ത്രിപുരയില്‍ ബിജെപിയെങ്കില്‍ മുഖ്യമന്ത്രി ആര്? മണിക്ക് സാഹയോ ബിപ്ലബോ, സര്‍വ്വേ പ്രവചിക്കുന്നത്
ഇന്ന് പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ എല്ലാം തന്നെ സംസ്ഥാനത്ത് ബി ജെ പിക്ക് അധികാര തുടര്‍ച്ചയാണ് പ്രവചിക്കുന്നത്.

ദില്ലി: ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹയെ വീണ്ടും തിരഞ്ഞെടുക്കുമെന്ന് ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. ടൗണ്‍ ബര്‍ദോവലി മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ച മണിക് സാഹ മുഖ്യമന്ത്രിയാകണമെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 27 ശതമാനം പേരും ആഗ്രഹിക്കുന്നത്. ഇന്ന് പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ എല്ലാം തന്നെ സംസ്ഥാനത്ത് ബി ജെ പിക്ക് അധികാര തുടര്‍ച്ചയാണ് പ്രവചിക്കുന്നത്.
അതേസമയം, സര്‍വേയില്‍ പങ്കെടുത്ത മൂന്ന് ശതമാനം പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആഗ്രഹിച്ചത് മുന്‍ മുഖ്യമന്ത്രിയായ ബിപ്ലബ് ദേവ് കുമാറിനെയാണ്. 14 ശതമാനം പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബി ജെ പിയില്‍ നിന്നുള്ള നേതാവ് വരണമെന്നാണ് ആഗ്രഹിച്ചത്. അതേസമയം, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന മണിക് സര്‍ക്കാരിനെ പുതിയ മുഖ്യമന്ത്രിയാക്കണമെന്ന് അഞ്ച് ശതമാനം പേര്‍ ആഗ്രഹിക്കുന്നു. സി പി എം നേതാവായ ജിതേന്ദ്ര ചൗധരി മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണമെന്ന് 14 ശതമാനം പേര്‍ ആഗ്രഹിക്കുന്നു.
അതേസമയം, ത്രിപുരയുടെ അടുത്ത മുഖ്യമന്ത്രിയായി തിപ്ര മോതയിലെ പ്രദ്യോത് ബിക്രം മാണിക്യ ദേബ്ബര്‍മയെ 11 ശതമാനം പേര്‍ പിന്തുണച്ചു. സഖ്യകക്ഷികളില്ലാതെ 42 സീറ്റുകളിലേക്കാണ് തിപ്ര മോത മത്സരിച്ചത്. ഇതിനിടെ സംസ്ഥാനത്തെ 60 മണ്ഡലങ്ങളില്‍ 55 ലും ബി ജെ പി സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിച്ചത്. സഖ്യ കക്ഷിയായ ഐ പി എഫ് ടിയെ അഞ്ച് സീറ്റുകളിലും മത്സരിപ്പിച്ചു.












Click it and Unblock the Notifications