കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലക്കോട്ട്:കണക്ക് ചോദിച്ചതിന് രാജ്യദ്രോഹിയാക്കിയ മന്ത്രിക്ക് മാസ് മറുപടിയുമായി മാധ്യമപ്രവര്‍ത്തകന്‍

  • By
Google Oneindia Malayalam News

ബാലക്കോട്ട് ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. എത്ര ഭീകരര്‍ കൊല്ലപ്പെട്ടെന്നതിന്‍റെ കണക്ക് സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നതിന് മുന്‍പ് തന്നെ 250 ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നയാിരുന്നു അമിത് ഷായുടെ അവകാശവാദം. അതേസമയം കൊല്ലപ്പെട്ടവരുടെ കണക്ക് എടുക്കലല്ല വ്യോമസേനയുടെ ജോലിയെന്നായിരുന്നു വ്യോമ സേന മേധാവിയുടെ പ്രതികരണം.

ഇതിനിടെ ഭീകരര്‍ കൊല്ലപ്പെട്ടെന്ന് പറയുന്നത് എന്ത് തെളിവിന്‍റെ പിന്‍ബലത്തിലാണെന്ന ചോദ്യങ്ങള്‍ ഉന്നയിച്ച ഇന്ത്യാ ടുഡേ മാധ്യമ പ്രവര്‍ത്തകനും കേന്ദ്രമന്ത്രി പിയൂഷ് ഗോയലും തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചോദ്യത്തിനിടെ മാധ്യമപ്രവര്‍ത്തകനെ രാജ്യദ്രോഹിയാക്കിയ മന്ത്രിക്ക് വായടപ്പിക്കുന്ന മറുപടിയാണ് മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയത്.

 വാക്കേറ്റം

വാക്കേറ്റം

ഇന്ത്യാ ടുഡേ ചാനലിലെ മാധ്യമപ്രവര്‍ത്തകനായ രാഹുല്‍ കന്‍വാളും കേന്ദ്ര മന്ത്രി പിയൂഷ് ഗോയലും തമ്മിലായിരുന്നു വാക്കേറ്റം. ഇന്ത്യാ ടുഡേ കോണ്‍ക്ലേവിനിടെയായിരുന്നു സംഭവം. ബാല്‍ക്കോട്ടില്‍ എത്ര പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നായിരുന്നു രാഹുലിന്‍റെ ചോദ്യം.

 ഉത്തരം മുട്ടി മന്ത്രി

ഉത്തരം മുട്ടി മന്ത്രി

വ്യോമസേന എത്ര ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ എല്ലാവരും കൊല്ലപ്പെട്ടവരുടെ കണക്ക് സംബന്ധിച്ച് സംശയം ഉയര്‍ത്തുന്നുണ്ട്.ഈ സാഹചര്യത്തില്‍ താങ്കള്‍ക്ക് എന്താണ് പറയാന്‍ ഉള്ളതെന്നായിരുന്നു രാഹുലിന്‍റെ ചോദ്യം.

 വിശ്വസിക്കുന്നുണ്ടോ

വിശ്വസിക്കുന്നുണ്ടോ

എന്നാല്‍ രാഹുലിന്‍റെ ചോദ്യം മന്ത്രിക്ക് ഇഷ്ടപ്പെട്ടില്ല. ഇതോടെ രാജ്യ താത്പര്യത്തിന് എതിരായിട്ടുള്ളവരുടെ ഗ്യാങ്ങിലാണ് താങ്കളും ഉള്‍പ്പെടുന്നതെന്നായി മന്ത്രി. ഈ ആക്രമണം താങ്കള്‍ വിശ്വസിക്കുന്നുണ്ടോയെന്ന മറു ചോദ്യവും മന്ത്രി ചോദിച്ചു.

 ഇന്ത്യന്‍ സേനയ്ക്ക് എതിര്

ഇന്ത്യന്‍ സേനയ്ക്ക് എതിര്

രാഹുല്‍ മറുപടി പറയാന്‍ ശ്രമിച്ചെങ്കിലും മന്ത്രി അതിന് അനുവദിച്ചില്ല. രാജ്യത്തെ സായുധസേനയെ അവിശ്വസിക്കുന്ന കൂട്ടത്തിലാണോ താങ്കളും? ഇന്ത്യന്‍ സേനയ്ക്ക് എതിരായാണ് രാഹുല്‍ സംസാരിക്കുന്നതെന്ന് ആരെങ്കിലും പറഞ്ഞ് കൊടുക്കൂവെന്നും മന്ത്രി പ്രതികരിച്ചു.

