കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ ഭൂഗര്‍ഭ സംഭരണി നിറയ്ക്കും; സൗദിയും യുഎഇയും ഇറാഖും സഹായിക്കും, വേറിട്ട നീക്കവുമായി മോദി

  • By Desk
Google Oneindia Malayalam News

ദില്ലി: സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചതിനെ തുടര്‍ന്ന് ഒരു കോടി ബാരല്‍ എണ്ണ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകും. ഇത്രയും അളവില്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കാനാണ് ഒപെക് പ്ലസ് രാജ്യങ്ങള്‍ തമ്മിലുണ്ടാക്കിയ കരാര്‍. ഉല്‍പ്പാദനം കുറയ്ക്കുന്നതോടെ വില ഉയരാന്‍ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊറോണ വ്യാപിച്ചിരിക്കുന്ന ഈ ഘട്ടത്തില്‍ ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങള്‍ക്ക് അത് തിരിച്ചടിയാകും. എന്നാല്‍ വിപണിയില്‍ വില ഉയരുന്നതിന് മുമ്പ് ചില ലക്ഷ്യങ്ങളോടെ ഇന്ത്യ നീങ്ങുന്നു. അടുത്തിടെ നിര്‍മിച്ച ഭൂഗര്‍ഭ സംഭരണികള്‍ ഏറെ കാലിയാണ്. ഇത് നിറയ്ക്കാന്‍ അറബ് രാജ്യങ്ങളുടെ പിന്തുണയോടെ നീങ്ങാനാണ് മോദി സര്‍ക്കാരിന്റെ തീരുമാനം. വിശദാംശങ്ങള്‍ ഇങ്ങനെ....

 മോദി സര്‍ക്കാരിന്റെ നീക്കം

മോദി സര്‍ക്കാരിന്റെ നീക്കം

ആഗോള തലത്തില്‍ എണ്ണവില നിലവില്‍ 30 ഡോളറില്‍ താഴെയാണ്. ഒപെക് പ്ലസ് രാജ്യങ്ങള്‍ തമ്മില്‍ വ്യാഴാഴ്ച ഉല്‍പ്പാദനം കുറയ്ക്കാന്‍ കരാറുണ്ടാക്കിയെങ്കിലും വിലയില്‍ വലിയ വ്യത്യാസങ്ങള്‍ വന്നിട്ടില്ല. മെയ്, ജൂണ്‍ മാസങ്ങളിലാണ് ഉല്‍പ്പാദനം കുറയ്ക്കുക. അതിന് മുമ്പ് ചില നടപടികള്‍ സ്വീകരിക്കാനാണ് മോദി സര്‍ക്കാരിന്റെ നീക്കം.

കൂടുതല്‍ എണ്ണ ഇന്ത്യയിലെത്തിക്കും

കൂടുതല്‍ എണ്ണ ഇന്ത്യയിലെത്തിക്കും

സൗദി അറേബ്യ, യുഎഇ, ഇറാഖ് എന്നീ അറബ് രാജ്യങ്ങളുടെ പിന്തുണയോടെ കൂടുതല്‍ എണ്ണ ഇന്ത്യയിലെത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. കഴിഞ്ഞ ദിവസം ജി20 രാജ്യങ്ങളുടെ വീഡിയോ കോണ്‍ഫറന്‍സില്‍ എണ്ണവില ക്രമാതീതമായി ഉയര്‍ത്തരുതെന്ന് എണ്ണ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആവശ്യപ്പെട്ടിരുന്നു.

പരമാവധി സംഭരിക്കും

പരമാവധി സംഭരിക്കും

നിലവില്‍ കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ഇന്ത്യയില്‍ പൊതു ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. എണ്ണ ചെലവും കുറവാണ്. അതുകൊണ്ടുതന്നെ പരമാവധി സംഭരിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇറാഖിനെ സമീപിച്ചതും ഈ ലക്ഷ്യത്തോടെയാണ്.

ഒമ്പത് ദിവസം

ഒമ്പത് ദിവസം

53.3 ലക്ഷം ടണ്‍ സംഭരണ ശേഷിയുള്ള നിലവറകള്‍ ഇന്ത്യ നിര്‍മിച്ചിട്ടുണ്ട്. ഒമ്പത് ദിവസം രാജ്യത്തിന് ആവശ്യമായ എണ്ണ ഇവിടെ സംഭരിച്ചുവയ്ക്കാന്‍ സാധിക്കും. എന്നാല്‍ നിലവില്‍ ഈ സംഭരണിയുടെ പകുതിയോളം കാലിയാണ്. ഇത് നിറയ്ക്കാനാണ് മൂന്ന് അറബ് രാജ്യങ്ങളെ സമീപിക്കുന്നത്.

ഭൂഗര്‍ഭ സംഭരണികള്‍

ഭൂഗര്‍ഭ സംഭരണികള്‍

കര്‍ണാടകത്തിലെ മംഗളൂരു, പഡൂര്‍ എന്നിവിടങ്ങളിലുള്ള ഭൂഗര്‍ഭ അറകള്‍ നിറയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. മാത്രമല്ല ആന്ധ്രപ്രദേശിലെ വിശാഖ പട്ടണത്തെ സംഭരണ കേന്ദ്രവും നിറച്ചിടാനാണ് തീരുമാനം. കര്‍ണാടകത്തിലെ രണ്ട് സംഭരണികളും പകുതിയോളം കാലിയാണ്.

