കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ കൊവിഡ്‌ രോഗികളുടെ എണ്ണം 1കോടി കടന്നു; പ്രതിദിന കോവിഡ്‌ രോഗികളുടെ എണ്ണത്തില്‍ കുറവ്‌

Google Oneindia Malayalam News

ന്യൂഡല്‍ഹി; ഇന്ത്യയില്‍ മൊത്തം കോവിഡ്‌ ബാധിതരുടെ എണ്ണം 1കോടി കവിഞ്ഞു. ഇന്ത്യയില്‍ ആദ്യ കോവിഡ്‌ രോഗം റിപ്പോര്‍ട്ട്‌ ചെയ്‌ത്‌ 10 മാസം പിന്നിടുമ്പോഴാണ്‌ രാജ്യത്തെ മൊത്തം കോവിഡ്‌ ബാധികരുടെ എണ്ണം ഒരു കോടി പിന്നിടുന്നത്‌. ഇന്ത്യക്ക്‌ പുറമേ ലോകത്ത്‌ യുഎസില്‍ മാത്രമാണ്‌ ഒരുകോടിക്കു മുകളില്‍ കോവിഡ്‌ രോഗികള്‍ ഉള്ളത്‌. ലോകത്ത്‌ ഏറ്റവും കൂടുതല്‍ കോവിഡ്‌ രോഗബാധിരുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ്‌ ഇന്ത്യ. ഒന്നാമത്‌ യുഎസും മൂന്നാം സ്ഥാനത്ത്‌ ബ്രസീലുമാണ്‌.

ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും കോവിഡ്‌ രോഗം റിപ്പോര്‍ട്ട്‌ ചെയ്‌തെങ്കിലും, ചില ജില്ലകളിലാണ്‌ കോവിഡ്‌ രോഗം പടര്‍ന്നു പിടിച്ചത്‌. 700ലധികം ജില്ലകള്‍ ഉള്ള ഇന്ത്യയില്‍ 50 ശതമാനവും കോവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ 47 ജില്ലകളില്‍ ആണ്‌. മാഹാരാഷ്ട്ര, കര്‍ണാടക ആന്ധ്രാ പ്രദേശ്‌, തമിഴ്‌നാട്‌, കേരള, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാലാണ്‌ രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ കോവിഡ്‌ രോഗം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ്‌ ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്‌. 18,88,767 പേര്‍ ഇതുവരെ സംസ്ഥാനത്ത്‌ കോവിഡ്‌ രോഗം സ്ഥിരീകരിച്ചത്‌. നിലവില്‍ 60,352 പേരാണ്‌ ചകിത്സയില്‍ ഉള്ളത്‌. 17,78,722 പേര്‍ രോഗമുക്തരായി. 94.25%മാണ്‌ മാഹാരാഷ്ട്ര.ിലെ രോഗമുക്തി നിരക്ക്‌. ഇതുവരെ 48574 പേര്‍ക്ക്‌ രോഗം ബാധിച്ച്‌ മരിച്ചു. 2.6 ശതമാനമാണ്‌ സംസ്ഥാനത്തെ മരണനിരക്ക്‌. കോവിഡ്‌ ബാധിച്ച്‌ ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടതും മഹാരാഷ്ട്രയിലാണ്‌. നിലവില്‍ 1.2 കോടിയിലധികം ആളുകള്‍ക്ക്‌ കോവിഡ്‌ ടെസ്‌റ്റ്‌ നടത്തി.

കര്‍ണാടക

കര്‍ണാടക

കോവിഡ്‌ ബാധിരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകയില്‍ 907123 പേര്‍ക്കാണ്‌ ഇതുവരെ കോവിഡ്‌ രോഗം ബാധിച്ചത്‌. 8,79,735 പേര്‍ രോഗമുക്തി നേടി, നിലവില്‍ 15,380 പേരാണ്‌ സംസ്ഥാനത്ത്‌ കോവിഡ്‌ ബാധിച്ച്‌ ചികിത്സയില്‍ ഉള്ളത്‌. 97%മാണ്‌ കര്‍ണാടകയിലെ കോവിഡ്‌ രോഗ മുക്തി നിരക്ക്‌. 11989 പേര്‍ ഇതുവരെ കോവിഡ്‌ ബാധിച്ചു മരിച്ചു. 1.3 ശതമാനമാണ്‌ മരണ നിരക്ക്‌.

 ആന്ധ്രാപ്രദേശ്‌

ആന്ധ്രാപ്രദേശ്‌

കോവിഡ്‌ രോഗ ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ആന്ധ്രാപ്രദേശില്‍ 8,77,806 പേര്‍ക്കാണ്‌ ഇതുവരെ കോവിഡ്‌ രോഗം സ്ഥിരീകരിച്ചത്‌. അതില്‍ 8,66,369 പേര്‍ കോവിഡ്‌ രോഗത്തില്‍ നിന്നും മുക്തി നേടി, നിലവില്‍ 4377 പേര്‍ മാത്രമാണ്‌ നിലവില്‍ ചികിത്സയിലുള്ളത്‌. 98.7 ശതമാനമാണ്‌ സംസ്ഥാനത്തെ കോവിഡ്‌ മുക്തി നിരക്ക്‌. ഇതുവരെ 7071 പേര്‍ ആന്ധ്രാപ്രദേശില്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ചു.0.8 ശതമാനമാണ്‌ മരണനിരക്ക്‌.

