കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴ് രാഷ്ട്രങ്ങൾക്ക് ഇന്ത്യയുടെ സൌജന്യ കൊവിഡ് വാക്സിൻ: ആഴ്ചകൾക്കുള്ളിൽ കയറ്റുമതിയ്ക്ക് നീക്കം

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ ആരംഭിച്ചതിന് പിന്നാലെ അയൽ രാജ്യങ്ങൾക്ക് വാക്സിൻ എത്തിച്ച് നൽകാൻ ഇന്ത്യ. നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്താൻ, മ്യാൻമർ, മാലിദ്വീപ്, മൌറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ വാക്സിൻ എത്തിക്കാനൊരുങ്ങുന്നത്. ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുള്ളത്.

കേന്ദ്ര സര്‍ക്കാറിന്‍റെ സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ശക്തമായി ഇടപെടും; പിണറായി വിജയന്‍കേന്ദ്ര സര്‍ക്കാറിന്‍റെ സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ശക്തമായി ഇടപെടും; പിണറായി വിജയന്‍

സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ചിട്ടുള്ള ഓക്സ്ഫഡും അസ്ട്രാസെനേക്കയും ചേർന്ന് വികസിപ്പിച്ചെടുത്തിട്ടുള്ള കൊവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നിവയാണ് അയൽരാജ്യങ്ങൾക്ക് ഇന്ത്യ വിതരണം ചെയ്യുക. ആദ്യത്തെ വാക്സിൻ കയറ്റുമതിയ്ക്ക് ഈ രാജ്യങ്ങളിൽ നിന്ന് പണം ഈടാക്കില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും തുടർന്നുള്ള കയറ്റുമതിയ്ക്ക് കമ്പനികൾക്ക് പണം നൽകേണ്ടതായി വരും.

corona654

ഇന്ത്യ രണ്ട് കൊവിഡ് വാക്സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് നേപ്പാൾ ഇന്ത്യയോട് കൊവിഡ് വാക്സിൻ ആവശ്യപ്പെട്ടത്. മ്യാൻമർ, ബംഗ്ലാദേശ് എന്നീ രാഷ്ട്രങ്ങളുമായി ഞാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി വാക്സിന് വേണ്ടി കരാർ ഒപ്പുവെച്ചിട്ടുള്ളത്. അതേ സമയം ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന കൊവിഡ് വാക്സിൻ ശ്രീലങ്കയ്ക്ക് കൂടി എത്തിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കിയിരുന്നു.

വാക്സിൻ ആവശ്യമുള്ള രാഷ്ട്രങ്ങൾക്ക് നിർമാണ കമ്പനികളുമായി നേരിട്ട് കരാർ ഒപ്പുവെക്കാം. എന്നാൽ വാക്സിൻ കയറ്റുമതി നടത്തുന്നതിന് കേന്ദ്രസർക്കാരിൽ നിന്നുള്ള അനുമതി നിർബന്ധമാണ്. എന്നാൽ ഇന്ത്യയിലെ ജനങ്ങൾക്ക് കുത്തിവെപ്പ് നൽകുന്നതിന് ആവശ്യമായ വാക്സിൻ ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രമാണ് വിദേശത്തേക്ക് മരുന്ന് നൽകുന്നതിനുള്ള ക്ലിയറൻസ് നൽകുകയുള്ളൂ.

സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി ബ്രസീലിന്റെ ഫിയോക്രൂസ് ഇൻസ്റ്റിറ്റ്യൂട്ടുമായി ഇതിനകം തന്നെ കരാർ ഒപ്പുവെച്ചിട്ടുണ്ട്. യുഎഇ, സൌദി അറേബ്യ, മൊറോക്കോ, ദക്ഷിണാഫ്രിക്ക, എന്നീ രാഷ്ട്രങ്ങളും ഇത്തരത്തിൽ വാക്സിൻ കൈമാറ്റത്തിനായി കരാർ ഒപ്പുവെച്ചിട്ടുണ്ട്. ഇതിന് പിന്നാലെ രണ്ട് മില്യൺ ഡോസ് വാക്സിൻ കൊണ്ടുപോകുന്നതിനായി ബ്രസീൽ വിമാനം അയച്ചിട്ടുണ്ട്. ഇന്ത്യയിൽ വാക്സിൻ വിതരണം ആരംഭിക്കാത്തതിനാൽ കേന്ദ്രസർക്കാർ വാക്സിൻ കൈമാറ്റത്തിന് അനുമതി നൽകിയിട്ടില്ല.

കോണ്‍ഗ്രസില്‍ വന്‍ മാറ്റം,ഇളവ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പോലുള്ളവര്‍ക്ക്,മറ്റുള്ളവര്‍ തെറിക്കുംകോണ്‍ഗ്രസില്‍ വന്‍ മാറ്റം,ഇളവ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പോലുള്ളവര്‍ക്ക്,മറ്റുള്ളവര്‍ തെറിക്കും

ഭരണസമിതിയെ വഞ്ചിച്ച് അനധികൃത ലാഭമുണ്ടാക്കി, നടി അനുശ്രീയ്ക്കെതിരെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റ പരാതിഭരണസമിതിയെ വഞ്ചിച്ച് അനധികൃത ലാഭമുണ്ടാക്കി, നടി അനുശ്രീയ്ക്കെതിരെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റ പരാതി

തോമസ് ഐസക്ക് നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്; മന്ത്രിസഭയിൽ തുടരാൻ അർഹതയില്ലെന്ന് കെ സുരേന്ദ്രൻതോമസ് ഐസക്ക് നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്; മന്ത്രിസഭയിൽ തുടരാൻ അർഹതയില്ലെന്ന് കെ സുരേന്ദ്രൻ

വീണ്ടും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുണ്ടോ? ഒറ്റ ലക്ഷ്യം മാത്രമെന്ന് ഉമ്മൻചാണ്ടിവീണ്ടും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുണ്ടോ? ഒറ്റ ലക്ഷ്യം മാത്രമെന്ന് ഉമ്മൻചാണ്ടി

English summary
India to export Covid vaccines to Seven neighbour Coronavirus vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X