അടിയന്തര ഘട്ടങ്ങളില്‍

അടിയന്തര ഘട്ടങ്ങളില്‍

സൗദി, യുഎഇ ഊര്‍ജ വകുപ്പ് മന്ത്രിമാരുമായി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞാഴ്ച ചര്‍ച്ച നടത്തിയിരുന്നു. മിതമായ വിലയില്‍ ഇന്ത്യയ്ക്ക് എണ്ണ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് കര്‍ണാടകത്തിലെ ഭൂഗര്‍ഭ സംഭരണികള്‍ നിര്‍മിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

മംഗളൂരു സംഭരണി ഇങ്ങനെ നിറയ്ക്കും

മംഗളൂരു സംഭരണി ഇങ്ങനെ നിറയ്ക്കും

മംഗളൂരുവിലെ സംഭരണ കേന്ദ്രത്തിലേക്കുള്ള 7.5 ലക്ഷം ടണ്‍ എണ്ണ യുഎഇയുടെ അഡ്‌നോക്ക് നല്‍കിയിട്ടുണ്ട്. വാണിജ്യ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഇത് സംഭരിച്ചിട്ടുള്ളത്. സംഭരണിയിലെ ബാക്കി സ്ഥലം കാലിയാണ്. യുഎഇയുടെ അപ്പര്‍ സക്കൂം ക്രൂഡ് വാങ്ങി മംഗളൂരുവിലെ കേന്ദ്രത്തില്‍ നിറയ്ക്കാനാണ് തീരുമാനം.

25 ലക്ഷം ടണ്‍

25 ലക്ഷം ടണ്‍

ഇന്ത്യയിലെ പ്രധാന സംഭരണികളില്‍ ഒന്നാണ് പഡൂരിലേത്. 25 ലക്ഷം ടണ്‍ ആണ് ഇതിന്റെ ശേഷി. പകുതി എണ്ണ തരാമെന്ന് യുഎഇയുടെ അഡ്‌നോക്ക് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ട് സൗദി അറേബ്യയില്‍ നിന്ന് എണ്ണ വാങ്ങാനാണ് തീരുമാനം. പഡൂരിലെ സംഭരണിയില്‍ നാല് കംപാര്‍ട്ടുമെന്റുകളാണുള്ളത്.

സൗദി അറേബ്യയും ഇറാഖും

സൗദി അറേബ്യയും ഇറാഖും

13 ലക്ഷം ടണ്‍ സംഭരണ ശേഷിയുണ്ട് വിശാഖപട്ടണത്തെ എണ്ണ കേന്ദ്രത്തിന്. ഇറാഖില്‍ നിന്ന് എണ്ണ വാങ്ങി ഇത് നിറയ്ക്കാനാണ് തീരുമാനം. ഒപെക് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളാണ് സൗദി അറേബ്യയും ഇറാഖും. ഈ രണ്ട് രാജ്യങ്ങള്‍ ഇന്ത്യയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്.

സര്‍ക്കാര്‍ പണം മുടക്കില്ല

സര്‍ക്കാര്‍ പണം മുടക്കില്ല

സര്‍ക്കാരിന്റെ മൂന്ന് സംഭരണ കേന്ദ്രത്തിലാണ് എണ്ണ നിറയ്ക്കാന്‍ പോകുന്നത്. എന്നാല്‍ പണം നല്‍കുന്നത് സര്‍ക്കാരല്ല. പൊതുമേഖലാ കമ്പനികളായ ഒഐസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നിവരാണ് മൂന്ന് പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള സാമ്പത്തിക ഇടപാട് നടത്തുക. സര്‍ക്കാര്‍ പിന്നീട് ഈ പണം കമ്പനികള്‍ക്ക് നല്‍കും.

2000 കോടി രൂപ അധികം വേണം

2000 കോടി രൂപ അധികം വേണം

കേന്ദ്ര ധനമന്ത്രാലയം 700 കോടി രൂപ എണ്ണ സംഭരിക്കാന്‍ മാറ്റിവച്ചിട്ടുണ്ട്. എന്നാല്‍ ഈ തുക സംഭരണികള്‍ നിറയ്ക്കാന്‍ പര്യാപ്തമല്ല. മൂന്ന് കേന്ദ്രവും നിറയ്ക്കുന്നതിന് കുറഞ്ഞത് 2000 കോടി രൂപ അധികം വേണ്ടിവരും. അതുകൊണ്ടാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴി എണ്ണവാങ്ങുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ലോക്ക് ഡൗണിന് ശേഷം ഇന്ത്യയെ മൂന്നാക്കി തിരിക്കും; സുപ്രധാന വിവരങ്ങള്‍, 400ഓളം ജില്ലകളില്‍...ലോക്ക് ഡൗണിന് ശേഷം ഇന്ത്യയെ മൂന്നാക്കി തിരിക്കും; സുപ്രധാന വിവരങ്ങള്‍, 400ഓളം ജില്ലകളില്‍...

രാത്രിയില്‍ നാട്ടുകാരെ വിറപ്പിച്ച 'അജ്ഞാതന്‍' പിടിയില്‍; ലക്ഷ്യം പീഡനം, വീട്ടമ്മ കണ്ടതോടെ കുടുങ്ങിരാത്രിയില്‍ നാട്ടുകാരെ വിറപ്പിച്ച 'അജ്ഞാതന്‍' പിടിയില്‍; ലക്ഷ്യം പീഡനം, വീട്ടമ്മ കണ്ടതോടെ കുടുങ്ങി

English summary
India to fill strategic reserves with low priced oil from Saudi, UAE, Iraq
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X