തമിഴ്‌നാട്

തമിഴ്‌നാട്

രാജ്യത്തെ കോവിഡ്‌ ബാധിതര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ നലാം സ്ഥാനത്താണ്‌ തമിഴ്‌നാട്‌. 8,04,650 പേര്‍ക്കാണ്‌ തമിഴ്‌നാട്ടില്‍ കോവിഡ്‌ രോഗം ബാധിച്ചത്‌. 7,82915 പേര്‍ കോവിഡ്‌ മുക്തരായി. നിലവില്‍ 9781 പേരാണ്‌ തമിഴ്‌നാട്ടില്‍ കോവിഡ്‌ ഗോഗം ബാധിച്ച്‌ ചികിത്സയില്‍ ഉള്ളത്‌. 11 954 പേര്‍ ഇതുവരെ സംസ്ഥാനത്തെ കോവിഡ്‌ ബാധിച്ച്‌ മരിച്ചു. 97.3ശതമാനമാണ്‌ തമിഴ്‌നാട്ടിലെ കോവിഡ്‌ മുക്തി നിരക്ക്‌.

കേരളം

കേരളം


ഏറ്റവും കൂടുതല്‍ കോവിഡ്‌ ബാധിതരുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അഞ്ചാം സ്ഥാനത്തുള്ള കേരളത്തില്‍ 6,93,866 പേര്‍ക്കാണ്‌ ഇതുവരെ കോവിഡ്‌ രോഗം ബാധിച്ചത്‌. ഇതില്‍ 632065 പേര്‍ കോവിഡ്‌ മുക്തരായി. 58,895 പേരാണ്‌ നിലവില്‍ സംസ്ഥാനത്ത്‌ കോവിഡ്‌ ബാധിച്ച്‌ ചിക്തസയില്‍ ഉള്ളത്‌. 2758 പേര്‍ കോരളത്തില്‍ കോവിഡ്‌ ബാധിച്ചു മരിച്ചു. 91.1 ശതമാനമാണ്‌ കേരളത്തിലെ രോഗമുക്തി നിരക്ക്‌. സംസ്ഥാനങ്ങളില്‍ മരണനിരക്ക്‌ ഏറ്റവും കുറഞ്ഞ സംസ്ഥാനവുമാണ്‌ കേരളം.നിലവില്‍ പ്രതിദിനം ഏറ്റവും കൂടുതല്‍ കോവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന സംസ്ഥാനം കേരളമാണ്‌
ഈ സംസ്ഥാനങ്ങള്‍ക്കു പുറമേ രാജ്യതലസ്ഥാനമായ ദില്ലി, ഉത്തര്‍പ്രദേശ്‌, വെസ്റ്റ്‌ ബംഗാള്‍ , ഒഡീഷ, രാജസ്ഥാന്‍ തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലാണ്‌ കോവിഡ്‌ രോഗികള്‍ കൂടുതലായുള്ളത്‌.

 രാജ്യത്ത്‌‌ പ്രതിദിന കോവിഡ്‌ ബാധിതരുടെ എണ്ണം കുറയുന്നു

രാജ്യത്ത്‌‌ പ്രതിദിന കോവിഡ്‌ ബാധിതരുടെ എണ്ണം കുറയുന്നു

രാജ്യത്ത്‌ കോവിഡ്‌ ബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടെങ്കിലും കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി രാജ്യത്തെ കോവിഡ്‌ ബാധിതരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടെന്നാണ്‌ പ്രതിദിന കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. കഴിഞ്ഞ സെപ്‌റ്റംബര്‍ മാസത്തിലാണ്‌ രാജ്യത്ത്‌ കോവിഡ്‌ വ്യാപനം വളരെ രൂക്ഷമായത്‌. ഈ സമയത്ത്‌ പ്രതിദിനം 90000 ത്തിന്‌ മുകളില്‍ ആയിരുന്നു പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. എന്നാല്‍ സെപ്‌റ്റംബറിന്‌ ശേഷം രാജ്യത്ത്‌ കോവിഡ്‌ കേസുകളുടെ എണ്ണം കുറഞ്ഞു വരുന്ന നിലയാണ്‌ ഉണ്ടായത്‌. സെപ്‌റ്റംബര്‍ മൂന്നാം വാരത്തില്‍ 10 ലക്ഷത്തിലധികമായിരുന്നു സജീവമായ കോവിഡ്‌ കോസുകളെങ്കില്‍ ഇപ്പോള്‍ അത്‌ വെറും മൂന്ന്‌ ലക്ഷം മാത്രമാണ്‌.കോവിഡ്‌ രോഗം ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തില്‍ മറ്റ്‌ രാജ്യങ്ങളെ താരതമ്യം ചെയ്‌തു നോക്കിയാല്‍ ഇന്ത്യയില്‍ മരണനിരക്ക്‌ വളരെ കുറവാണ്‌. സെപ്‌റ്റംബറില്‍ ദിനംപ്രതി ആയിരത്തിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നെങ്കിലും നിലവിലത്‌ 400ല്‍ താഴെയാണ്‌ . ഇതുവരെ 1.44 ലക്ഷം പേരാണ്‌ രാജ്യത്ത്‌ കോവിഡ്‌ ബാധിതരായി മരിച്ചത്‌.
കൊവിഡ്‌

Recommended Video

cmsvideo
Kerala started health worker's registration for vaccine

English summary
India total covid case number covered 1 crore; decreased daily covid numbers in india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X