കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതീഷ് അല്ല തേജസ്വി യാദവ്, ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ ഫലം

Google Oneindia Malayalam News

പാറ്റ്‌ന: ബീഹാറില്‍ നാലാം വട്ടവും മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാം എന്നുളള നിതീഷ് കുമാറിന്റെ സ്വപ്‌നങ്ങള്‍ക്ക് ഇക്കുറി തിരിച്ചടിയേല്‍ക്കും എന്നാണ് എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്. ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ സര്‍വ്വേ പ്രകാരം ബീഹാറില്‍ ആളുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ തിരഞ്ഞെടുത്തിരിക്കുന്ന പേര് ആര്‍ജെഡിയുവിന്റെ യുവനേതാവ് തേജസ്വി യാദവിനെ ആണ്.

അന്ന് പന്ത്രണ്ടിൽ പത്തും... ഇന്ന് വെറും അഞ്ചെണ്ണം; ട്രംപിനെ ചതിച്ചത് ഇതാണ്; പണ്ട് ഒബാമയെ രക്ഷിച്ചതുംഅന്ന് പന്ത്രണ്ടിൽ പത്തും... ഇന്ന് വെറും അഞ്ചെണ്ണം; ട്രംപിനെ ചതിച്ചത് ഇതാണ്; പണ്ട് ഒബാമയെ രക്ഷിച്ചതും

മഹാഗഡ്ബന്ധന്‍ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ് ആര്‍ജെഡി തലവനായ തേജസ്വി. ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ സര്‍വ്വേയില്‍ പങ്കെടുത്ത 44 ശതമാനം ആളുകളും മുഖ്യമന്ത്രിയായി ആഗ്രഹിക്കുന്നത് തേജസ്വി യാദവിനെ ആണ്. രണ്ടാം സ്ഥാനത്ത് ആണ് നിലവിലെ മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍ എത്തിയിരിക്കുന്നത്. 35 ശതമാനം ആളുകള്‍ ആണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്.

bihar

എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍ ആണ് മൂന്നാമത് എത്തിയിരിക്കുന്നത്. 7 ശതമാനം ആളുകള്‍ ആണ് ചിരാഗ് പാസ്വാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. അതേസമയം നാല് ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത് ആര്‍എല്‍എസ്പി നേതാവ് ഉപേന്ദ്ര കുശ്വാഹ ബീഹാറിന്റെ പുതിയ മുഖ്യമന്ത്രിയാകണം എന്നാണ്.

 വാഗ്വാദങ്ങൾക്കൊടുവിൽ അധികാരത്തിന്റെ തലപ്പത്തേയ്ക്ക്... ആരാണ് ട്രംപിനെ വെട്ടിയ ജോ ബൈഡൻ? വാഗ്വാദങ്ങൾക്കൊടുവിൽ അധികാരത്തിന്റെ തലപ്പത്തേയ്ക്ക്... ആരാണ് ട്രംപിനെ വെട്ടിയ ജോ ബൈഡൻ?

മഹാസഖ്യത്തിന് വന്‍ വിജയം പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. മഹാഗഡ്ബന്ധന്‍ 139 മുതല്‍ 161 വരെ സീറ്റുകള്‍ നേടും എന്നാണ് ഇന്ത്യ ടുഡെയുടെ പ്രവചനം. അതേസമയം നിതീഷ് കുമാര്‍ നയിക്കുന്ന എന്‍ഡിഎ 69 മുതല്‍ 91 വരെ സീറ്റുകളില്‍ ഒതുങ്ങും. 08 മുതല്‍ 123 സീറ്റുകള്‍ വരെ മഹാസഖ്യം ബീഹാറില്‍ നേടുമെന്നാണ് ന്യൂസ് എക്‌സ്- ഡിവി റിസര്‍ച്ച് സര്‍വ്വേ ഫലം. നിലവിലെ ഭരണകക്ഷിയായ എന്‍ഡിഎ 110 മുതല്‍ 117 വരെ സീറ്റുകള്‍ നേടുമെന്നും സര്‍വ്വേ പറയുന്നു. 4 മുതല്‍ 10 സീറ്റുകള്‍ വരെ ചിരാഗ് പാസ്വാന്റെ എല്‍ജെപി നേടുമെന്നും മറ്റുളളവര്‍ 8 മുതല്‍ 23 വരെ സീറ്റുകള്‍ നേടുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.

English summary
India Today-MyAxis Polls Bihar- Tejashwi Yadav favourite for CM post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X