കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
യുപി ഉപതിരഞ്ഞെടുപ്പ്: ബിജെപി അഞ്ച് മുതൽ ആറ് സീറ്റുകൾ വരെ നേടുമെന്ന് ഇന്ത്യാ ടുഡേ ആക്സിസ് സർവേ
ലഖ്നൊ: ഉത്തർപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ ബിജെപി അഞ്ച് മുതൽ ആറ് വരെ സീറ്റുകൾ നേടുമെന്ന് ഇന്ത്യാ ടുഡേ- ആക്സിസ് എക്സിറ്റ് പോൾ ഫലം. സമാജ് വാദി പാർട്ടി ഒന്നോ രണ്ടോ സീറ്റിൽ വിജയിക്കുമെന്നും സംസ്ഥാനത്ത് ബിജെപിയുടെ ആധിപത്യം തുടരുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ ബിജെപി 18 ൽ 18 സീറ്റും നേടുമെന്നും സംസ്ഥാനത്ത് ശിവരാജ് സിംഗ് ചൌഹാന്റെ നേതൃത്തിലുള്ള സർക്കാർ തന്നെ അധികാരത്തിൽ തുടരുമെന്നും ഇന്ത്യാ ടുഡേ ആക്സിസ് എക്സിറ്റ് പോൾ പ്രവചിക്കുന്നു. കോൺഗ്രസ് 10- 12 വരെ സീറ്റുകൾ വരെ നേടുമെന്നും പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഗുജറാത്തിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി ആറോ ഏഴോ സീറ്റുകളിൽ വിജയിക്കുമെന്നും കോൺഗ്രസ് ഒരു സീറ്റിൽ വിജയിക്കുമെന്നുമാണ് എക്സിറ്റ് പോൾ പ്രവചനം.