കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീക്ക് സീസണില്‍ 25 ഡോളറിന് 30 ദിവസത്തെ ഇ-ടൂറിസ്റ്റ് വിസയുമായി ഇന്ത്യ

Google Oneindia Malayalam News

ദില്ലി: പീക്ക് സീസണില്‍ കുറഞ്ഞ നിരക്ക് ഇ-ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ ഇന്ത്യ. കേന്ദ്ര ടുറിസം മന്ത്രി പ്രഹ്ലാദ് പട്ടേല്‍ ആണ് ഇക്കാര്യം അറിയിച്ചത്. ജൂലെ മുതല്‍ മാര്‍ച്ച് വരെയുള്ള പീക്ക് സീസണില്‍ 25 ഡോളറിന് 30 ദിവസത്തെ വിസ അനുവദിക്കാന്‍ ആണ് തീരുമാനം. കൂടാതെ 80 ഡോളര്‍ നിരക്കില്‍ 5 വര്‍ഷത്തെ ഇ ടൂറിസ്റ്റ് വിസയും 40 ഡോളര്‍ നിരക്കില്‍ 1 വര്‍ഷത്തെ ഇ ടൂറിസ്റ്റ് വിസയും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ജപ്പാന്‍, സിംഗപ്പൂര്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ ഓഫ് സീസണില്‍ 30 ദിവസത്തേക്ക് 10 ഡോളറും ഒരു വര്‍ഷത്തേക്കും 5 വര്‍ഷത്തേക്കും 25 ഡോളറുമാണ് വിസ നിരക്ക്. എന്നാല്‍ ഇന്ത്യയില്‍ ഇനി ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ഓഫ് സീസണില്‍ 30 ദിവസത്തെ ഇ-ടൂറിസ്റ്റ് വിസ 10 ഡോളര്‍ നിരക്കില്‍ നല്‍കുമെന്നും പട്ടേല്‍ പറഞ്ഞു.

യുഎന്‍എസ്സി അനൗപചാരിക സെഷനില്‍ അക്‌സായി ചിന്‍ വിഷയം ഉയര്‍ത്തി ചൈനയുഎന്‍എസ്സി അനൗപചാരിക സെഷനില്‍ അക്‌സായി ചിന്‍ വിഷയം ഉയര്‍ത്തി ചൈന

visa

ഇന്ത്യന്‍ ടൂറിസം മേഖലയെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി ചൊവ്വാഴ്ച നടന്ന യോഗത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച മന്ത്രി പ്രഹ്ലാദ് പട്ടേല്‍ വിനോദസഞ്ചാരികളെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കുന്നതിനാണ് ഇപ്പോഴത്തെ നടപടിയെന്ന് പറഞ്ഞു.

സാമ്പത്തിക മാന്ദ്യം ആശങ്കാജനകം; തളര്‍ന്ന മേഖലകളെ ഉണര്‍ത്താന്‍ ശക്തമായ നടപടി വേണം: രഘുറാം രാജന്‍സാമ്പത്തിക മാന്ദ്യം ആശങ്കാജനകം; തളര്‍ന്ന മേഖലകളെ ഉണര്‍ത്താന്‍ ശക്തമായ നടപടി വേണം: രഘുറാം രാജന്‍

English summary
India to issue low-cost e-tourist visa during peak season
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X