പഞ്ചാബിൽ ബിജെപി നാണം കെടും..കോൺഗ്രസ്സിന് വെന്നിക്കൊടി..തകർപ്പൻ മുന്നേറ്റവുമായി ആം ആദ്മി പാർട്ടി
ദില്ലി: ഉത്തര്‍പ്രദേശ് അടക്കമുള്ള 5 സംസ്ഥാനങ്ങളിലെ നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പുകളെ സംബന്ധിച്ച എക്‌സിറ്റ്് പോള്‍ ഫലങ്ങള്‍ പുറത്ത് വരുന്നു. ഇന്ത്യാ ടുഡെ- ആക്‌സിസ് മൈ ഇന്ത്യ പഞ്ചാബിലെ ഫലമാണ് ആദ്യം പുറത്ത് വിട്ടിരിക്കുന്നത്.
ഇന്ത്യാടുഡെ- ആക്‌സിസ് മൈ ഇന്ത്യ സര്‍വ്വേ പ്രകാരം പഞ്ചാബില്‍ ഭരണം കോണ്‍ഗ്രസ്സ് കൊണ്ടുപോകും. ആകെയുള്ള 117 സീറ്റുകളില്‍ 62 മുതല്‍ 71 വരെയുള്ള സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിക്കുക. ഭരണകക്ഷിയായ അകാലിദള്‍- ബിജെപി സഖ്യത്തിന് 4 മുതല്‍ 7 സീറ്റ് വരെ മാത്രമാണ് ലഭിക്കുക. ആംആദ്മി പാര്‍ട്ടയാണ് തകര്‍പ്പന്‍ മുന്നേറ്റം ഉണ്ടാക്കുക. 42 മുതല്‍ 51 സീറ്റുകള്‍ വരെ ആപ് നേടും.

70 സീറ്റുകളുള്ള ഉത്തരാഖണ്ഡില്‍ ബിജെപി 46 മുതല്‍ 53 വരെ സീറ്റുകള്‍ നേടും. കോണ്‍ഗ്രസ് 12 മുതല്‍ 21 വരെയും ബിഎസ്പി 1 മുതല്‍ 2 വരെയും സീറ്റുകള്‍ നേടും. മറ്റുള്ളവര്‍ക്ക് 1 മുതല്‍ 4വരെ സീറ്റുകള്‍ ലഭിച്ചേക്കും.
ഗോവയില്‍ ആകെയുള്ള 40 സീറ്റുകളില്‍ 18 മുതല്‍ 22 വരെ ബിജെപി നേടും. രണ്ടാം സ്ഥാനത്ത് 9 മുതല്‍ 13 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ്സെത്തും. ആം ആംദ്മി പാര്‍ട്ടിക്ക് വെറും രണ്ട് സീറ്റുകള്‍ വരെയേ ഇന്ത്യാ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നുള്ളൂ. മറ്റുള്ളവര്‍ 5 മുതല്‍ 9 വരെ സീറ്റുകള്‍ നേടും.

മണിപ്പൂരില്‍ ആകെയുള്ള 60 സീറ്റുകളില്‍ 30 മുതല്‍ 36 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ്സ് അധികാരത്തില്‍ വരാനാണ് സാധ്യത. ബിജെപി 16 മുതല്‍ 22 വരെ സീറ്റുകള്‍ നേടി രണ്ടാമതെത്തും. മറ്റുള്ളവര്‍ 3-6 വരെയും എന്‍പിഎസ് 3-5 വരെയും സീറ്റുകള്‍ വരെയും നേടും.












Click it and Unblock the Notifications