.

ചൈനയുടെ മെഡിക്കല്‍ കിറ്റുകള്‍ വേണ്ട...പുതിയ നിലപാടുമായി യൂറോപ്പ്യന്‍ രാജ്യങ്ങള്‍, കാരണം ഇതാണ്!!ചൈനയുടെ മെഡിക്കല്‍ കിറ്റുകള്‍ വേണ്ട...പുതിയ നിലപാടുമായി യൂറോപ്പ്യന്‍ രാജ്യങ്ങള്‍, കാരണം ഇതാണ്!!

'ഈ അധിക യോഗ്യത ഇനി നിങ്ങളെ ഒരു സിന്ധ്യയാക്കി മാറ്റുമോ?; എംബി രാജേഷിന് മറുപടിയുമായി വിഷ്ണുനാഥ്'ഈ അധിക യോഗ്യത ഇനി നിങ്ങളെ ഒരു സിന്ധ്യയാക്കി മാറ്റുമോ?; എംബി രാജേഷിന് മറുപടിയുമായി വിഷ്ണുനാഥ്

കൊറോണ മരണങ്ങളിൽ തെറ്റ് സമ്മതിച്ച് സർക്കാർ! മരിച്ചവരുടെ എണ്ണം ഇതല്ല, സത്യം വെളിപ്പെടുത്തും ബ്രിട്ടൻകൊറോണ മരണങ്ങളിൽ തെറ്റ് സമ്മതിച്ച് സർക്കാർ! മരിച്ചവരുടെ എണ്ണം ഇതല്ല, സത്യം വെളിപ്പെടുത്തും ബ്രിട്ടൻ

English summary
India to declare emergency? fake says Indian Army
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X