 നിലനില്‍പ്പ്

നിലനില്‍പ്പ്

തുടര്‍ന്നും രാഹുലിനെ സംസാരിക്കാന്‍ അനുവദിക്കാതെ മന്ത്രി തുടര്‍ന്നു. താങ്കളെ പോലുള്ളവര്‍ ഇത്തരം നിലപാടുമായി മുന്നോട്ടുപോയാല്‍ രാജ്യത്തിന്‍റെ നിലനില്‍പ്പ് എങ്ങനെയായിരിക്കുമെന്ന് മന്ത്രി ചോദിച്ചു.

 പാക് വാദം

പാക് വാദം

പാക്കിസ്താന്‍ പറയുന്നത് അംഗീകരിക്കാനാണ് താങ്കളെ പോലുള്ളവര്‍ ഇഷ്ടപ്പെടുന്നത്. പാക് തീയറി ഇന്ത്യന്‍ നടപ്പാക്കാന്‍ ഇഷ്ടപെടുന്ന താങ്കളുടെ നിലപാടിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 എന്‍റെ ജോലി

എന്‍റെ ജോലി

ഇതോടെ രാഹുല്‍ പ്രതികരിച്ചു. മന്ത്രി, മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ചോദ്യങ്ങള്‍ ചോദിക്കുകയെന്നതാണ് തന്‍റെ ജോലി. ഇതിനിടയില്‍ മന്ത്രി വീണ്ടും ഇടപെട്ടു. താങ്കള്‍ സേനയെയാണ് ചോദ്യം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. നിങ്ങള്‍ സംശയത്തോടെയാണ് സേനയുടെ പ്രവര്‍ത്തനങ്ങളെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഖേദകരം

ഖേദകരം

ഒന്നും പറയാനില്ല, ഞാന്‍ അവിടെ ഉണ്ടായിരുന്നില്ല. ഞാനല്ല വ്യോമസേനയുടെ വിമാനം പറയത്തിയത്. ഞാനായിരുന്നില്ല പൈലറ്റ്, വ്യോമസേന ഒന്നും ചെയ്തില്ലെന്ന തരത്തിലുള്ള താങ്കളുടെ പ്രസ്താവന അങ്ങേയറ്റം ഖേദകരം തന്നെയാണെന്നും മന്ത്രി പറഞ്ഞു.

 തിരിച്ചടിച്ചു

തിരിച്ചടിച്ചു

ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തിന്‍റെ ഉത്തരവാദിത്തമുള്ള മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ രാഹുലില്‍ നിന്ന് ഇതല്ല പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഇതോടെ രാഹുല്‍ മന്ത്രിക്കെതിരെ തിരിച്ചടിച്ചു.

 ആര്‍മി ഉദ്യോഗസ്ഥന്‍റെ മകന്‍

ആര്‍മി ഉദ്യോഗസ്ഥന്‍റെ മകന്‍

ഒരു ആര്‍മി ഉദ്യോഗസ്ഥന്‍റെ മകനാണ് താന്‍. ഇന്ത്യയിലെ മുന്‍നിര സൈനിക വിദഗ്ദനായിരുന്നു അദ്ദേഹം. മന്ത്രി ഇവിടെ ഇരിക്കുന്ന മറ്റുള്ളവര്‍ക്കോ എനിക്കോ രാജ്യസ്നേഹത്തെ കുറിച്ച് ഒന്നും പഠിക്കേണ്ടതുണ്ടെന്ന് കരുതുന്നില്ല.

 ദേശവിരുദ്ധരാകില്ല

ദേശവിരുദ്ധരാകില്ല

നിങ്ങളെ വിശ്വസിക്കുന്നില്ലേങ്കില്‍ അവര്‍ ഒരിക്കലും ദേശവിരുദ്ധരാകില്ല, രാഹുല്‍ പറഞ്ഞു. വ്യോമസേന ഇതുവരെ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. മന്ത്രിയോടുള്ള ചോദ്യം വ്യോമസേനയോടാണെന്ന് അര്‍ത്ഥമില്ല, രാഹുല്‍ പറഞ്ഞു.

ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഇതോടെ വിഷയത്തില്‍ തനിക്ക് ഒന്നും പറയാനില്ലെന്ന് ഗോയല്‍ പറഞ്ഞു. എന്തായാലും മന്ത്രിയുടെ ചോദ്യവും മാധ്യമപ്രവര്‍ത്തകന്‍റെ മറുപടിയും സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

English summary
India Today’s Rahul Kanwal trends for standing up to BJP minister’s ‘bullying’ on Balakot air strikes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X