കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേലുമായി വന്‍ ആയുധ കരാര്‍ ഒപ്പിട്ട് മോദി സര്‍ക്കാര്‍; 300 കോടി... വീര്യം കൂടിയ ബോംബുകള്‍...

Google Oneindia Malayalam News

ദില്ലി: ഇന്ത്യ ഇസ്രായേലില്‍ നിന്ന് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ രണ്ടാംതവണ അധികാരത്തിലെത്തിയ ശേഷം ആദ്യ ആയുധകരാറാണിത്. ഇസ്രായേലില്‍ നിന്ന് വീര്യം കൂടി 100 സ്‌പൈസ് ബോംബുകളാണ് വാങ്ങുന്നത്. 300 കോടി രൂപ ചെലവ് വരുന്ന കരാര്‍ ഇന്ത്യന്‍ വ്യോമ സേനയ്ക്ക് കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെയാണ്. പാകിസ്താനിലെ ബാലാക്കോട്ടില്‍ ആക്രമണം നടത്താന്‍ വ്യോമ സേന ഉപയോഗിച്ച് സ്‌പൈസ് ബോംബുകളായിരുന്നു.

ഏറെ കാലം അകറ്റി നിര്‍ത്തിയിരുന്ന ഇസ്രായേലുമായി ഇന്ത്യയുടെ ബന്ധം ശക്തമാകാന്‍ തുടങ്ങിയത് 1991ന് ശേഷമാണ്. കോണ്‍ഗ്രസ് ഭരണകൂടം തുടക്കമിട്ട ബന്ധം ബിജെപി സര്‍ക്കാര്‍ വന്നതോടെ കൂടുതല്‍ ദൃഢമായി. മോദി ഇസ്രായേല്‍ സന്ദര്‍ശിച്ചത് കഴിഞ്ഞവര്‍ഷമാണ്. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. കരാറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍.....

ഇന്ത്യയുടെ ലക്ഷ്യം

ഇന്ത്യയുടെ ലക്ഷ്യം

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇന്ത്യയും ഇസ്രായേലും തമ്മില്‍ പുതിയ കരാറില്‍ ഒപ്പുവച്ചത്. ഇന്ത്യന്‍ വ്യോമസേനയെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. സ്‌പൈസ്-2000 ഗണത്തില്‍പ്പെട്ട ബോംബുകളുടെ ഏറ്റവും അത്യാധുനിക വിഭാഗമാണ് ഇന്ത്യയ്ക്ക് ഇസ്രായേലില്‍ നിന്ന് ലഭിക്കുക.

പുതിയ ആയുധത്തിന്റെ പ്രത്യേകത

പുതിയ ആയുധത്തിന്റെ പ്രത്യേകത

ശത്രുക്കളുടെ കേന്ദ്രങ്ങള്‍ കൃത്യമായി മനസിലാക്കി നശിപ്പിക്കാന്‍ ശേഷിയുള്ളതാണ് സ്‌പൈസ് ബോംബുകള്‍. ശത്രുക്കളുടെ കെട്ടിടങ്ങളും ബങ്കറുകളും തകര്‍ക്കാര്‍ ഈ ബോംബുകള്‍ക്ക് സാധിക്കും. ഈ ബോംബാണ് ബാലാക്കോട്ടില്‍ ജെയ്‌ശെ മുഹമ്മദിന്റെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യന്‍ വ്യോമ സേന ഉപയോഗിച്ചത്.

മിറാഷ് യുദ്ധവിമാനങ്ങളില്‍ ഘടിപ്പിച്ച്...

മിറാഷ് യുദ്ധവിമാനങ്ങളില്‍ ഘടിപ്പിച്ച്...

