സഹായ ഹസ്തവുമായി വീണ്ടും സുഷമ, രണ്ട് പാക് സ്വദേശികള്‍ക്ക് മെഡിക്കല്‍ വിസ അനുവദിച്ചു
ഇന്ത്യയില്‍ ചികിത്സയ്ക്കു വരാനായി രണ്ട് പാക് സ്വദേശികള്‍ക്കാണ് മന്ത്രി മെഡിക്കല്‍ വിസ അനുവദിച്ച് മാതൃകയായത്.
ദില്ലി: ഇന്ത്യ- പാക് അതിർത്തി പ്രശ്നം വർധിക്കുമ്പോഴും സഹായ കരസ്പർശവുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യയില്‍ ചികിത്സയ്ക്കു വരാനായി രണ്ട് പാക് സ്വദേശികള്‍ക്കാണ് മന്ത്രി മെഡിക്കല്‍ വിസ അനുവദിച്ച് മാതൃകയായത്.
ലാഹോര്‍ സ്വദേശി ഉസൈര്‍ ഹുമയൂണിന്റെ മൂന്നു വയസ്സുള്ള മകള്‍ക്ക് ഓപണ്‍ ഹാര്‍ട്ട് സര്‍ജറി, നൂര്‍മ ഹബീബ് എന്ന യുവതിയുടെ പിതാവിന് കരള്‍മാറ്റ ശസ്ത്രക്രിയ എന്നിവയ്ക്ക് ഇന്ത്യയില്‍ വരാൻ വിസ അനുവദിച്ചത്. ട്വിറ്ററിലൂടെ ഇരുകൂട്ടരും തങ്ങളുടെ ആവശ്യമറിയച്ചപ്പോള്‍ സുഷമ സ്വരാജ് ഇടപെടുകയായിരുന്നു. വിസ അനുവദിച്ച കാര്യം സുഷമ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചതും. ഇരുവരം ആരോഗ്യത്തോടെ ഇരിക്കാന്‍ പ്രാര്‍ഥിക്കുന്നതായും മന്ത്രി പറഞ്ഞു.













Click it and Unblock the Notifications