Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയിലും ഹരിയാനയിലും ഗുജറാത്തിലും കൊവിഡ് കേസുകൾ ഉയരുന്നു, ആശങ്ക

ന്യൂഡൽഹി: ലോകത്ത് വിവിധ രാജ്യങ്ങളിൽ കോവിഡിന്റെ പുതിയ തരം ഗം ഉടലെടുക്കുമ്പോൾ ഇന്ത്യക്കും ഭീഷണിയായി പുതിയ റിപ്പോർട്ടുകൾ. പുതിയ റിപ്പോർട്ട് പ്രകാരം ഡൽഹി, ഹരിയാന, ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തെ കണക്കെടുത്താൽ ഏറ്റവും കുറവ് കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.

ജനുവരി അവസാനത്തോടെയായിരുന്നു രാജ്യത്ത് മൂന്നാം തരം ഗം ആരംഭിച്ചത്. രണ്ട് മാസത്തോളം ഈ തരം ഗം നീണ്ടു നിന്നു. എന്നാൽ ചില സംസ്ഥാനങ്ങളിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നത് ആശങ്കക്ക് ഇടം നൽകിയിട്ടുണ്ട്. ഇതിന് പുറമെ ചില സ്ഥലങ്ങളിൽ ഒമിക്രോണിന്റെ പുതിയ വകഭേദമായ എക്സ് ഇയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒമിക്രോൺ വൈറസിനേക്കാൾ പത്ത് മടങ്ങ് വ്യാപന ശേഷി എക്സ് ഇക്ക് ഉണ്ടെന്നാണ് ലോകാരോ ഗ്യ സംഘടന അറിയിച്ചിരിക്കുന്നത്.

covid

ഡൽഹി, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽ ഏഴ് ദിവസത്തെ ശരാശരി കേസുകൾ പരിശോധിക്കുമ്പോൾ കോവിഡ് ഉയർന്നു എന്നാണ് കാണാൻ സാധിക്കുന്നത്. മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ആകട്ടെ കോവിഡ് മാറ്റമില്ലാതെ തുടരുകയാണ്. മാർച്ച് 31ന് ഡൽഹിയിലെ ഏഴ് ദിവസത്തെ പ്രതിദിന ശരാശരി 103 കേസുകൾ ആയിരുന്നു. പിന്നീട് അത് 127 ആയി ഉയരുകയും ഇപ്പോൾ ഏപ്രിൽ 7ലെ കണക്ക് നോക്കിയാൽ ഇത് 176 കേസുകൾ എന്നുമാണ് കാണാൻ സാധിക്കുന്നത്.

ഹരിയാനയിൽ ഏഴ് ദിവസത്തെ ശരാശരി ഏപ്രിൽ 4 ന് 47 ആയിരുന്നു എന്നാൽ ശനിയാഴ്ചയിലെ കണക്കിൽ ഇത് 68 ആയി ഉയർന്നു. അതേ സമയം വ്യാഴാഴ്ച എട്ട് കേസുകൾ മാത്രം റിപ്പോർട്ട് ചെയ്ത ഗുജറാത്തിൽ ശനിയാഴ്ച റിപ്പോർട്ട് ചെയ്തത് 34 കേസുകളാണ്. ഇവിടുത്തെ ഏഴ് ദിവസത്തെ ശരാശരി ഏപ്രിൽ 4 ന് ഒമ്പതിൽ നിന്ന് 15 ആയി ഉയർന്നു. എക്സ് ഇ വൈറസ് റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽ ഒന്നാണ് ഗുജറാത്ത്. കേരളത്തിലും ചെറിയ തോതിൽ കോവിഡ് കൂടുന്നതായാണ് റിപ്പോർട്ട് പറയുന്നത്. വെള്ളിയാഴ്ച 322 കേസുകൾ രേഖപ്പെടുത്തിയപ്പോൾ ശനിയാഴ്ച ഇവിടെ രേഖപ്പെടുത്തിയത് 325 കേസുകളാണ്. മൂന്നാം തരം ഗത്തിന് ശേഷം സംസ്ഥാനത്ത് കേസുകൾ കുറയാൻ തുടങ്ങിയതിന് ശേഷം ഇതാദ്യമാണ് വർധനവ് രേഖപ്പെടുത്തുന്നത്.

Recommended Video

cmsvideo
    18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+