കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛത്തീസ്ഗഡില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ഇന്ത്യ ടിവി സര്‍വേ.... 42 സീറ്റ് നേടും

Google Oneindia Malayalam News

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ബിജെപി നാലാമതും അധികാരത്തിലെത്തുമെന്ന് ഇന്ത്യാ ടിവി സിഎന്‍എക്‌സ് സര്‍വേ. ബിജെപിക്ക് 42 മുതല്‍ 50 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് 32 മുതല്‍ 38 സീറ്റ് വരെ ലഭിക്കും. കോണ്‍ഗ്രസിന് കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് കുറയുമെന്നാണ് ഇന്ത്യാ ടിവിയുടെ പ്രവചനം. അതേസമയം കിംഗ് മേക്കറാവുമെന്ന് കരുതിയ അജിത് ജോഗി-ബിഎസ്പി സഖ്യത്തിന് ആറ് മുതല്‍ എട്ട് സീറ്റ് വരെ ലഭിക്കാം. മറ്റുള്ളവര്‍ക്ക് ഒന്ന് മുതല്‍ മൂന്ന് സീറ്റ് വരെയാണ് പ്രവചനം. ബിജെപിയുടെ വോട്ട് ശതമാനവും ഉയരുമെന്നാണ് പ്രവചനം. ഇത്തവണ 42 ശതമാനം വോട്ട് ബിജെപിക്ക് ലഭിക്കും. 2013ല്‍ ഇത് 41 ശതമാനമായിരുന്നു. അതേസമയം കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ഉന്നയിച്ച വിഷയങ്ങള്‍ക്കൊന്നും സ്വീകാര്യത ലഭിച്ചില്ലെന്നാണ് വ്യക്തമാകുന്നത്.

1

ഛത്തീസ്ഗഡ് കഴിഞ്ഞ 15 വര്‍ഷമായി ബിജെപിയാണ് ഭരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള സംസ്ഥാനമാണിത്. കോണ്‍ഗ്രസും ബിജെപിയും തന്നെയാണ് നേരിട്ടുള്ള മല്‍സരം.90 അംഗങ്ങളാണ് ഛത്തീസ്ഗഡ് നിയമസഭയില്‍. 2013ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷിയായ ബിജെപിക്ക് ലഭിച്ചത് 49 സീറ്റാണ്. തൊട്ടുപിന്നില്‍ കോണ്‍ഗ്രസ് 39 സീറ്റ്. ബിഎസ്പിക്ക് ഒരു സീറ്റുണ്ട്. ഒരു സ്വതന്ത്രനും. നേരത്തെ കോണ്‍ഗ്രസിന് സാധ്യത കല്‍പ്പിക്കുന്ന അഭിപ്രായ സര്‍വ്വെകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ രമണ്‍ സിങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്ന സര്‍വ്വെകളും പുറത്തുവന്നിട്ടുണ്ട്.

English summary
Chhattisgarh Assembly election result 2018: Exit Poll Result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X