കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

43% ശതമാനം പുരുഷന്‍മാരുടേയും 47 സ്ത്രീകളുടേയും പിന്തുണ മഹാസഖ്യത്തിന്; പിന്നില്‍ യുവാക്കളും

Google Oneindia Malayalam News

പട്ന: ആര്‍ജെഡിയും കോണ്‍ഗ്രസും നയിക്കുന്ന മഹാസഖ്യം ബിഹാറില്‍
അധികാരത്തിലെത്തുമെന്ന സൂചനകള്‍ നല്‍കികൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തു വരുന്നത്. 130 ലേറെ സീറ്റുകള്‍ നേടി മഹാസഖ്യം വിജയം ഉറപ്പാക്കുമെന്നാണ് മിക്ക സര്‍വേകളും അവകാശപ്പെടുന്നത്. ആര് മുന്നേറും എന്നതിനൊപ്പും പ്രായത്തിന്‍റെ അടിസ്ഥാനത്തിലും ലിംഗഭേദത്തിന്‍റെ അടിസ്ഥാനത്തിലുള്ള പിന്തുണയുടെ കണക്കുകളും സര്‍വേ ഏജന്‍സികള്‍ പുറത്ത് വിട്ടിട്ടുണ്ട്.

ഇന്ത്യാടുഡെ ആക്സിസ് പോള്‍ സര്‍വ്വേ പ്രകാരം പുരഷന്‍മാരില്‍ 44 ശതമാനവും മഹാസഖ്യത്തെ പിന്തുണയ്ക്കുന്നുവെന്നാണ് അവകാശപ്പെടുന്നത്. 43 ശതമാനം വനിതകളും സഖ്യത്തെ പിന്തുണയ്ക്കുന്നു. എന്‍ഡിഎ ചേരിയിലെത്തുമ്പോള്‍ ഇത് യഥാക്രമം 37 ഉം 42 ഉം ആണ്. 7 ശതമാനം വീതം പിന്തുണ നേടിയെടുക്കാന്‍ എല്‍ജെപിക്കും സാധിച്ചിട്ടുണ്ട്.

 cmpost-

അതേസമയം പ്രായാടിസ്ഥാനത്തിലുളള്ള വോട്ട് വിഹിതം കണക്കാക്കുമ്പോള്‍ യുവാക്കള്‍ വലിയ തോതില്‍ മഹാസഖ്യത്തെ പിന്തുണയ്ക്കുന്നതാണ് കാണാന്‍ കഴിയു. 18 മുതല്‍ 25 വരെയുള്ള 47 ശതമാനം യുവാക്കളും പിന്തുണയ്ക്കുന്നത് മഹാസഖ്യത്തെയാണ്. 26 മുതല്‍ 35 വരെയുള്ള പ്രായഗണത്തിലും 47 ശതമാനം പിന്തുണ സഖ്യത്തിനുണ്ട്. എന്‍ഡിഎയ്ക്ക് ഇത് യഥാക്രമം 34 ഉം 36 ഉം ആണ്. അതേസമയം 36 മുതല്‍ 50 വയസുവരേയുള്ളവരില്‍ മേധാവിത്വം എന്‍ഡിഎയ്ക്കാണ്. ഇവിടെ 42 ശതമാനം പേരുടെ പിന്തുണ എന്‍ഡിഎയ്ക്ക് ലഭിക്കുമ്പോള്‍ മഹാസഖ്യത്തിനുള്ള പിന്തുണ 41 ആണ്. 51-60, 60 ന് മുകളില്‍ തുടങ്ങിയ രണ്ട് ഗണത്തിലും എന്‍ഡിഎ സഖ്യത്തിന് തന്നെയാണ് മുന്‍തൂക്കം.

English summary
India Today-MyAxis Polls: gender wise vote share of bihar election;
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X