വ്യോമ സേനയുടെ മിറാഷ്-2000 യുദ്ധവിമാനങ്ങളില്‍ ഘടിപ്പിച്ചാണ് സ്‌പൈസ്-2000 ബോംബുകള്‍ ബാലാക്കോട്ടില്‍ ആക്രമണം നടത്തിയത്. അടിയന്തര ആവശ്യത്തില്‍പ്പെടുത്തിയാണ് കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ഇങ്ങനെ കരാര്‍ ഒപ്പുവയ്ക്കുമ്പോള്‍ മൂന്ന് മാസത്തിനകം ആയുധങ്ങള്‍ കൈമാറ്റം ചെയ്യണമെന്നാണ് വ്യവസ്ഥ.

ബാലാക്കോട്ടില്‍ നിന്നുള്ള പാഠം

ബാലാക്കോട്ടില്‍ നിന്നുള്ള പാഠം

കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ബാലാക്കോട്ടില്‍ ആക്രമണം നടത്തിയ വേളയില്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരയാണ് തകര്‍ക്കപ്പെട്ടത്. കെട്ടിടം പൂര്‍ണമായി നശിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വീര്യംകൂടിയ ഗണത്തില്‍പ്പെട്ട സ്‌പൈസ് ബോംബുകള്‍ ഇന്ത്യ സ്വന്തമാക്കുന്നത്.

പ്രത്യേക സാഹചര്യം

പ്രത്യേക സാഹചര്യം

ബാലാക്കോട്ടിലെ ശത്രുസാന്നിധ്യം സംബന്ധിച്ച് ഇന്ത്യന്‍ സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് ശക്തമായ ആക്രമണം നടത്താന്‍ വ്യോമസേന തീരുമാനിച്ചത്. സാധാരണ വ്യോമസേനയെ ഇത്തരം ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കാറില്ല. എന്നാല്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് കഴിഞ്ഞ ഫെബ്രുവരിയില്‍ തീരുമാനം കൈക്കൊണ്ടത്.

മാര്‍ക്ക് 84 പോര്‍മുന

മാര്‍ക്ക് 84 പോര്‍മുന

മാര്‍ക്ക് 84 പോര്‍മുനകളുള്ള ബോംബുകളാണ് ഇന്ത്യ ഇപ്പോള്‍ സ്വന്തമാക്കുന്നത്. കെട്ടിടടങ്ങളും ബങ്കറുകളും തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ഈ ബോംബുകള്‍. ബാലാക്കോട്ട് ആക്രമണത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് പുതിയ തീരുമാനം. ബോംബുകള്‍ ഇന്ത്യയ്ക്ക് ഉടന്‍ കൈമാറുമെന്ന് ഇസ്രായേല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

60 കിലോമീറ്റര്‍ ദൂരപരിധി

60 കിലോമീറ്റര്‍ ദൂരപരിധി

60 കിലോമീറ്റര്‍ ദൂരപരിധിയില്‍ വരെ ശത്രുസാന്നിധ്യം മനസിലാക്കി കൃത്യമായ ലക്ഷ്യസ്ഥാനത്ത് ആക്രമണം നടത്താന്‍ ശേഷിയുള്ള വിമാനങ്ങളാണ് സ്‌പൈസ് 2000. ശത്രുസാന്നിധ്യം ആയുധത്തിലെ കംപ്യൂട്ടര്‍ മെമ്മറി വഴി തിരിച്ചറിയും. യുദ്ധവിമാനത്തിന്റെ പാതയില്‍ വേണ്ട മാറ്റങ്ങളും വരുത്തും. തുടര്‍ന്നായിരിക്കും ബോംബ് വര്‍ഷം.

ചൈനയെ വിറപ്പിച്ച് പ്രതിഷേധം; 10 ലക്ഷം ജനങ്ങള്‍ തെരുവില്‍, ഹോങ്കോങില്‍ ചരിത്രപ്പിറവിചൈനയെ വിറപ്പിച്ച് പ്രതിഷേധം; 10 ലക്ഷം ജനങ്ങള്‍ തെരുവില്‍, ഹോങ്കോങില്‍ ചരിത്രപ്പിറവി

English summary
India to get 100 SPICE bombs from Israel; Modi's First Arms Deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X