ദില്ലി ഫലം കൃത്യമായി പ്രവചിച്ചത് ഒരേയൊരു സര്‍വേ... ഹരിയാനയ്ക്കും ജാര്‍ഖണ്ഡിനും പിന്നാലെ നേട്ടം!!
ദില്ലി: ആംആദ്മി പാര്‍ട്ടി ദില്ലിയില്‍ വമ്പന്‍ ജയം നേടിയതോടെ ഒരിക്കല്‍ കൂടി എക്സിറ്റ് പോളുകള്‍ വാര്‍ത്തയായിരിക്കുകയാണ്. എല്ലാവരും അരവിന്ദ് കെജ്രിവാൡന്റെയും എഎപിയുടെയും ജയം പ്രവചിച്ചിരുന്നു. എന്നാല്‍ സീറ്റുകളിലെ കൃത്യത ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ സര്‍വേക്ക് മാത്രമാണ് അവകാശപ്പെടാനാവുക. 59 മുതല്‍ 68 സീറ്റുകള്‍ വരെ എഎപി നേടുമെന്നായിരുന്നു പ്രവചനം. 62 സീറ്റ് നേടിയാണ് എഎപി അധികാരം നിലനിര്‍ത്തിയത്. ഏറ്റവും കൃത്യമായ പ്രവചനമാണിത്.

അതേസമയം ഇന്ത്യാ ടുഡേയ്ക്ക് വിജയം തുടര്‍ക്കഥയാണ്. മാസങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞ ഹരിയാന, ജാര്‍ഖണ്ഡ്, തിരഞ്ഞെടുപ്പിലും കൃത്യമായ പ്രവചനം ഇന്ത്യാ ടുഡേ നടത്തിയിരുന്നു. ഹരിയാനയില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നായിരുന്നു പ്രവചനം. അതേസമയം കോണ്‍ഗ്രസിന് 30 മുതല്‍ 42 സീറ്റ് വരെ ലഭിക്കുമെന്നായിരുന്നു പ്രവചനം. കോണ്‍ഗ്രസിന് 31 സീറ്റാണ് ലഭിച്ചത്. ഹരിയാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നും ഇന്ത്യാ ടുഡേ പ്രവചിച്ചിരുന്നു.
ജാര്‍ഖണ്ഡില്‍ 38 സീറ്റ് മുതല്‍ 50 സീറ്റ് വരെ നേടുമെന്നായിരുന്നു പ്രവചനം. ജെഎംഎം കോണ്‍ഗ്രസ് സഖ്യത്തിന് കൃത്യം 50 സീറ്റ് വരെ ലഭിക്കുകയും ചെയ്തു. വേറൊരു സര്‍വേയും ഇത്ര കൃത്യമായി സീറ്റ് നില പ്രവചിച്ചിട്ടില്ല. ബിജെപി സഖ്യത്തിന് 22 മുതല്‍ 32 സീറ്റായിരുന്നു പ്രവചിച്ചത്. ഇതും കൃത്യമായി തന്നെ വന്നു. സഖ്യം 30 സീറ്റാണ് നേടിയത്. പ്രവചനത്തിലെ ആധികാരികതയാണ് ഈ സര്‍വേകളിലെ ഞെട്ടിപ്പിക്കുന്ന സാദൃശ്യം.
നേരത്തെ ദില്ലിയില്‍ എഎപിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് ഭൂരിഭാഗം സര്‍വേകളും അവകാശപ്പെട്ടിരുന്നു. 62 സീറ്റുകളില്‍ വിജയിച്ച എഎപി അടുത്ത ദിവസം തന്നെ സര്‍ക്കാരുണ്ടാക്കും. എന്നാല്‍ ബിജെപിക്ക് വെറും 8 സീറ്റുകളാണ് നേടാനായത്. കോണ്‍ഗ്രസ് ഇത്തവണയും അക്കൗണ്ട് തുറന്നില്ല. അതേസമയം തോല്‍വിയില്‍ ബിജെപിയിലും കോണ്‍ഗ്രസിലും വലിയ പ്രശ്നങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
-
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്












Click it and Unblock the Notifications