കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് 250 സീറ്റെന്ന് ഇന്ത്യ ടിവി സര്‍വേ..... 310 സീറ്റുമായി എന്‍ഡിഎ കുതിക്കും!!

Google Oneindia Malayalam News

ദില്ലി: ബിജെപി 250ലധികം സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് ഇന്ത്യാ ടിവി സര്‍വേ. എന്‍ഡിഎ 310 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. അതേസമയം കഴിഞ്ഞ ദിവസം വന്ന സര്‍വേകളെ പോലെ ബിജെപിക്ക് തന്നയാണ് സര്‍വേ ആധിപത്യം പ്രവചിക്കുന്നത്. ഹിന്ദി ഹൃദയ ഭൂമിയില്‍ മോദി തരംഗം തന്നെ ആഞ്ഞടിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. അതേസമയം ബിജെപിയുടെ പ്രതീക്ഷ ഇതോടെ വര്‍ധിച്ചിരിക്കുകയാണ്.

ഉത്തര്‍പ്രദേശും ബീഹാറും ബിജെപി പിടിക്കുമെന്നും വന്‍ മുന്നേറ്റം ബംഗാളില്‍ ഉണ്ടാവുമെന്നും സര്‍വേ പറയുന്നു. കഴിഞ്ഞ ദിവസം വന്ന സര്‍വേയില്‍ ബംഗാളില്‍ ബിജെപി 19 മുതല്‍ 23 സീറ്റ് വരെ നേടുമെന്ന് പറഞ്ഞിരുന്നു. യുപിയില്‍ പക്ഷേ വ്യത്യസ്ത സര്‍വേകളാണ് പലരും പുറത്തുവിട്ടത്. ബിജെപി 66 സീറ്റ് വരെ നേടുമെന്ന് ചില സര്‍വേകള്‍ പറഞ്ഞെങ്കിലും, മഹാസഖ്യത്തിന് ആധിപത്യം പറയുന്നവരും ഉണ്ട്.

കുതിക്കാന്‍ ബിജെപി

കുതിക്കാന്‍ ബിജെപി

ബിജെപി ഇത്തവണ കുതിക്കുമെന്ന് ഇന്ത്യാ ടിവി സിഎന്‍എക്‌സ് സര്‍വേ പ്രവചിക്കുന്നു. നരേന്ദ്ര മോദിക്ക് രണ്ടാമൂഴം ഉറപ്പാണെന്ന് സര്‍വേ പറയുന്നു. 300ലധികം സീറ്റുകളാണ് എന്‍ഡിഎയ്ക്ക് ലഭിക്കുക. ബിജെപിക്ക് 250ലധികം സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. അതേസമയം കോണ്‍ഗ്രസിന് 60ലധികം സീറ്റ് ലഭിക്കുമെന്നും, യുപിഎയ്ക്ക് 125 സീറ്റ് വരെ ലഭിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. നേരത്തെ വന്ന സര്‍വേകളെല്ലാം ബിജെപിയുടെ കുതിപ്പ് തന്നെയാണ് പ്രവചിച്ചത്.

അമേഠിയില്‍ കട്ടയ്ക്ക് പോരാട്ടം

അമേഠിയില്‍ കട്ടയ്ക്ക് പോരാട്ടം

കോണ്‍ഗ്രസ് കോട്ടയായ അമേഠിയില്‍ ഇത്തവണ കടുത്ത പോരാട്ടമാണ് നടക്കുക. എന്നാല്‍ രാഹുല്‍ ഗാന്ധി തന്നെ വിജയിക്കുമെന്നാണ് പ്രവചനം. സ്മൃതി ഇറാനി വെല്ലുവിളി ഉയര്‍ത്തുമെന്നും സര്‍വേ പറയുന്നു. 2014ലും സ്മൃതി ഇറാനി കടുത്ത വെല്ലുവിളി രാഹുലിന് മുന്നില്‍ ഉയര്‍ത്തിയിരുന്നു. രാഹുലിന്റെ ഭൂരിപക്ഷം അന്ന് ഒരുലക്ഷത്തോളമായി ഉയര്‍ന്നിരുന്നു. കടുത്ത പ്രചാരണമാണ് മണ്ഡലത്തില്‍ ബിജെപി നടത്തിയത്. അതേസമയം ഇത്തവണ രാഹുലിന്റെ ഭൂരിപക്ഷം കുറയാന്‍ സാധ്യതയുണ്ട്.

യുപിയില്‍ തരംഗം

യുപിയില്‍ തരംഗം

യുപിയില്‍ ബിജെപി 49 സീറ്റുകള്‍ വരെ നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. നേരത്തെയുള്ള സീറ്റ് നിലയില്‍ നിന്ന് 22 സീറ്റുകള്‍ കുറയും. പക്ഷേ അപ്പോഴും സംസ്ഥാനത്ത് ഏറ്റവും നേട്ടമുണ്ടാക്കുക ബിജെപി തന്നെയാണ്. സമാജ് വാദി പാര്‍ട്ടി, ബിഎസ്പി, ആര്‍എല്‍ഡി സഖ്യം 28 സീറ്റുകള്‍ വരെ നേടും. പ്രതീക്ഷിച്ച നേട്ടം അവര്‍ക്കുണ്ടാവില്ല. അതേസമയം കോണ്‍ഗ്രസിന് രണ്ട് സീറ്റ് ലഭിക്കുമെന്ന് സര്‍വേ പറയുന്നു. ബിജെപിയുടെ സഖ്യകക്ഷിയായ അപ്‌നാദളിന് ഒരു സീറ്റ് ലഭിക്കും.

