കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ഇന്ത്യ ടിവി സര്‍വേ.... 128 സീറ്റ് ലഭിക്കും!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി വീണ്ടും തിരഞ്ഞെടുപ്പ് സര്‍വേ. ഇന്ത്യാ ടിവി-സിഎന്‍എക്‌സ് സര്‍വേയാണ് ബിജെപിക്ക് ആധിപത്യം പ്രവചിച്ചിരിക്കുന്നത്. സീറ്റുകള്‍ കുറയുമെങ്കിലും ബിജെപിയുടെ കുതിപ്പ് തന്നെ സംസ്ഥാനത്ത് ഉണ്ടാവുമെന്നാണ് പ്രവചനം. നേരത്തെ സി വോട്ടര്‍ സര്‍വേയിലും ടൈംസ് നൗ സര്‍വേയിലും ബിജെപിക്ക് മധ്യപ്രദേശില്‍ മുന്നേറ്റമുണ്ടാകുമെന്നായിരുന്നു പ്രവചിച്ചിരുന്നത്.

സംസ്ഥാനത്ത് 128 സീറ്റ് വരെ ബിജെപിക്ക് ലഭിക്കാമെന്ന് സര്‍വേ പറയുന്നു. മധ്യപ്രദേശില്‍ 230 സീറ്റുകളാണ് ആകെയുള്ളത്. അതേസമയം ഇവിടെ ബിജെപിക്ക് സാധ്യത കുറഞ്ഞ് കൊണ്ടിരിക്കുകയാണെന്ന വിലയിരുത്തലാണ് ഉള്ളത്. അതിനിടയിലാണ് സര്‍വേ ഫലങ്ങളൊക്കെ അനുകൂലമായി വരുന്നത്. ഇത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒരുപോലെ ആശ്വാസം നല്‍കുന്നതാണ്.

ബിജെപി തരംഗം

ബിജെപി തരംഗം

ബിജെപി സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഉണ്ടെങ്കിലും അധികാരം നഷ്ടമാകില്ലെന്ന് സര്‍വേ പറയുന്നു. എന്നാല്‍ സീറ്റുകള്‍ കുറയുമെന്ന് സര്‍വേ പ്രവചിക്കുന്നു. ബിജെപിക്ക് 128 സീറ്റ് വരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിക്കും. കോണ്‍ഗ്രസിന് 85 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം. കോണ്‍ഗ്രസുമായി ഇടഞ്ഞ ബിഎസ്പി എട്ട് സീറ്റ് വരെ സ്വന്തമാക്കും. മറ്റ് പാര്‍ട്ടികള്‍ എല്ലാം കൂടി ഒന്‍പത് സീറ്റുകളും നേടും. ഇത് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായേക്കും.

 തിരിച്ചടിയുണ്ടാകും....

തിരിച്ചടിയുണ്ടാകും....

ബിജെപിക്ക് മാല്‍വ-നിമര്‍ മേഖലയില്‍ കനത്ത തിരിച്ചടിയുണ്ടാവുമെന്നാണ് വിലയിരുത്തല്‍. ബിജെപിയുടെ ശക്തികേന്ദ്രമാണ് ഇത്. ഇവിടെ 45 സീറ്റുകള്‍ മാത്രമേ പാര്‍ട്ടി ലഭിക്കും. 2013ല്‍ 61 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. അതിനേക്കാള്‍ 13 സീറ്റാണ് ലഭിച്ചത്. കോണ്‍ഗ്രസിന് 24 സീറ്റ് ഈ മേഖലയില്‍ നിന്ന് ലഭിക്കും. കഴിഞ്ഞ തവണ 10 സീറ്റ് മാത്രം ലഭിച്ചതില്‍ നിന്ന് വമ്പന്‍ നേട്ടമാണ് കോണ്‍ഗ്രസ് ഉണ്ടാക്കുക.

 പ്രശ്‌നങ്ങള്‍ എന്തൊക്കെ?

