• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യയെ പ്രതിരോധിയ്ക്കാന്‍ 'കാളി' ജനിയ്ക്കുന്നു... പാകിസ്താനും ചൈനയ്ക്കും ഇനി പുല്ലുവില- സത്യമോ?

ദില്ലി: കാളി ഒരു ഹൈന്ദവ ദേവതയാണ്. സംഹാര രുദ്രയാണ് കാളീ ദേവി. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയില്‍ ജനിയ്ക്കുന്നത് മറ്റൊരു 'കാളി'യാണ്. സംഹാരമല്ല ലക്ഷ്യം, പ്രതിരോധം. എന്നാല്‍ ഒരുനാള്‍ സംഹാരം ആവശ്യമായി വന്നാല്‍ അതിനും തയ്യാര്‍.

ലോകത്തെ തന്നെ ഏറ്റവും ശക്തമായ മിസൈല്‍വേധ പ്രതിരോധ സംവിധാനമാണ് ഇന്ത്യ നിര്‍മിയ്ക്കുന്നത്. 'കാളി' എന്ന പേര് ഹിന്ദു ദേവതയുടെ അല്ല, മറിച്ച് 'കിലോ ആമ്പിയര്‍ ലീനിയാര്‍ ഇന്‍ജെക്ടര്‍' എന്നതിന്റെ ചുരുക്കപ്പേരാണ്.

ഇന്ത്യയുടെ ഈ പ്രതിരോധ കവചത്തെക്കുറിച്ച് ഇപ്പോഴും കാര്യമായ വിവരമൊന്നും പുറംലോകത്തിന് അറിയില്ല. ഡിഫന്‍സ് ന്യൂസ് ഡോട്ട് ഇന്‍ എന്ന വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച അവസാന വാര്‍ത്ത വന്നത്.

എന്താണ് 'കാളി'?

ആണവാക്രമണം

ആണവാക്രമണം

തങ്ങളുടെ കൈയ്യില്‍ അണ്വായുധം ഉണ്ട് എന്നാണല്ലോ എപ്പോഴും പാകിസ്താന്‍ ഉയര്‍ത്തുന്ന ഭീഷണി. 'കാളി' സജ്ജമായിക്കഴിഞ്ഞാല്‍ പിന്നെ ഒരു ആണവ ആക്രമണത്തേയും ഇന്ത്യ ഭയപ്പെടേണ്ടതില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈനയും ഒതുങ്ങും

ചൈനയും ഒതുങ്ങും

മിസൈല്‍ ആക്രണം നടത്തി ഇന്ത്യയെ പ്രതിരോധത്തിലാക്കാമെന്ന് ചൈനയും ഇനി പ്രതീക്ഷിയ്‌ക്കേണ്ടതില്ല. ഇന്ത്യന്‍ മണ്ണില്‍ എത്തുംമുമ്പേ അതിനെ തകര്‍ക്കാന്‍ 'കാളി'യ്ക്ക് കഴിയും.

എന്താണ് കാളി?

എന്താണ് കാളി?

കിലോ ആമ്പിയര്‍ ലീനിയാര്‍ ഇന്‍ജെക്ടര്‍ എന്നതാണ് കാളിയുടെ പൂര്‍ണരൂപം. ഇതൊരു ലേസര്‍ ആയുധം ആണെന്നാണ് പലരും ധരിച്ചിരിയ്ക്കുന്നത്. എന്നാല്‍ കാളി അതല്ല.

സോഫ്റ്റ് കില്ലര്‍

സോഫ്റ്റ് കില്ലര്‍

'സോഫ്റ്റ് കില്ലര്‍ വെപ്പണ്‍' എന്നാണ് കാളി അറിയപ്പെടുന്നത്. എതിരാളികളുടെ മിസൈലുകളിലും വിമാനങ്ങളിലും ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് ദ്വാരം സൃഷ്ടിച്ച് നശിപ്പിയ്ക്കുന്ന മിസൈല്‍ നാശിനിയല്ല ഇത്. ഇലക്ട്രോണിക് സംവിധാനങ്ങളാണ് നശിപ്പിയ്ക്കുക.

ഇലക്ട്രോണ്‍ ബീമുകള്‍

ഇലക്ട്രോണ്‍ ബീമുകള്‍

അത്യുന്നതോര്‍ജ്ജത്തിലുള്ള റിലേറ്റിവിസ്റ്റിക് ഇലക്ട്രോണ്‍ ബീമുകളാണ് കാളിയില്‍ നിന്ന് പുറത്ത് വരിക. ഇതായിരിയ്ക്കും എതിരാളികളും മിസൈലിലെ ഇലക്ട്രോണിക് സംവിധാനങ്ങളെ നശിപ്പിയ്ക്കുക.

ആര്‍ക്കിമിഡീസിന്റെ തത്വം

ആര്‍ക്കിമിഡീസിന്റെ തത്വം

വലിയ ലെന്‍സുകളുപയോഗിച്ച് ശത്രുക്കളുടെ കപ്പലുകള്‍ കത്തിച്ച് ഗ്രീസിനെ രക്ഷിച്ച ആര്‍ക്കിമിഡീസ് തന്നെയാണ് ഇക്കാര്യത്തില്‍ മുന്‍ഗാമി.

