കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി വാട്സാപ്പും ടെലഗ്രാമും വേണ്ട, ഇന്ത്യയുടെ സ്വന്തം 'ജിംസ്' ആപ്പ് വരുന്നു

Google Oneindia Malayalam News

ദില്ലി: വാട്സാപ്പിന് സമാനമായ പുതിയ ആപ്ലിക്കേഷൻ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഔദ്യോഗികമായതും തന്ത്രപ്രധാനമായതുമായ ആശയ വിനിമയങ്ങൾ നടത്താൻ സുരക്ഷിതമായ മെസേജിംഗ് ആപ്ലിക്കേഷൻ അവതരിപ്പിക്കാനാണ് നീക്കം. വാട്സാപ്പ്, ടെലഗ്രാം പോലുള്ള മെസേജിംഗ് ആപ്ലിക്കേഷനുകളിൽ സ്വകാര്യതയും സുരക്ഷിതത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനിൽക്കുന്നതിനിടെയാണ് നീക്കം.

ഇന്ദിരാ ജയ്‌സിംഗിനെ ബലാത്സംഗ പ്രതികള്‍ക്കൊപ്പം ജയിലില്‍ ഇടണം... നിര്‍ഭയ കേസില്‍ തുറന്നടിച്ച് കങ്കണഇന്ദിരാ ജയ്‌സിംഗിനെ ബലാത്സംഗ പ്രതികള്‍ക്കൊപ്പം ജയിലില്‍ ഇടണം... നിര്‍ഭയ കേസില്‍ തുറന്നടിച്ച് കങ്കണ

ഗവൺമെന്റ് ഇൻസ്റ്റന്റ് മെസേജിംഗ് സിറ്റം( ജിംസ്) എന്ന കോഡ് നെയിമാണ് പുതിയ ആപ്ലിക്കേഷന് നൽകിയിരിക്കുന്നത്. കേന്ദ്ര സർക്കാർ ഓഫീസുകൾക്കും വകുപ്പുകൾക്കും പുറമെ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടാൽ ജിംസ് ലഭ്യമാക്കുമെന്ന് ഉന്നതവൃത്തങ്ങൾ വ്യക്തമാക്കുന്നു.

phone

നാഷണൽ ഇൻഫോർമാറ്റിക്സ് സെൻരറാണ് ജിംസ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. സർക്കാർ വകുപ്പുകൾക്കായുള്ള ഈ-മെയിൽ സേവനവും വികസിപ്പിച്ചെടുത്തത് എൻഐസിയാണ്. നിലവിൽ പ്രതിദിനം 2 കോടിയിലധികം ഇ-മെയിലുകളാണ് ഇതു വഴി കൈകാര്യം ചെയ്യുന്നത്.

എൻഡ് ടു എൻഡ് എൻക്രിപ്ഷനോട് കൂടിയാണ് ജിംസ് ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഫോട്ടോകളും വീഡിയോകളും ഇതുവഴി ഷെയർ ചെയ്യാം. 11 പ്രാദേശിക ഭാഷകളിൽ ജിംസ് ലഭ്യമാകും. പരീക്ഷണാടിസ്ഥാനത്തിൽ 6600 ഓളം ആളുകളാണ് ജിംസ് ഉപയോഗിക്കുന്നത്. ഒഡീഷ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും ജിംസ് ലഭ്യമാക്കിയിട്ടുണ്ട്. ജിംസ് കൈകാര്യം ചെയ്യുന്നതിനായി പ്രത്യേകം വെബ് പോർട്ടലും സജ്ജമാക്കുന്നുണ്ട്.

English summary
India to introduce its own messagin app GIIMS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X