കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ പേടിപ്പിക്കാൻ നോക്കി; ട്രംപിന് ഇപ്പോൾ കണക്കിന് കിട്ടി!!! ഇന്ത്യയോട് കളിച്ചാൽ ഇങ്ങനെയിരിക്കും

Google Oneindia Malayalam News

ദില്ലി: കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയ ഉടന്‍ തന്നെ അമേരിക്ക വക ഒരു തിരിച്ചടി കിട്ടിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്കുള്ള പ്രത്യേക പരിഗണന അമേരിക്ക എടുത്തുകളയുകയായിരുന്നു. മോദിയും ട്രംപും തമ്മില്‍ അടുത്ത ബന്ധം സൂക്ഷിക്കുന്നു എന്നൊക്കെ പ്രചരിക്കുമ്പോള്‍ തന്നെ ആയിരുന്നു ഇത് നടന്നത്. ഇന്ത്യക്കെതിരെ ഡൊണാള്‍ഡ് ട്രംപ് ആഞ്ഞടിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയോട് കലിപ്പ് തീരാതെ അമേരിക്ക!!! സഹായിക്കാന്‍ തയ്യാറാണ്, പക്ഷേ വിട്ടുവീഴ്ച ചെയ്യണം; അല്ലെങ്കിൽഇന്ത്യയോട് കലിപ്പ് തീരാതെ അമേരിക്ക!!! സഹായിക്കാന്‍ തയ്യാറാണ്, പക്ഷേ വിട്ടുവീഴ്ച ചെയ്യണം; അല്ലെങ്കിൽ

ഇപ്പോഴിതാ അമേരിക്കയ്ക്ക് ഇന്ത്യയുടെ വക അതിലും വലിയ തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 29 ഉത്പന്നങ്ങള്‍ക്കാണ് ഒറ്റയടിക്ക് നികുതി കൂട്ടിയത്.

പ്രതിരോധ മേഖലയിലും അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിക്കവേ ആണ് ഈ തീരുമാനം എന്നതും ശ്രദ്ധേയമാണ്. റഷ്യയില്‍ നിന്ന് മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്നതിനെതിരെ ആയിരുന്നു കഴിഞ്ഞ ദിവസം അമേരിക്ക രംഗത്ത് വന്നത്.

അടിയ്ക്ക് തിരിച്ചടി

അടിയ്ക്ക് തിരിച്ചടി

ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്കുള്ള പ്രത്യേക പരിഗണന ആഴ്ചകള്‍ക്ക് മുമ്പായിരുന്നു ട്രംപ് ഭരണകൂടം എടുത്തുകളഞ്ഞത്. ഇതോടെ ഈ ഉത്പന്നങ്ങളുടെ അമേരിക്കയിലെ ഇറക്കുമതി തീരുവയും വര്‍ദ്ധിച്ചിരുന്നു. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന് ട്രംപ് ആരോപിക്കുകയും ചെയ്തിരുന്നു.

എന്തായാലും ഇപ്പോള്‍ അമേരിക്കയ്ക്ക് അതിലും വലിയ തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്. 29 ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവയാണ് ഇന്ത്യ വര്‍ദ്ധിപ്പിച്ചത്.

ട്രംപിന് വഴങ്ങിയ ഇന്ത്യ

ട്രംപിന് വഴങ്ങിയ ഇന്ത്യ

വ്യാപാര മേഖലയില്‍ മുമ്പ് അമേരിക്കയ്ക്ക് വഴങ്ങിക്കൊടുത്ത ചരിത്രമാണ് ഇന്ത്യക്കും മോദി സര്‍ക്കാരിനും ഉള്ളത്. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ ഉദാഹരണം തന്നെ എടുക്കാം. 100 ശതമാനം ആയിരുന്നു ഈ ബൈക്കുകളുടെ ഇറക്കുമതി തീരുവ. എന്നാല്‍ ട്രംപ് കണ്ണുരുട്ടിയപ്പോള്‍ അത് ഒറ്റയടിക്ക് ഇന്ത്യ 50 ശതമാനം ആയി കുറച്ച് കൊടുക്കുകയായിരുന്നു. 2018 ല്‍ ആയിരുന്നു ഇത്.

തീരുമാനം ഒരു വര്‍ഷം മുമ്പ്

തീരുമാനം ഒരു വര്‍ഷം മുമ്പ്

അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഉറക്കുമതി തീരുവ കൂട്ടാനുള്ള തീരുമാനം ഇന്ത്യ എടുക്കുന്നത് 2018 ജൂണ്‍ മാസത്തില്‍ ആയിരുന്നു. എന്നാല്‍ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആ തീരുമാനം മരവിപ്പിച്ചിരിക്കുകയായിരുന്നു. 2019 ജൂണ്‍ 16 വരെ ആയിരുന്നു ഈ തീരുമാനം. ഇപ്പോഴത്തെ സാഹചപര്യത്തില്‍ ജൂണ്‍ 16 ഓടെ 29 അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവയില്‍ വന്‍ വര്‍ദ്ധന ഉണ്ടാകും.