ഡോ ചിദംബരം

ഡോ ചിദംബരം

ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ ഡയറക്ടര്‍ ആയിരുന്ന ഡോ ആര്‍ ചിദംബരം ആയിരുന്നു 1985 ല്‍ ഇത്തരമൊരു പദ്ധതി മുന്നോട്ട് വച്ചത്. പിന്നീട് പ്രതിരോധ ഗവേഷണ കേന്ദ്രവും ഇതിന്റെ നിര്‍മാണത്തിന്റെ ഭാഗമായി.

 ആയുധം മാത്രമല്ല

ആയുധം മാത്രമല്ല

കാളിയെ ഒരു ആയുധം മാത്രമായിട്ടല്ല വികസിപ്പിച്ചുകൊണ്ടിരിയ്ക്കുന്നത്. അള്‍ട്രാ ഹൈ സ്പീഡ് ഫോട്ടോഗ്രാഫിയ്ക്കും വിമാനങ്ങളുടെ പ്രവര്‍ത്തന ക്ഷമത പരിശോധിയ്ക്കാനും തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ക്കുപയോഗിയ്ക്കുന്നുണ്ട്.

ഒരു കാളി അല്ല

ഒരു കാളി അല്ല

കാളി-80 ല്‍ ആയിരുന്നു തുടക്കം. പിന്നീടത് 200, 1000, 5000 എന്നിവയിലെത്തി നില്‍ക്കുന്നു എന്നാണ് വിവരം. കാളി-10000 എന്ന ലക്ഷ്യത്തിലെത്തുമ്പോള്‍ ഇന്ത്യ ആരേയും ഭയക്കേണ്ടതില്ലാത്ത ഒരു രാജ്യമായി മാറിയേക്കും.

കാളി- 5000

കാളി- 5000

കാളി-5000 ന്റെ നിര്‍മാണം 2004 ല്‍ പൂര്‍ത്തിയാക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ചില ജോലികള്‍ ബാക്കിവന്നു. 2012 ല്‍ ഇന്ത്യ കാളി 5000 പരീക്ഷിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

പാകിസ്താന്റെ ആരോപണം

പാകിസ്താന്റെ ആരോപണം

2012 ല്‍ സിയാചിന്‍ മലനിരകളില്‍ ഉണ്ടായ വന്‍ഹിമപാതത്തിന് കാരണം ഇന്ത്യ ഉപയോഗിച്ചു ഊര്‍ജ്ജ ആയുധമാണെന്ന് പാകിസ്താന്‍ ആരോപിച്ചിരുന്നു. 135 പാക് പട്ടാളക്കാരാണ് അന്ന് മഞ്ഞിനടയില്‍ പെട്ട് മരിച്ചത്.

ഭാരം എത്ര?

ഭാരം എത്ര?

കാളി-5000 ന് ഏതാണ്ട് 10 ടണ്‍ ഭാരം വരും എന്നാണ് റിപ്പോര്‍ട്ട്. കാളി -10000 ന് ഭാരം 26 ടണ്ണും.

അമേരിക്കയെ ഞെട്ടിച്ചു

അമേരിക്കയെ ഞെട്ടിച്ചു

ലേസര്‍ രശ്മികള്‍ ഉപയോഗിച്ചുള്ള മിസൈല്‍വേധ സംവിധാനങ്ങള്‍ അമേരിയ്ക്ക അടക്കമുള്ള പല രാജ്യങ്ങള്‍ക്കും ഉണ്ട്. നമ്മുെ കാളിയെ പോലെ ഒന്ന് വികസിപ്പിയ്ക്കാന്‍ അമേരിയ്ക്ക ശ്രമിച്ച് പരാജയപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിലപ്പോള്‍ മാരകായുധം

ചിലപ്പോള്‍ മാരകായുധം

ഒരു മിസൈല്‍ പ്രതിരോധത്തിനപ്പുറം കാളി ഇന്ത്യയ്ക്ക് ഒരു ശക്തമായ ആയുധം തന്നെ ആയി മാറിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. വന്‍ ഊര്‍ജ്ജം ലേസര്‍ രശ്മികളെ പോലെ പ്രവഹിപ്പിക്കുന്ന ആയുധം എന്തായാലും ശത്രുക്കള്‍ക്ക് ഒരു പേടി സ്വപ്‌നമാകും.

ഉപഗ്രഹങ്ങള്‍ നശിപ്പിയ്ക്കാന്‍

ഉപഗ്രഹങ്ങള്‍ നശിപ്പിയ്ക്കാന്‍

ശത്രു രാജ്യങ്ങളുടെ കൃത്രിമോപഗ്രഹങ്ങള്‍ നശിപ്പിയ്ക്കാന്‍ പോലും ഭാവി.ില്‍ കാളിയ്ക്ക് കഴിഞ്ഞേയ്ക്കും.

English summary
India is all set to become a missile-proof country where no uninvited missiles could dare to touch Indian soil. Indian scientists are working on a top secret project under which the smartest military weapon of the 21st century- Kali.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X