പോലീസ് ഉദ്യോഗസ്ഥരുടെ വധം: പാകിസ്താനുമായുള്ള ചര്‍ച്ചയില്‍ നിന്ന് ഇന്ത്യയുടെ യുടേണ്‍! ചര്‍ച്ചക്കില്ല
ദില്ലി: ജമ്മുകശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥരെ ഭീകരര്‍ വധിച്ചതിന് പിന്നാലെ പാകിസ്താനുമായുള്ള ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറിയെന്ന് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്കില്‍ വെച്ച് നടക്കുന്ന യുഎന്‍ പൊതു സമ്മേളനത്തിനിടെ ഇന്ത്യ- പാക് വിദേശകാര്യമന്ത്രി മാര്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചത്. ഈ തീരുമാനത്തില്‍ നിന്ന് ഇന്ത്യ പിന്നോട്ടുപോയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ഐക്യരാഷ്ട്ര സഭാ പൊതു സമ്മേളനത്തിനൊപ്പം ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നു.
വെള്ളിയാഴ്ച രാവിലെ ദക്ഷിണ കശ്മീരിലെ വീടുകളില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നാല് പോലീസ് ഉദ്യാഗസ്ഥരില്‍ മൂന്ന് പേരെയാണ് ഭീകരര്‍ വധിച്ചത്. നാല് പേരില്‍ ഒരാള്‍ ഗ്രാമീണരുടെ സഹായത്തോടെ രക്ഷപ്പെട്ടിരുന്നു. തട്ടിക്കൊണ്ടുപോയി മണിക്കൂറുകള്‍ക്കകം പോലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹം വെടിയേറ്റ പാടുകളോടെ കണ്ടെത്തുകയായിരുന്നു. നേരത്തെ ബിഎസ്എഫ് ജവാനെ വധിച്ചതും ഇന്ത്യയെ പ്രകോപിപ്പിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ രാജിവെക്കുന്നതായി ഓണ്‍ലൈനായി പ്രഖ്യാപിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീഷണി മുഴക്കിയിരുന്നു. ഹിസ്ബുള്‍ വീഡിയോ പുറത്തുവന്ന് രണ്ട് ദിവസത്തിനുള്ളിലാണ് ഷോപ്പിയാനില്‍ ഈ സംഭവങ്ങള്‍ അരങ്ങേറുന്നത്.

പുതിയതായി പാക് പ്രധാനമന്ത്രിയായി അധികാരമേറ്റ ഇമ്രാന് ഖാന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിലാണ് ഇന്ത്യാ- പാക് ചര്‍ച്ചകള്‍ പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് അമേരിക്കയില്‍ വച്ച് നടക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തിനിടെ ഇരു രാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്താന്‍ ധാരണയായത്. യുഎന്‍ പൊതു സമ്മേളനത്തിനിടെ ചര്‍ച്ച നടത്താമെന്ന ആശയം മുന്നോട്ടുവച്ചതും ഇമ്രാന് ഖാന് തന്നെയായിരുന്നു.
-
ആരും അറിയാതെ ഇനി സ്റ്റോറികൾ കാണാം; ഇൻസ്റ്റാഗ്രാമിൽ വമ്പൻ സർപ്രൈസ് -
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി












Click it and Unblock the Notifications