30 ശതമാനത്തില്‍ നിന്ന് 120 ലേക്ക്

30 ശതമാനത്തില്‍ നിന്ന് 120 ലേക്ക്

അമേരിക്കയില്‍ നിന്ന് വാള്‍നട്ട് ഇറക്കുമതിയ്ക്ക് ഇപ്പോള്‍ ഇന്ത്യ ഈടാക്കുന്ന ഇറക്കുമതി തീരുവ 30 ശതമാനം ആണ്. ഒറ്റയടിക്ക് ഇത് 120 ശതമാനം ആക്കിയാണ് ഉയര്‍ത്തുക. അതുപോലെ തന്നെ ചിക്ക് പീസ്, ബംഗാള്‍ പയറ്, മസൂര്‍ പരിപ്പ് എന്നവയുടെ തീരുവ 30 ശതമാനത്തില്‍ നിന്ന് 70 ശതമാനം ആകും. അമേരിക്കയില്‍ നിന്നുള്ള ആപ്പിള്‍ ഇറക്കുമതിയില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ആപ്പിളിനും നികുതിയില്‍ വലിയ വര്‍ദ്ധനയാണ് വരാന്‍ പോകുന്നത്.

ട്രംപിനെ ചൊടിപ്പിച്ചത്

ട്രംപിനെ ചൊടിപ്പിച്ചത്

ഒരു സുപ്രഭാതത്തില്‍ ട്രംപിന് തോന്നിയ ഒറ്റബുദ്ധിയാണ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുള്ള പ്രത്യേക പരിഗണന അവസാനിപ്പിച്ചത് എന്ന് കരുതാന്‍ വരട്ടെ. അതിന് ഒരു കാരണം ഉണ്ട്. 2019 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതി 52.4 ബില്യണ്‍ ഡോളറിന്റേതായിരുന്നു. എന്നാല്‍ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതിയാകട്ടെ 35.5 ബില്യണ്‍ ഡോളറിന്റേയും.

ഈ കണക്കാണ് ട്രംപിനെ ശരിക്കും ചൊടിപ്പിച്ചത്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് അമിത നികുതി ഈടാക്കുന്നതാണ് ഇറക്കുമതി-കയറ്റുപതി അനുപാതത്തില്‍ ഇത്തരം ഒരു അന്തരം സൃഷ്ടിക്കുന്നത് എന്നായിരുന്നു ട്രംപിന്റെ ആരോപണം.

എന്താണ് ജിഎസ്പി

എന്താണ് ജിഎസ്പി

വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള 4,800 ഓളം ഉത്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ നികുതി രഹിത വില്‍പനയ്ക്ക് വഴിയൊരുക്കുന്നതായിരുന്നു പ്രത്യേക പരിഗണന പട്ടിക അഥവാ ജിഎസ്പി. ഇന്ത്യയില്‍ നിന്ന് ഏതാണ്ട് 1900 ഉത്പന്നങ്ങളാണ് ഇത്തരത്തില്‍ അമേരിക്കയിലേക്ക് കയറ്റി അയച്ചിരുന്നത്. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതോടെ ഇവയുടെ കയറ്റുമതി വലിയ പ്രതിസന്ധിയിലാണ്.

ഞെട്ടിക്കാനുറച്ച് അമേരിക്ക

ഞെട്ടിക്കാനുറച്ച് അമേരിക്ക

ഇന്ത്യയെ സമ്മര്‍ദ്ദത്തിലാഴ്ത്തുക എന്ന തന്ത്രമാണ് അമേരിക്ക ഇപ്പോള്‍ പയറ്റുന്നത് എന്ന് തന്നെ വിലയിരുത്തേണ്ട സാഹചര്യമാണ്. പ്രത്യേക പരിഗണന പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് പിറകേ പ്രതിരോധ മേഖലയില്‍ അമേരിക്കന്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്. പ്രതിരോധ മേഖലയില്‍ ഇന്ത്യക്ക് എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണെന്ന് പറയുന്നതിനൊപ്പം തന്നെ, റഷ്യന്‍ സഹകരണത്തെ എതിര്‍ക്കുകയും ചെയ്യുന്നുണ്ട് അമേരിക്ക. റഷ്യയില്‍ നിന്ന് മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാനുള്ള കരാറില്‍ നിന്ന് പിന്‍വാങ്ങിയില്ലെങ്കില്‍ വലിയ പ്രത്യാഘാതം ഉണ്ടാകും എന്ന ഭീഷണിയും മുഴക്കിയിട്ടുണ്ട്.

ചര്‍ച്ചയ്ക്ക് മുമ്പേ പ്രശ്‌നങ്ങള്‍

ചര്‍ച്ചയ്ക്ക് മുമ്പേ പ്രശ്‌നങ്ങള്‍

രണ്ടാമതും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിന് ശേഷം നരേന്ദ്ര മോദിയും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പാണ് ഈ പ്രശ്‌നങ്ങള്‍ എല്ലാം ഉണ്ടായിട്ടുള്ളത്. ജപ്പാനിലെ ഒസാക്കയില്‍ ജൂണ്‍ 28, 29 തിയ്യതികളില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ മോദി ട്രംപിനെ കാണുന്നുണ്ട്. അതോടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമോ അതോ ഒരു ഇന്ത്യ-അമേരിക്ക വ്യാപാര യുദ്ധത്തിന് തുടക്കമാകുമോ എന്നാണ് ഇനി അറിയേണ്ടത്.

English summary
India to rise import tax for 29 American Goods
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X