കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ 'അഭ്യര്‍ത്ഥന' ഇന്ത്യ സ്വീകരിച്ചെന്ന് ഇന്ത്യാ ടുഡേ അവതാരകന്‍, പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

Google Oneindia Malayalam News

ദില്ലി: അമേരിക്കയ്ക്ക് മലേറിയ വാക്‌സിന്‍ നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചതിനെ തുടര്‍ന്ന് കുരുക്കിലായിരിക്കുകയാണ് ഇന്ത്യാ ടുഡേ അവതാരകന്‍ രാഹുല്‍ കന്‍വാള്‍. മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്‌ളോറോകിന്‍ നല്‍കണമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ അഭ്യര്‍ത്ഥന ഇന്ത്യ അംഗീകരിച്ചെന്നും, വലിയ മനസ്സുള്ള രാഷ്ട്രങ്ങള്‍ ഇതാണ് ചെയ്യേണ്ടതെന്നും കന്‍വാള്‍ ട്വീറ്റ് ചെയ്തു. സ്വന്തം ആവശ്യങ്ങള്‍ക്കുള്ള മരുന്നുകള്‍ കൈവശമുണ്ടെങ്കില്‍, അവര്‍ മറ്റ് രാജ്യങ്ങളെ കൂടി സഹായിക്കണം. അമേരിക്കയെ മാത്രമല്ല, അയല്‍രാജ്യങ്ങളെ കൂടി സഹായിക്കാന്‍ തയ്യാറാണെന്നും കൂടി ഇന്ത്യ പറഞ്ഞിട്ടുണ്ടെന്നായിരുന്നു കന്‍വാളിന്റെ ട്വീറ്റ്.

1

ഇതിലെന്താണ് ട്രോളാന്‍ എന്നാണോ, യഥാര്‍ത്ഥത്തില്‍ ട്രംപ് ഇന്ത്യ മലേറിയ മരുന്ന് വിട്ടുനല്‍കിയിട്ടില്ലെങ്കില്‍ കനത്ത തിരിച്ചടിയുണ്ടാവുമെന്നാണ് പറഞ്ഞത്. എന്നാല്‍ രാഹുല്‍ കന്‍വാളിന്റെ ട്വീറ്റില്‍ ഇത് അഭ്യര്‍ത്ഥനയായി മാറിയിരിക്കുകയാണ്. തിരിച്ചടി ഭയന്നാണ് ഇന്ത്യ മരുന്ന് നല്‍കാന്‍ തീരുമാനിച്ചതെന്ന് പറയാന്‍ രാഹുല്‍ തയ്യാറായില്ലെന്നാണ് ട്രോള്‍. രാഹുല്‍ കന്‍വാളിന്റെ നിഘണ്ടുവില്‍ അഭ്യര്‍ത്ഥന എന്ന വാക്ക് ഭീഷണി, തിരിച്ചടി എന്നിവയ്ക്കുള്ള അര്‍ത്ഥമാണെന്നാണ് പരിഹാസം. പെയിഡ് മീഡിയയുടെ ജോലി ഇതാണെന്നും പരിഹാസമുണ്ട്. #request എന്ന ഹാഷ്ടാഗ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരിക്കുകയാണ്. ഇതിന് പുറമേ #trump, #retaliation എന്ന ഹാഷ്ടാഗുകളും സജീവമായിട്ടുണ്ട്.

വാട്‌സാപ്പ് യൂണിവേഴ്‌സിറ്റി തിരിച്ചടിയുടെ അര്‍ത്ഥം അഭ്യര്‍ത്ഥന എന്നാക്കി മാറ്റിയെന്നും മറ്റൊരാള്‍ പരിഹസിക്കുന്നു. ട്രംപിന്റെ പ്രസ്താവനയ്ക്ക് വീഡിയോ തെളിവായിട്ടുള്ളത് നന്നായി, അല്ലെങ്കില്‍ നമ്മള്‍ വിശ്വസിച്ച് പോയേനെയെന്നും, രാഹുല്‍ കന്‍വാലിനെ പോലുള്ള പെയ്ഡ് മാധ്യമ പ്രവര്‍ത്തകര്‍ സത്യത്തെ എപ്പോഴും വളച്ചൊടിക്കും. ഈ തുറന്നുകാണിക്കല്‍ എല്ലാ ഇന്ത്യക്കാരിലേക്കും എത്തിക്കണമെന്നും ഒരു യൂസര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം കന്‍വാള്‍ സര്‍ക്കാരിനൊപ്പം നിന്ന് സത്യത്തെ മൂടിവെക്കുകയാണെന്നും, മാധ്യമങ്ങള്‍ സര്‍ക്കാര്‍ പക്ഷമാകുന്നത് ഗുണകരമാണോ എന്ന് ആലോചിച്ച് നോക്കാനും ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കന്‍വാല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Recommended Video

cmsvideo
ട്രംപിനെ പേടിച്ച് മോദി സര്‍ക്കാര്‍ : Oneindia Malayalam

നേരത്തെ മലേറിയ മരുന്നിന്റെ ആവശ്യത്തില്‍ ഇന്ത്യ പ്രതികരിക്കുന്നത് വൈകിയിരുന്നു. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. എത്രയും പെട്ടെന്ന് മലേറിയ മരുന്നിനുള്ള വിലക്ക് നീക്കി യുഎസ്സിന് അത് ലഭിച്ചിട്ടില്ലെങ്കില്‍ ഇന്ത്യക്കെതിരെ തിരിച്ചടിയുണ്ടാവുമെന്നായിരുന്നു ട്രംപിന്റെ വെല്ലുവിളി. ഇതോടെ ഇന്ത്യ മലേറിയ മരുന്നിന് അടക്കമുള്ള വിലക്ക് പിന്‍വലിക്കുകയും ചെയ്തു. ആവശ്യമുള്ള രാജ്യങ്ങളെ ഇന്ത്യ സഹായിക്കുമെന്നും അറിയിച്ചു. അതേസമയം അമേരിക്കയ്ക്ക് മരുന്ന് വിട്ടുനല്‍കാമെന്നും, വിഷയം രാഷ്ട്രീയവത്കരിക്കരുതെന്നും ഇന്ത്യ പറഞ്ഞിരുന്നു. യുഎസ്സില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അടക്കം വലിയ സഹായങ്ങള്‍ ഇന്ത്യ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് അനുനയ നീക്കമാണ് ഇന്ത്യ സ്വീകരിച്ചത്.

English summary
india today anchor rahul kanwal trolled for misinformation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X