ബീഹാറില്‍ എന്‍ഡിഎ

ബീഹാറില്‍ എന്‍ഡിഎ

ബീഹാറില്‍ ബിജെപി കഴിഞ്ഞ തവണ മത്സരിച്ച അത്ര സീറ്റില്‍ മത്സരിച്ചിട്ടില്ല. എങ്കിലും 15 സീറ്റ് നേടുമെന്ന് സര്‍വേ പറയുന്നു. ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയു 13 സീറ്റ് നേടും. എല്‍ജെപി നാല് സീറ്റും നേടും. സംസ്ഥാനത്തെ 40 സീറ്റില്‍ 32 എണ്ണം എന്‍ഡിഎ കക്ഷികള്‍ നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസ്, ആര്‍ജെഡി സഖ്യം 7 സീറ്റില്‍ ഒതുങ്ങും. ആര്‍ജെഡിക്ക് 2014നെ അപേക്ഷിച്ച് ഒരു സീറ്റ് വര്‍ധിക്കും.

ബംഗാളിലും കുതിപ്പ്

ബംഗാളിലും കുതിപ്പ്

ബിജെപിക്ക് 12 സീറ്റ് വരെ ബംഗാളില്‍ നിന്ന് ലഭിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. 2014ല്‍ വെറും രണ്ട് സീറ്റാണ് ബിജെപിക്ക് ബംഗാളില്‍ നിന്ന് ലഭിച്ചിരുന്നത്. അവിടെ നിന്ന് പത്ത് സീറ്റാണ് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് 29 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. ഇടതുപക്ഷം വട്ടപൂജ്യമാകും. കോണ്‍ഗ്രസിന് ഒരു സീറ്റില്‍ സാധ്യതയുണ്ട്. മൂന്ന് സീറ്റാണ് അവര്‍ക്ക് കുറയുക.

ഹിന്ദി ഹൃദയ ഭൂമിയിലെ തിരിച്ചുവരവ്

ഹിന്ദി ഹൃദയ ഭൂമിയിലെ തിരിച്ചുവരവ്

ഹിന്ദി ഹൃദയഭൂമിയില്‍ വന്‍ തിരിച്ചുവരവ് ബിജെപി നടത്തുമെന്നാണ് പ്രവചനം. രാജസ്ഥാനില്‍ ബിജെപി 21 സീറ്റാണ് നേടുക. 2014ല്‍ സംസ്ഥാനത്തെ 25 സീറ്റും ബിജെപി തൂത്തുവാരിയിരുന്നു. അതേസമയം കോണ്‍ഗ്രസ് നാല് സീറ്റ് നേടും. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ആറ് സീറ്റ് നേടും. ബിജെപി അഞ്ച് സീറ്റും നേടും. ഹരിയാനയിലെയും ദില്ലിയിലെയും മുഴുവന്‍ സീറ്റും ബിജെപി തൂത്തൂവാരും. ഹരിയാനയില്‍ ഒന്‍പതും ദില്ലിയില്‍ ഏഴ് സീറ്റുമാണ് ഉള്ളത്.

ബാക്കി കണക്കുകള്‍

ബാക്കി കണക്കുകള്‍

മഹാരാഷ്ട്രയില്‍ ബിജെപി 20 സീറ്റ് നേടും. എന്‍ഡിഎ കക്ഷി ശിവസേന 14 സീറ്റും നേടും. മഹാരാഷ്ട്രയില്‍ ആകെ 48 സീറ്റാണ് ഉള്ളത്. ശിവസേനയും ബിജെപിയും കൂടെ 34 സീറ്റുകള്‍ നേടും. കോണ്‍ഗ്രസ്, എന്‍സിപി സഖ്യത്തിന് 14 സീറ്റ് ലഭിക്കും. അതേസമയം ഗുജറാത്തിലെ 26 സീറ്റില്‍ 22 എണ്ണം ബിജെപി നേടും. കോണ്‍ഗ്രസ് നാല് സീറ്റില്‍ ഒതുങ്ങും. ദക്ഷിണേന്ത്യ സംസ്ഥാനങ്ങളില്‍ ഒഴിച്ച് ബിജെപിക്ക് കാര്യമായ നേട്ടമാണ് ഇന്ത്യ ടിവി സര്‍വേ പ്രവചിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

മോദി തരംഗമല്ല... പകരം സുനാമിയെന്ന് ഇന്ത്യാ ടുഡേ സര്‍വേ, ബിജെപിക്ക് 339 സീറ്റുകള്‍!!മോദി തരംഗമല്ല... പകരം സുനാമിയെന്ന് ഇന്ത്യാ ടുഡേ സര്‍വേ, ബിജെപിക്ക് 339 സീറ്റുകള്‍!!

English summary
india tv predicts 315 seats for nda 250 for bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X