നാഗാലാന്റില്‍ കോണ്‍ഗ്രസ് നാമാവശേഷമാകും; ഭരണം ബിജെപി സഖ്യത്തിന് തന്നെ

കൊഹിമ: നാഗാലാന്റ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ ഡി പി പി - ബി ജെ പി സഖ്യത്തിന് അധികാരം ലഭിക്കും എന്ന് ഇന്ത്യാ ടുഡേ ആക്‌സിസ് പോള്‍ എക്‌സിറ്റ് പോള്‍ ഫലം. എന്‍ ഡി പി പി സഖ്യത്തിന് 28 മുതല്‍ 48 സീറ്റ് വരെ ലഭിക്കും. എന്‍ പി എഫിന് മൂന്ന് മുതല്‍ എട്ട് സീറ്റ് വരെ ലഭിക്കും. കോണ്‍ഗ്രസ് ഒന്നു മുതല്‍ രണ്ട് സീറ്റ് വരെ നേടും എന്നാണ് ഇന്ത്യാ ടുഡേ - ആക്‌സിസ് പോള്‍ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.
അതേസമയം മറ്റുള്ളവര്‍ക്ക് അഞ്ച് മുതല്‍ 15 വരെ സീറ്റ് ലഭിക്കും എന്നും ഇന്ത്യാ ടുഡേ ആക്‌സിസ് പോള്‍ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. എന്‍ ഡി പി പിക്ക് 28 മുതല്‍ 34 സീറ്റ് വരേയും ബി ജെ പിക്ക് 10 സീറ്റ് മുതല്‍ 14 സീറ്റ് വരേയും ആണ് ഇന്ത്യാ ടുഡേ - ആക്‌സിസ് പോള്‍ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.
60 അംഗ നിയമസഭയാണ് നാഗാലാന്റിലേത്. കേവല ഭൂരിപക്ഷത്തിന് 31 സീറ്റാണ് നാഗാലാന്റ് നിയമസഭയില്‍ വേണ്ടത്. അതേസമയം സംസ്ഥാനത്ത് ഇത്തവണ 80 ശതമാനത്തില്‍ അധികമാണ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. 13.16 ലക്ഷം വോട്ടര്‍മാരില്‍ 82.42 ശതമാനത്തിലധികം പേര്‍ വോട്ട് ചെയ്തു എന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 83.85 ശതമാനം ആയിരുന്നു സംസ്ഥാനത്തെ പോളിംഗ്. റിട്ടേണിംഗ് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചതിന് ശേഷം 2023 ലെ പോളിംഗ് ശതമാനം ഉയര്‍ന്നേക്കും എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.
ചില നേരിയ അക്രമ സംഭവങ്ങള്‍ ഒഴികെ വടക്ക് കിഴക്കന്‍ സംസ്ഥാനത്തുടനീളം വോട്ടിംഗ് സമാധാനപരമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വലിയ അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.












Click it and Unblock the Notifications