കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് ഇന്ത്യാ ടിവി സര്‍വേ... 130 സീറ്റ് ലഭിക്കും!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപിക്ക് മുന്‍തൂക്കം പ്രവചിച്ച് ഇന്ത്യാ ടിവി മൈ ഇന്ത്യ സര്‍വേ. ബിജെപി 122 മുതല്‍ 130 സീറ്റ് വരെ ഇവിടെ നേടുമെന്നാണ് പ്രവചനം. അതേസമയം കോണ്‍ഗ്രസ് 68 സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വേ പ്രവചിക്കുന്നു. ബിഎസ്പിക്ക് നാല് മുതല്‍ എട്ട് സീറ്റ് വരെയും മറ്റുള്ളവര്‍ക്ക് എട്ട് മുതല്‍ പത്ത് സീറ്റ് വരെയും ലഭിക്കാം. അതേസമയം നിര്‍ണായകമായ ബുന്ധേല്‍ഖണ്ഡ് മേഖലയില്‍ നിന്ന് ബിജെപിക്ക് 25 സീറ്റ് നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. മാല്‍വാ നിമര്‍ മേഖലയില്‍ ചെറു പാര്‍ട്ടികള്‍ മൂന്ന് സീറ്റ് വരെ നേടും. ഇതേ മേഖലയില്‍ 44 സീറ്റ് ബിജെപി നേടും.

1

അതേസമയം കോണ്‍ഗ്രസ് വോട്ട് ശതമാനത്തില്‍ ഇത്തവണ വര്‍ധനവുണ്ടാകുമെന്ന് സര്‍വേ പ്രവചിക്കുന്നു. 38 ശതമാനം വോട്ട് ലഭിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. 2013ല്‍ ഇത് 36 ശതമാനമായിരുന്നു. എന്നാല്‍ ബിജെപിയുടെ വോട്ട് ശതമാനത്തില്‍ കുറവുണ്ടാകും. 43 ശതമാനമായിട്ടാണ് കുറയുക. 2013ല്‍ ഇത് 45 ശതമാനമായിരുന്നു. ഇത്തവണ മികച്ച പ്രചാരണവും നേതാക്കളും ഉണ്ടായിട്ടും കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് സര്‍വേ പ്രവചിക്കുന്നത്. പ്രധാനമായും വിഭാഗീയതയാണ് പ്രശ്‌നമാവുന്നതെന്നാണ് സൂചന. ദിഗ്വിജയ് സിംഗും ജോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു.

ജയ്പൂര്‍ രാജകുമാരി ബിജെപിക്കായി മത്സരിക്കുന്നു.... അമിത് ഷായുടെ നീക്കങ്ങള്‍ ഇങ്ങനെ!ജയ്പൂര്‍ രാജകുമാരി ബിജെപിക്കായി മത്സരിക്കുന്നു.... അമിത് ഷായുടെ നീക്കങ്ങള്‍ ഇങ്ങനെ!

മധ്യപ്രദേശില്‍ രാഹുല്‍ തന്ത്രം ഫലം കാണില്ല, വിജയം ബിജെപിക്കൊപ്പമെന്ന് ടൈംസ് നൗമധ്യപ്രദേശില്‍ രാഹുല്‍ തന്ത്രം ഫലം കാണില്ല, വിജയം ബിജെപിക്കൊപ്പമെന്ന് ടൈംസ് നൗ

English summary
india tv predicts majority for bjp in mp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X