പ്രശ്‌നങ്ങള്‍ എന്തൊക്കെ?

തൊഴിലില്ലായ്മയാണ് സംസ്ഥാന നേരിടുന്ന പ്രധാന വെല്ലുവിളി. സര്‍വേയുടെ ഭാഗമായ 29 ശതമാനം പേരും ശിവരാജ് സിംഗ് ചൗഹാന്റെ സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്നതില്‍ പരാജയമാണെന്ന് അഭിപ്രായപ്പെട്ടു. മറ്റൊരു വിഷയം വികസനമാണ്. 27 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത് സംസ്ഥാനത്ത് വികസനം നടക്കുന്നില്ലെന്നാണ്. അടുത്തിടെ മധ്യപ്രദേശ് രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങളിലൊന്നാണെന്ന റിപ്പോര്‍ട്ട് വന്നിരുന്നു. ഇതും ചിലര്‍ എടുത്ത് കാണിക്കുന്നുണ്ട്. 12 ശതമാനം പറഞ്ഞത് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി കുളിച്ചു എന്നാണ്. ഇന്ധന വിലവര്‍ധനയാണ് വലിയ പ്രതിസന്ധിയെന്ന് 11 ശതമാനം പേര്‍ പറഞ്ഞു.

 ശിവരാജ് സിംഗ് ചൗഹാന് പിന്തുണ

ശിവരാജ് സിംഗ് ചൗഹാന് പിന്തുണ

സര്‍വേയില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് വലിയ പിന്തുണയാണ് ലഭിച്ചത്. സര്‍വേയില്‍ പങ്കെടുത്ത 30 ശതമാനം പേര്‍ ചൗഹാനെ മുഖ്യമന്ത്രിയായി കാണണമെന്നാണ് അഭിപ്രായപ്പെട്ടത്. 16 ശതമാനം ആളുകള്‍ അദ്ദേഹം ശരാശരി പ്രവര്‍ത്തനം മാത്രമാണ് കാഴ്ച്ചവെച്ചതെന്ന് പറഞ്ഞപ്പോള്‍ പത്ത് ശതമാനം പേര്‍ അദ്ദേഹം നല്ല പ്രവര്‍ത്തനം കാഴ്ച്ചവെച്ചെന്ന് വിലയിരുത്തി. അതേസമയം 22 ശതമാനം പേര്‍ പറഞ്ഞത് അദ്ദേഹം മോശം മുഖ്യമന്ത്രിയാണെന്നാണ്.

ബിജെപിയെ ജയിപ്പിക്കുന്ന ഘടകം

ബിജെപിയെ ജയിപ്പിക്കുന്ന ഘടകം

ബിജെപിയെ വിജയത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകം ശിവരാജ് സിംഗ് ചൗഹാനായിരിക്കും. ബിജെപിക്ക് വോട്ടു ചെയ്യാനുള്ള പ്രധാന കാരണം അദ്ദേഹം തന്നെയാണെന്ന് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. 41 ശതമാനം പേര്‍ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചു. കോണ്‍ഗ്രസിന്റെ ജോതിരാദിത്യ സിന്ധ്യയെ 22 ശതമാനം പേരാണ് പിന്തുണച്ചത്. കമല്‍നാഥിനെ പിന്തുണച്ചത് 18 ശതമാനം ആളുകളാണ്. മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗിനെ വെറും ഒരു ശതമാനം പേരാണ് പിന്തുണച്ചത്.

