കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് ഉദ്യോഗസ്ഥരുടെ വധം: പാകിസ്താനുമായുള്ള ചര്‍ച്ചയില്‍ നിന്ന് ഇന്ത്യയുടെ യുടേണ്‍! ചര്‍ച്ചക്കില്ല

Google Oneindia Malayalam News

ദില്ലി: ജമ്മുകശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥരെ ഭീകരര്‍ വധിച്ചതിന് പിന്നാലെ പാകിസ്താനുമായുള്ള ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറിയെന്ന് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്കില്‍ വെച്ച് നടക്കുന്ന യുഎന്‍ പൊതു സമ്മേളനത്തിനിടെ ഇന്ത്യ- പാക് വിദേശകാര്യമന്ത്രി മാര്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചത്. ഈ തീരുമാനത്തില്‍ നിന്ന് ഇന്ത്യ പിന്നോട്ടുപോയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ഐക്യരാഷ്ട്ര സഭാ പൊതു സമ്മേളനത്തിനൊപ്പം ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നു.

വെള്ളിയാഴ്ച രാവിലെ ദക്ഷിണ കശ്മീരിലെ വീടുകളില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നാല് പോലീസ് ഉദ്യാഗസ്ഥരില്‍ മൂന്ന് പേരെയാണ് ഭീകരര്‍ വധിച്ചത്. നാല് പേരില്‍ ഒരാള്‍ ഗ്രാമീണരുടെ സഹായത്തോടെ രക്ഷപ്പെട്ടിരുന്നു. തട്ടിക്കൊണ്ടുപോയി മണിക്കൂറുകള്‍ക്കകം പോലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹം വെടിയേറ്റ പാടുകളോടെ കണ്ടെത്തുകയായിരുന്നു. നേരത്തെ ബിഎസ്എഫ് ജവാനെ വധിച്ചതും ഇന്ത്യയെ പ്രകോപിപ്പിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ രാജിവെക്കുന്നതായി ഓണ്‍ലൈനായി പ്രഖ്യാപിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീഷണി മുഴക്കിയിരുന്നു. ഹിസ്ബുള്‍ വീഡിയോ പുറത്തുവന്ന് രണ്ട് ദിവസത്തിനുള്ളിലാണ് ഷോപ്പിയാനില്‍ ഈ സംഭവങ്ങള്‍ അരങ്ങേറുന്നത്.

sushmaandshahmahmoodqureshi-

പുതിയതായി പാക് പ്രധാനമന്ത്രിയായി അധികാരമേറ്റ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിലാണ് ഇന്ത്യാ- പാക് ചര്‍ച്ചകള്‍ പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് അമേരിക്കയില്‍ വച്ച് നടക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തിനിടെ ഇരു രാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്താന്‍ ധാരണയായത്. യുഎന്‍ പൊതു സമ്മേളനത്തിനിടെ ചര്‍ച്ച നടത്താമെന്ന ആശയം മുന്നോട്ടുവച്ചതും ഇമ്രാന്‍ ഖാന്‍ തന്നെയായിരുന്നു.

English summary
India on Friday called off the meeting between External Affairs Minister & Pakistani Foreign Minister Shah Mahmood Qureshi that was scheduled to take place in New York later this month on the sidelines of United Nations General Assembly (UNGA).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X