മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, കോണ്‍ഗ്രസിന് 122 സീറ്റ് വരെ ലഭിക്കുമെന്ന് ഇന്ത്യാ ടുഡേ സര്‍വേ
ഭോപ്പാല്‍: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യ ടുഡേ മൈ ആക്‌സിസ് സര്‍വേയില്‍ മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്ന് പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 104 മുതല്‍ 122 സീറ്റ് വരെ നേടാനാവുമെന്നാണ് പ്രവചനം. ബിജെപിക്ക് 102 മുതല്‍ 120 സീറ്റ് വരെയാണ് പ്രവചിക്കുന്നത്. ബിഎസ്പിക്ക് മൂന്ന് സീറ്റ് വരെയാണ് പ്രവചനമുള്ളത്. ബിജെപിയുടെ കുത്തക സംസ്ഥാനം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന, ഹിന്ദുസ്ഥാന്റെ ഹൃദയമായ മധ്യപ്രദേശില്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് കടുത്ത മത്സരമാണ് ഇത്തവണ കോണ്‍ഗ്രസില്‍ നിന്നും നേരിടേണ്ടി വന്നത്. 2003 തൊട്ട് ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തവണ കാറ്റ് മാറി വീശുമോ എന്നതാണ് രാജ്യം ആകാംഷയോടെ ഉറ്റ് നോക്കുന്നത്.













Click it and Unblock the Notifications