 നിര്‍ണായകമായ സീറ്റുകള്‍

നിര്‍ണായകമായ സീറ്റുകള്‍

നിലവില്‍ 158 സീറ്റുകളില്‍ ബിജെപിക്ക് ആധിപത്യമുണ്ടെന്ന് സര്‍വേ പറയുന്നു. ഇതില്‍ 83 സീറ്റുകളില്‍ ബിജെപി ഉറപ്പായും ജയിക്കും. കോണ്‍ഗ്രസിന് 61 സീറ്റുകളിലും ജയിക്കാം. ബാഗല്‍ഖണ്ഡ് മേഖലയില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാവുമെന്നാണ് പ്രവചനം. ഇവിടെയുള്ള 52 സീറ്റുകളില്‍ 25 സീറ്റ് മാത്രമാണ് ബിജെപിക്ക് ലഭിക്കുക. കഴിഞ്ഞ തവണത്തേക്കാള്‍ ഒന്‍പത് സീറ്റിന്റെ കുറവാണിത്. കോണ്‍ഗ്രസിന് 21, ബിഎസ്പി നാല് സീറ്റുകള്‍ എന്നിങ്ങനെ ലഭിക്കും.

 ചമ്പലും ഭോപ്പാലും

ചമ്പലും ഭോപ്പാലും

ചമ്പലില്‍ ബിജെപിക്ക് 15 സീറ്റുകള്‍ ലഭിക്കും. അഞ്ച് സീറ്റുകളുടെ നഷ്ടമാണ് പാര്‍ട്ടിക്കുണ്ടാവുക. കോണ്‍ഗ്രസിന് 12 സീറ്റ് ലഭിക്കും. ബിഎസ്പിക്ക് ഇവിടെ നാല് സീറ്റ് വരെ ലഭിക്കാം. കഴിഞ്ഞ തവണത്തേക്കാള്‍ രണ്ട് സീറ്റ് കൂടുതലാണിത്. ഭോപ്പാലില്‍ ബിജെപിക്ക് 12 സീറ്റ് ലഭിക്കും. അഞ്ച് സീറ്റാണ് കുറയുക. കോണ്‍ഗ്രസിന്റെ സീറ്റ് നില പത്തായി ഉയരും. ഭോപ്പാലില്‍ നാല് സീറ്റായിരുന്നു കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ലഭിച്ചത്.

മഹാഗോശല്‍ മേഖല

മഹാഗോശല്‍ മേഖല

മഹാഗോശല്‍ മേഖലയില്‍ നിന്ന് ബിജെപിക്ക് 31 സീറ്റ് ലഭിക്കും. രണ്ട് സീറ്റിന്റെ കുറവാണ് ഉണ്ടാവുക. കോണ്‍ഗ്രസിന് 18 സീറ്റ് ലഭിക്കും. കഴിഞ്ഞ വണത്തേക്കാളും രണ്ട് സീറ്റിന്റെ വര്‍ധനവാണ് ഉണ്ടാവുക. അതേസമയം പതിനായിരത്തിലധികം പേര്‍ പങ്കെടുത്ത സര്‍വേയാണ് ബിജെപിക്ക് ആധിപത്യം പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 58 സീറ്റ് നേടിയ കോണ്‍ഗ്രസ് മുന്നേറ്റം നടത്തുമെങ്കിലും ബിജെപി അധികാരം നിലനിര്‍ത്തുമെന്നാണ് വ്യക്തമാകുന്നത്.

യുപിയില്‍ പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടി.... സമാജ് വാദി പാര്‍ട്ടിയെ വെല്ലുവിളിച്ച് ആദിത്യ യാദവ്!!യുപിയില്‍ പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടി.... സമാജ് വാദി പാര്‍ട്ടിയെ വെല്ലുവിളിച്ച് ആദിത്യ യാദവ്!!

ജെഡിഎസ്സില്‍ രാഷ്ട്രീയ പോര്‍വിളി.... മാത്യു ടി തോമസിന്റെ രാജി ആവശ്യപ്പെട്ട് കൃഷ്ണന്‍ കുട്ടി വിഭാഗംജെഡിഎസ്സില്‍ രാഷ്ട്രീയ പോര്‍വിളി.... മാത്യു ടി തോമസിന്റെ രാജി ആവശ്യപ്പെട്ട് കൃഷ്ണന്‍ കുട്ടി വിഭാഗം

English summary
india tv cnx opinion poll predicts bjp victory in mp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X