കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പടക്കോപ്പുകളുമായി ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയിലേക്ക്; വിന്യസിക്കുന്നത് അമേരിക്കന്‍ ആയുധങ്ങള്‍

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ അത്യാധുനിക ആയുധങ്ങള്‍ കൂടുതലെത്തിക്കുന്നു. അമേരിക്കന്‍ നിര്‍മിത എം777 പീരങ്കികള്‍, ചിനൂക്ക് ഹെലികോപ്റ്ററുകള്‍ എന്നിവയാണ് അരുണാചല്‍ പ്രദേശിലെത്തിക്കുന്നത്. ചൈനീസ് അതിര്‍ത്തിയില്‍ ഏത് സാഹചര്യവും നേരിടാന്‍ പര്യാപ്തമായ പരിശീലനത്തിന് തുടക്കമിടുകയാണ് സൈന്യം.

Indian

പ്രതിസന്ധി മേഖലയില്‍ യുദ്ധ പരിശീലനം നേടുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ വിന്യാസം. ഹിം വിജയ് എന്ന് പേരിട്ടിരിക്കുന്ന പരിശീലനത്തില്‍ വ്യോമ സേനയും ഭാഗമാകുന്നുണ്ട്. മലയോര മേഖലയില്‍ ശത്രുവിന്റെ സാന്നിധ്യം മനസിലാക്കി കൃത്യമായ സ്ഥലങ്ങളില്‍ ആക്രമണം നടത്തുക എന്നതാണ് പലിശീലനമെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ എഎന്‍ഐയോട് പറഞ്ഞു.

ബിജെപിക്ക് ആപ്പ് വച്ച് അമിത് ഷായുടെ 'ഹിന്ദി'; ദക്ഷിണേന്ത്യയില്‍ വന്‍ പ്രതിഷേധം, ജനം തെരുവിലേക്ക്ബിജെപിക്ക് ആപ്പ് വച്ച് അമിത് ഷായുടെ 'ഹിന്ദി'; ദക്ഷിണേന്ത്യയില്‍ വന്‍ പ്രതിഷേധം, ജനം തെരുവിലേക്ക്

അമേരിക്കയില്‍ നിന്ന് അടുത്തിടെ ലഭിച്ച ചിനൂക്ക് ഹെലികോപ്റ്ററുകളും പരിശീലനത്തില്‍ ഭാഗമാകും. കഴിഞ്ഞ മാര്‍ച്ചിലാണ് ചിനൂക്ക് ഹെലികോപ്റ്ററുകള്‍ വ്യോമസേനയുടെ ഭാഗമായത്. ഛണ്ഡീഗഡിലെ വ്യോമതാവളത്തിലാണാണ് ഇത്തരം ഹെലികോപ്റ്ററുകള്‍ തമ്പടിച്ചിരിക്കുന്നത്. എന്നാല്‍ വടക്കുകിഴക്കന്‍ വ്യോമ താവളങ്ങളില്‍ ചിനൂക്ക് എത്തിയിട്ടില്ല. സമീപ ഭാവിയില്‍ തന്നെ ഈ വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററുകള്‍ വടക്കുകിഴക്കന്‍ സൈനിക താവളങ്ങളിലെത്തും. അതിന്റെ ആദ്യ ഘട്ടമായിട്ടാണ് പരിശീലനത്തില്‍ ചിനൂക്കും ഉപയോഗിക്കുന്നതെന്ന് സൈന്യം പറയുന്നു.

സമീപ ഭാവിയില്‍ തന്നെ 145 എം 777 പീരങ്കികള്‍ സൈന്യത്തിന്റെ ഭാഗമാകുമെന്നും അവര്‍ വ്യക്തമാക്കി. ഭാരം കുറഞ്ഞതും ആക്രമണ ശേഷി കൂടുതലുള്ളതുമാണ് എം777 പീരങ്കിയെ വ്യത്യസ്തമാക്കുന്നത്. മലയോര മേഖലയിലെ യുദ്ധമുഖത്താണ് ഇത്തരം പീരങ്കികള്‍ സാധാരണ ഉപയോഗിക്കാറ്.

English summary
India to deploy M777, Chinook helicopters for war games along China border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X