മോദിയെ തോല്‍പ്പിക്കാന്‍ 'ഇന്ത്യ'യ്ക്കുമാവില്ല, നെഹ്‌റുവിന്റെ റെക്കോഡിനൊപ്പമെത്തും; അഭിപ്രായ സര്‍വെ പുറത്ത്
ന്യൂദല്‍ഹി: ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ ഡി എ തന്നെ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് ഇന്ത്യ ടി വി-സി എന്‍ എക്സ് അഭിപ്രായ സര്‍വെ. തുടര്‍ച്ചയായ മൂന്നാം തവണയും നരേന്ദ്ര മോദി തന്നെ അധികാരത്തില്‍ എത്തുമെന്നും പ്രധാനമന്ത്രി സ്ഥാനത്ത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ റെക്കോഡിനൊപ്പമെത്തുമെന്നും സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നു. 543 അംഗ ലോക്‌സഭയില്‍ 318 സീറ്റാണ് എന്‍ ഡി എ സഖ്യത്തിന് പ്രവചിക്കുന്നത്.
മറുവശത്ത് സംയുക്ത പ്രതിപക്ഷ സഖ്യമായ ഇന്ത്യയ്ക്ക് 175 സീറ്റാണ് പ്രവചിക്കുന്നത്. മറ്റുള്ളവര്‍ക്ക് 50 സീറ്റുകളും സര്‍വേയില്‍ പ്രവചിക്കുന്നു. അതേസമയം ബി ജെ പിയ്ക്ക് കഴിഞ്ഞ തവണത്തേതിനേക്കാള്‍ സീറ്റ് കുറയും. നിലവില്‍ 303 സീറ്റുള്ള ബി ജെ പി 290 സീറ്റില്‍ വിജയിക്കും. മറുവശത്ത് 52 സീറ്റുകളുള്ള പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഇത്തവണ സീറ്റ് നില 66 ആയി ഉയര്‍ത്തും.

മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് 22 സീറ്റില്‍ നിന്ന് ഏഴ് സീറ്റ് അധികം നേടി 29 സീറ്റുമായി ലോക്സഭയിലെ മൂന്നാമത്തെ വലിയ കക്ഷിയായി ഉയര്‍ന്നേക്കും. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി 18 സീറ്റുകളുമായി നാലാമത്തെ വലിയ കക്ഷിയാകും. എന്നാല്‍ നിലവില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന് 22 സീറ്റുണ്ട്. ഉദ്ദവ് താക്കറെയുടെ ശിവസേന (യു ബി ടി) നിലവിലെ ആറ് സീറ്റില്‍ നിന്ന് പതിനൊന്നായി സീറ്റ് നില ഉയര്‍ത്തും.
ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ പത്ത് ലോക്സഭാ സീറ്റുകളില്‍ വിജയിക്കും. ബി ജെ ഡി 12 ല്‍ നിന്ന് 13 ആയി നില മെച്ചപ്പെടുത്തും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ ശിവസേനയുടെ അംഗബലം പന്ത്രണ്ടില്‍ നിന്ന് രണ്ടായി കുറഞ്ഞേക്കും. ബി എസ് പിക്ക് ഒരു സീറ്റില്‍ നിന്ന് പോലും വിജയിക്കാനാകില്ല. എസ് പി നാല് സീറ്റിലും ആര്‍ ജെ ഡിയും ജെ ഡി യുവും ഏഴ് സീറ്റിലും ജയിക്കും.
ഡി എം കെ 19, എ ഐ എ ഡി എം കെ 8 എന്‍ സി പി (ശരദ് പവാര്‍) 4, എന്‍ സി പി (അജിത്) 2, ടി ഡി പി 7, ഇടത് മുന്നണി 8, ബി ആര്‍ എസ് 8 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സീറ്റ് നില. എന്‍ ഡി എയില്‍ ബി ജെ പി, എ ഐ എ ഡി എം കെ, ശിവസേന (ഷിന്‍ഡെ), എന്‍ സി പി (അജിത്), പി എം കെ, എന്‍ ഡി പി പി, എ ഐ എന്‍ ആര്‍ സി, എന്‍ പി പി, എസ് ഡി എഫ്, ആര്‍ എല്‍ ജെ പി, എല്‍ ജെ പി (ആര്‍), എച്ച് എ എം, അപ്നാദള്‍, നിഷാദ് പാര്‍ട്ടി, എം എന്‍ എഫ്, എ ജി പി എന്നിവയാണ് ഉള്ളത്.
ഇന്ത്യാ സഖ്യത്തില്‍ കോണ്‍ഗ്രസ്, തൃണമൂല്‍, ഡി എ ംകെ, ആര്‍ ജെ ഡി, ജെ ഡി യു, ജെ എം എം, എന്‍ സി പി (ശരദ്), ശിവസേന (യുബിടി), നാഷണല്‍ കോണ്‍ഫറന്‍സ്, ജെ കെ പി ഡി പി, ആര്‍ എസ് പി, ഐ യു എം എല്‍, കേരള കോണ്‍ഗ്രസ് (എം), സമാജ്വാദി പാര്‍ട്ടി, എ എ പി, ഇടത് പാര്‍ട്ടികള്‍, ആര്‍ എല്‍ ഡി എന്നിവ ഉള്‍പ്പെടുന്നു. ബി ജെ ഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടി ഡി പി, ബി ആര്‍ എസ്, ജെ ഡി എസ്, ബി എസ് പി, എ ഐ യു ഡി എഫ്, എ ഐ എം ഐ എം, അകാലിദള്‍, ഡി പി എ പി തുടങ്ങിയവരും സ്വതന്ത്രരും മറ്റ് ചെറിയ പാര്‍ട്ടികളും ഉള്‍പ്പെടുന്നതാണ് മറ്റുള്ളവര്‍.












Click it and Unblock the Notifications