കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കിനും ഗൂഗിളിനും ശേഷം കേന്ദ്രസര്‍ക്കാര്‍; ആയിരത്തോളം ഗ്രാമങ്ങളില്‍ സൗജന്യ വൈഫൈ

രാജ്യത്തെ 1050 ഗ്രാമങ്ങളിലാണ് ആദ്യഘട്ടത്തില്‍ സൗജന്യ വൈഫൈ സംവിധാനം ലഭ്യമാക്കുന്നത്.

  • By Afeef Musthafa
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ പൂര്‍ണ്ണമായും ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി ഗ്രാമങ്ങളില്‍ സൗജന്യ വൈഫൈ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ 1050 ഗ്രാമങ്ങളിലാണ് ആദ്യഘട്ടത്തില്‍ സൗജന്യ വൈഫൈ സംവിധാനം ലഭ്യമാക്കുന്നത്. ഗൂഗിളിനും ഫേസ്ബുക്കിനും ശേഷമാണ് ഗ്രാമങ്ങളില്‍ സൗജന്യ വൈഫൈ സേവനം കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കുന്നത്.

ഡിജിറ്റല്‍ വില്ലേജ് എന്ന പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ സൗജന്യ വൈഫൈയും നല്‍കുന്നത്. അടുത്ത ആറു മാസത്തിനുള്ളില്‍ പദ്ധതി നടപ്പില്‍ വരുത്തും. ആദ്യഘട്ടത്തില്‍ രാജ്യത്തെ 1050 ഗ്രാമങ്ങളിലാണ് പദ്ധതി ആരംഭിക്കുന്നത്. ഗ്രാമങ്ങളില്‍ സ്ഥാപിക്കുന്ന പ്രത്യേക ടവറില്‍ നിന്നും മൊബൈല്‍ ഫോണിലെ വൈഫൈ ഹോട്ട് സ്‌പോട്ടുമയി ബന്ധപ്പെടുത്തി സേവനം ഉപയോഗിക്കാം.

wifi

ആദ്യഘട്ടത്തില്‍ 62 മില്യണ്‍ ഡോളറാണ് ഗ്രാമങ്ങളില്‍ വൈഫൈ ടവറുകള്‍ സ്ഥാപിക്കാനായി കേന്ദ്രസര്‍ക്കാര്‍ ചിലവിടുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1050 ഗ്രാമങ്ങളിലെയും വൈഫൈ ടവറുകള്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

English summary
After Facebook and Google, the Indian government plans on providing free Wi-Fi to villages across the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X