കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പാം കോളുകളിൽ ഇന്ത്യ ഒമ്പതാം സ്ഥാനത്ത്: ഇന്ത്യയിൽ ഗുജറാത്ത് മുന്നിൽ, ട്രൂകോളർ റിപ്പോർട്ട് പുറത്ത്!!

Google Oneindia Malayalam News

ദില്ലി: 2020 ൽ ഇന്ത്യൻ മൊബൈൽ ഉപയോക്താക്കൾക്ക് 34 ശതമാനം സ്പാം കോളുകൾ കുറഞ്ഞുവെന്ന് ട്രൂകോളറിന്റെ റിപ്പോർട്ട്. സ്പാം കോളുകളുടെ കാര്യത്തിൽ ഇന്ത്യ ഒമ്പതാം സ്ഥാനത്തേക്ക് പോയിട്ടുണ്ടെന്നും ട്രൂ കോളറർ പുറത്തുവിട്ട റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. 2020ൽ ഇന്ത്യയിൽ ഏറ്റവുമധികം ഇന്ത്യയ്ക്കുള്ളിൽ ഏറ്റവും കൂടുതൽ സ്പാം കോളുകൾ ലഭിച്ചിട്ടുള്ളത് ഗുജറാത്തിലാണ്.

തദ്ദേശ തിരഞ്ഞെടുപ്പ്: എല്‍ഡിഎഫ് ഉജ്ജ്വല വിജയം നേടും, തൃശൂരില്‍ ഇടത് തരംഗമെന്ന് വിഎസ് സുനില്‍ കുമാര്‍തദ്ദേശ തിരഞ്ഞെടുപ്പ്: എല്‍ഡിഎഫ് ഉജ്ജ്വല വിജയം നേടും, തൃശൂരില്‍ ഇടത് തരംഗമെന്ന് വിഎസ് സുനില്‍ കുമാര്‍

2019 ൽ ഉപയോക്താക്കൾക്ക് ലഭിച്ച സ്പാം കോളുകളുടെ എണ്ണത്തിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തായിരുന്നുവെങ്കിൽ ഈ വർഷം ഇന്ത്യ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സ്പാം കോളുകളുടെ കാര്യത്തിൽ ബ്രസീൽ ഒന്നാം സ്ഥാനത്ത് തുടരുകയാണെന്ന് ട്രൂകോളർ റിപ്പോർട്ടിൽ പറയുന്നു. ലഭിച്ച സ്പാം കോളുകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടും (34 ശതമാനം ഇടിവ്), ഇന്ത്യ ഇപ്പോഴും ഏറ്റവും കൂടുതൽ സ്പാം കോളുകൾ ലഭിച്ച 10 രാജ്യങ്ങളിൽ ഇടംനേടി. യുഎസ്, ഹംഗറി, പോളണ്ട്, സ്പെയിൻ, ഇന്തോനേഷ്യ, യുകെ, ഉക്രെയ്ൻ, ചിലി എന്നിവയാണ് ആദ്യ പത്തിൽ ഇടം നേടിയ മറ്റ് രാജ്യങ്ങൾ.

 truecaller1-15

ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള 98.5 ശതമാനം സ്പാം കോളുകളും ആഭ്യന്തര നമ്പറുകളിൽ നിന്ന് തന്നെയാണെന്നും കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനം മൂലം രാജ്യത്ത് നടപ്പാക്കിയ കർശനമായ കർഫ്യൂകൾ ടെലിമാർക്കറ്റർമാർക്ക് ജോലിക്ക് പോകാനാനുള്ള സാധ്യതകൾ ഇല്ലാതാക്കിയിരുന്നു. എന്നാൽ ലോക്ക്ഡൌണിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ അടിയന്തിര സേവനങ്ങളിലേക്കുള്ള കോളുകൾ 148 ശതമാനം വർദ്ധിച്ചിട്ടുണ്ട്. കോളർ ഐഡന്റിറ്റി കണ്ടെത്താൻ ഉപയോക്താക്കളെ സഹായിക്കുന്ന സ്വീഡിഷ് കമ്പനിയായ ട്രൂകോളറിന് - ആഗോളതലത്തിൽ 250 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്, അതിൽ 180 ദശലക്ഷത്തിലധികം ഉപയോക്താക്കൾ ഇന്ത്യയിലാണുള്ളത്.

വിവിധ ഓഫറുകളും റിമൈൻഡറുകളും ഉയർത്തിക്കാണിച്ചതിനാണ് 52 ​​ശതമാനം കോളുകളെയും ട്ഗൂ കോളർ ഉപോക്താക്കൾ സ്പാമായ മാർക്ക് ചെയ്തിട്ടുള്ളത്. ടെലിമാർക്കറ്റിംഗ് സേവനങ്ങൾ 34 ശതമാനം അഴിമതി (9 ശതമാനം), ധനകാര്യ സേവനങ്ങൾ (5 ശതമാനം) എന്നിവയാണ്. 2020 ൽ ഏറ്റവും കൂടുതൽ സ്പാം കോളുകൾ ലഭിച്ച സംസ്ഥാനമായി ഗുജറാത്താണ് മുൻനിരയിലുള്ളത്. തൊട്ടുപിന്നിൽ ആന്ധ്രാപ്രദേശാണുള്ളത്.

ഇന്ത്യയിലെ 10 സ്ത്രീകളിൽ 8 പേർക്കും ഫോൺ കോളുകൾ വഴി പതിവായി ലൈംഗിക പീഡനമോ അനുചിതമായ കോളുകളും എസ്എംഎസും ലഭിക്കുന്നുണ്ടെന്നും ട്രൂകോളറിന്റെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ലോകമെമ്പാടും കർശനമായ കർഫ്യൂകളും ലോക്ക്ഡൌ ണുകളും നടപ്പിലാക്കിയ സാഹചര്യത്തിൽ ഏപ്രിൽ മാസത്തിലാണ് സ്പാം കോളുകൾ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്നും ട്രൂകോളർ പറയുന്നു. ഈ കാലയളവിൽ മൊത്തത്തിൽ ഫോൺകോളുകളും കുറഞ്ഞു. മെയ് മാസത്തിൽ, സ്പാം കോളുകൾ വീണ്ടും ആരംഭിക്കാൻ തുടങ്ങി, ശരാശരി 9.7 ശതമാനം പ്രതിമാസം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സ്പാം കോളുകളുടെ കാര്യത്തിൽ ഈ വർഷം ഒക്ടോബറിൽ റെക്കോർഡ് ഉയർന്നതാണ്. ലോക്ക്ഡൌണിന് മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് ഇത് 22.4 ശതമാനം കൂടുതലാണ്.

Recommended Video

cmsvideo
Four trial volunteers who got Pfizer's COVID-19 vaccine developed Bell's palsy

English summary
India touches 9th position in global spam call tally, Gujarat gets max calls in 2020: Truecaller
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X