മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റക്കക്ഷി, ഇന്ത്യാ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍

ദില്ലി: മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് ഇന്ത്യാ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം. 60 നിയമസഭാ സീറ്റുകളുളള മേഘാലയയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യമായ കേവല ഭൂരിപക്ഷം 31 സീറ്റുകളാണ്. എന്നാല്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം.
18 മുതല്‍ 24 വരെ സീറ്റുകള്‍ എന്‍പിപി സ്വന്തമാക്കാനാണ് സാധ്യത. തൊട്ട് പിന്നില്‍ കോണ്‍ഗ്രസ് എത്തും. 6 മുതല്‍ 12 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയേക്കുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. മൂന്നാമത് എത്തുന്ന ബിജെപിക്ക് ലഭിക്കുക 4 മുതല്‍ 8 വരെ സീറ്റുകള്‍ മാത്രമാണ്. അതേസമയം മറ്റ് ചെറുപാര്‍ട്ടികളും 4 മുതല്‍ 8 വരെ സീറ്റുകള്‍ വിജയിച്ചേക്കുമെന്നും ഇന്ത്യാ ടുഡെ - ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.
മേഘാലയയില്‍ എന്‍പിപിയും ബിജെപിയും ചേര്‍ന്ന സഖ്യമാണ് ഭരണകക്ഷിയെങ്കിലും ഇക്കുറി ബിജെപി ഇല്ലാതെയാണ് എന്‍പിപി മത്സരിക്കാന്‍ ഇറങ്ങിയത്. 74 ശതമാനം ആണ് സംസ്ഥാനത്ത് ഇക്കുറി പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. പുറത്ത് വന്ന എക്‌സിറ്റ് പോളുകളെല്ലാം മേഘാലയയില്‍ എന്‍പിപിക്ക് ആണ് മുന്‍തൂക്കം പ്രവചിച്ചിരിക്കുന്നത്. ടൈംസ് നൗ ഇടിജി റിസര്‍ച്ച് സര്‍വ്വേ പ്രകാരം എന്‍പിപിക്ക് 18 മുതല്‍ 26 സീറ്റ് വരെ ലഭിച്ചേക്കാം. തൃണമൂലിന് 8- 16 വരെയും കോണ്‍ഗ്രസിന് 2-5 വരെയും ബിജെപിക്ക് 3-6 വരെയും സീറ്റുകള്‍ ലഭിക്കാനാണ് സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications