കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജറുസലേം ഇസ്രയേലിന്റെ തലസ്ഥാനം; ട്രംപിന്റെ തീരുമാനത്തെ അംഗീകരിക്കില്ല , ഇന്ത്യയുടെ നിലപാട് ഇങ്ങനെ...

ഫലസ്തീൻ വിഷയത്തിൽ തങ്ങളുടെ സ്വതന്ത്ര നിലപാടുമായി മുന്നോട്ടു പോകുമെന്ന് ഇന്ത്യ വ്യക്തമാക്കി

  • By Ankitha
Google Oneindia Malayalam News

ദില്ലി: ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കയുടെ നിലപാടിനെ പിന്തുണക്കാനാകില്ലെന്ന് ഇന്ത്യ. ഫലസ്തീൻ വിഷയത്തിൽ തങ്ങളുടെ സ്വതന്ത്ര നിലപാടുമായി മുന്നോട്ടു പോകുമെന്ന് ഇന്ത്യ വ്യക്തമാക്കി. ഫാലസ്തീൻ വിഷയത്തിൽ ഇന്ത്യയുടേത് സ്വതന്ത്ര നിലപാടാണെന്നു മൂന്നാമതൊരു രാജ്യത്തിന് തങ്ങളുടെ നിലപാടിനെ സ്വാധീനിക്കാൻ കഴിയില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു. കൂടാതെ ഈ വിഷയത്തിൽ അമേരിക്കയെ പിന്തുണക്കില്ലെന്നും ബ്രിട്ടനും അറിയിച്ചിട്ടുണ്ട്.

ആർകെ നഗർ ഉപതിരഞ്ഞെടുപ്പ്; സത്യം ജയിക്കണം, പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും വിശാലിന്റെ ട്വീറ്റ്ആർകെ നഗർ ഉപതിരഞ്ഞെടുപ്പ്; സത്യം ജയിക്കണം, പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും വിശാലിന്റെ ട്വീറ്റ്

jerusalem

ബുധാനാഴ്ചയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. കൂടാതെ ഇസ്രയേലിലെ അമേരിക്കൻ എംബസി ജറുസലേമിലേക്ക് മാറ്റുമെന്നും ട്രംപ് അറിയിച്ചിരുന്നു. എന്നാൽ അമേരിക്കയുടെ പ്രഖ്യാപനത്തിനെതിരെ വിമർശനമായി ലോക രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

ലോകരാജ്യങ്ങൾ എതിർപ്പ്

ലോകരാജ്യങ്ങൾ എതിർപ്പ്

അമേരിക്കയുടെ പ്രഖ്യാപനത്തിനെതിരെ ലോക രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയുടെ നിലപാടിനെതിരെ അറബ് രാജ്യങ്ങളും ചൈന, ബ്രിട്ടണ്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. സ്വതവേ കലുഷിതമായ പശ്ചിമേഷ്യയില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ലോക രാജ്യങ്ങള്‍ ഇതിനെ എതിര്‍ക്കുന്നത്

അമേരിക്കയുടെ പ്രഖ്യാപനം

അമേരിക്കയുടെ പ്രഖ്യാപനം

ബുധനാഴ്ച വൈറ്റ് ഹൈസിൽ വെച്ചായിരുന്നു വിവാദ പ്രഖ്യാപനം നടത്തിയത്. സഖ്യരാഷ്ട്രങ്ങളുടെ അഭിപ്രായം മാനിക്കാതെ ട്രംപ് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. ട്രംപിൻരെ മുൻകാമികൾ പോലും ചെയ്യാൻ ധൈര്യപ്പെടാത്ത ഒരു പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം നടത്തിയത്.ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്ന ആദ്യ രാജ്യം അമേരിക്കയാണ്.

ജെറുസലേമിനെ ചൊല്ലി തർക്കം

ജെറുസലേമിനെ ചൊല്ലി തർക്കം

മുസ്ലീം , ക്രിസ്ത്യൻ, ജൂത മതവിഭാഗക്കാരുടെ വിശുദ്ധ നഗരമായാണ് ജെറുസലേമിനെ കാണുന്നത്. ഇതു കൊണ്ടു തന്നെ ജറുസലമിന്റെ പദവിയെക്കുറിച്ച് നിലവിൽ ഇവിടെ തർക്കങ്ങൾ അരങ്ങേറുന്നുണ്ട്. ട്രംപിന്റെ പ്രഖ്യാപനം മറ്റൊരു പ്രശ്നത്തിനു വഴിവെയ്ക്കാനും സാധ്യതയുണ്ട്.

 ജറുസലേമിൽ ഇന്ത്യൻ എംബസി

ജറുസലേമിൽ ഇന്ത്യൻ എംബസി

ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യ എംബസി അങ്ങോട്ട് മാറ്റണമെന്ന ആവശ്യപ്പെട്ട് ബിജെപി എംപി സുബ്രഹ്മണ്യ സ്വാമി രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് സ്വാമി ഇക്കാര്യം ആവശ്യപ്പെട്ടത്. നിലവിൽ ടെൽഅവീവിലാണ് ഇന്ത്യയുടെ എംബസി സ്ഥിതി ചെയ്യുന്നത്. നിലവിൽ ജറുസലേമിൽ മറ്റൊരു രാജ്യത്തിനും എംബസികളില്ല

English summary
India on Thursday indicated that it was unlikely to support a US decision to recognize Jerusalem as the capital of Israel stating that it would take an independent stance on the subject.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X