കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ഇറാനെ കൈവിടും; അമേരിക്കന്‍ ദൂതന്‍ ഇന്ത്യയിലേക്ക്, കുരുക്ക് മുറുക്കി ഡൊണാള്‍ഡ് ട്രംപ്!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യ ഇറാന്‍ ബന്ധം ഒഴിയുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുടെ സമ്മര്‍ദ്ദം മൂലമാണ് ഇന്ത്യ ദശാബ്ദങ്ങള്‍ നീണ്ട ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തിവെക്കുമെന്നാണ് നാല് മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതിന് ബദല്‍ സംവിധാനം ഇന്ത്യ കണ്ടെത്തിയിട്ടില്ല എന്നതാണ് പ്രതിസന്ധി.

ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമ്പോള്‍ ഇന്ത്യയ്ക്ക് ഒട്ടേറെ മെച്ചമുണ്ടായിരുന്നു. മറ്റേത് രാജ്യങ്ങളുമായി പുതിയ കരാര്‍ ഒപ്പുവച്ചാലും ഇറാനുമായുള്ള കരാറിന്റെ ഗുണം കിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഈ മാസം ദില്ലിയിലെത്തുന്നുണ്ട്. വിശദവിവരങ്ങള്‍ ഇങ്ങനെ.....

 ഇന്ത്യ പ്രതിസന്ധിയിലാകാന്‍ കാരണം

ഇന്ത്യ പ്രതിസന്ധിയിലാകാന്‍ കാരണം

ഇറാനെതിരായ ഉപരോധം അമേരിക്ക ശക്തമാക്കിയതോടെയാണ് ഇന്ത്യ പ്രതിസന്ധിയിലായത്. ഇന്ത്യയുള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ക്ക് മെയ് രണ്ടുവരെ അമേരിക്ക ഇളവ് നല്‍കിയിരുന്നു. മെയ് രണ്ടിന് ശേഷം ഇന്ത്യയ്ക്ക് ഇറാന്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ സാധിക്കുന്നില്ല.

ഉപരോധം ഇന്ത്യയ്‌ക്കെതിരെയും...

ഉപരോധം ഇന്ത്യയ്‌ക്കെതിരെയും...

അമേരിക്കയുടെ നിര്‍ദേശം ലംഘിച്ച് ഇന്ത്യ ഇറാന്‍ എണ്ണ ഇറക്കിയാല്‍ അമേരിക്കന്‍ ഉപരോധം ഇന്ത്യയ്‌ക്കെതിരെയും വരും. ഇക്കാര്യത്തില്‍ മോദി സര്‍ക്കാരിന് ആശങ്കയുണ്ട്. അതുകൊണ്ടാണ് ഇറാന്‍ എണ്ണ ഇറക്കാന്‍ ഇനി സാധ്യതയില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്.

 ബദല്‍ സംവിധാനമില്ല

ബദല്‍ സംവിധാനമില്ല

ഇറാന്‍ എണ്ണ ഇറക്കുന്നില്ലെങ്കില്‍ പകരം സംവിധാനം കാണേണ്ടതുണ്ട്. അത് ഇതുവരെ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല എന്നതാണ് മറ്റൊരു പ്രതിസന്ധി. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമ്പോള്‍ ഒട്ടേറെ ഗുണങ്ങളുണ്ടായിരുന്നു. വളരെ മേന്മയുള്ള എണ്ണയാണ് ഇറാന്‍ നല്‍കിയിരുന്നത്. താരതമ്യേന കരാര്‍ വ്യവസ്ഥകളും ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു.

 സംരഭങ്ങളുടെ ഭാവി പ്രതിസന്ധിയില്‍

സംരഭങ്ങളുടെ ഭാവി പ്രതിസന്ധിയില്‍

ഇറാനും ഇന്ത്യയും സംയുക്തമായി നടത്തുന്ന സംരഭങ്ങളുടെ ഭാവി പ്രതിസന്ധിയിലായിരിക്കുകയാണ്. ഇറാനിലെ ചാബഹാര്‍ തുറമുഖം വികസിപ്പിക്കുന്നത് ഇന്ത്യയാണ്. ഇതുവഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ചരക്കുകടത്താണ് ഇന്ത്യയുടെ ലക്ഷ്യം. പദ്ധതി മുന്നോട്ട് പോയില്ലെങ്കില്‍ ഇന്ത്യയുടെ ശ്രമങ്ങള്‍ പാളും.

കടുത്ത സാമ്പത്തിക നഷ്ടം

കടുത്ത സാമ്പത്തിക നഷ്ടം

ചാബഹാര്‍ തുറമുഖത്തിന് ഉപരോധമില്ലെന്നാണ് അമേരിക്ക പറയുന്നത്. എങ്കിലും പ്രവര്‍ത്തനം മുടങ്ങുമെന്ന് ഇന്ത്യ കരുതുന്നു. ഇറാന്‍ ബന്ധം അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യയ്ക്ക് കടുത്ത സാമ്പത്തിക നഷ്ടമാണ് സംഭവിക്കുക. ഇക്കാര്യം അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ദില്ലിയിലെത്തുമ്പോള്‍ ഇന്ത്യ അറിയിക്കും.

 ജൂണ്‍ 24ന് പോംപിയോ എത്തും

ജൂണ്‍ 24ന് പോംപിയോ എത്തും

ജൂണ്‍ 24നാണ് മൈക്ക് പോംപിയോ ദില്ലിയിലെത്തുന്നത്. ഇന്ത്യ-അമേരിക്ക വ്യാപാരത്തില്‍ കല്ലുകടി തുടങ്ങിയ വേളയിലാണ് പോംപിയോ എത്തുന്നത്. ഇന്ത്യ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമിത നികുതി ചുമത്തുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. നികുതി പൂര്‍ണമായും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

പുനരാരംഭിക്കാന്‍ സാധിക്കില്ല

പുനരാരംഭിക്കാന്‍ സാധിക്കില്ല

ചരക്ക് നികുതിയുടെ വിഷയം ചര്‍ച്ച ചെയ്യാനാണ് പോംപിയോ പ്രധാനമായും വരുന്നത്. എന്നാല്‍ ഇന്ത്യ ഇറാന്‍ എണ്ണയുടെ വിഷയവും ഉന്നയിക്കും. നിലവില്‍ ഇറാന്റെ എണ്ണ ഇറക്കുമതി പുനരാരംഭിക്കാന്‍ സാധിക്കില്ലെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നത്.

ഇറാന്‍ മന്ത്രി വന്നപ്പോള്‍...

ഇറാന്‍ മന്ത്രി വന്നപ്പോള്‍...

മെയ് 14ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. സുഷമ സ്വരാജുമായുള്ള ചര്‍ച്ചയില്‍ അദ്ദേഹത്തിന്റെ പ്രധാന വിഷയം എണ്ണ ഇറക്കുമതിയായിരുന്നു. ഇന്ത്യയ്ക്ക് എന്തുവിട്ടുവീഴ്ച ചെയ്തും എണ്ണ നല്‍കാമെന്നാണ് ഇറാന്റെ നിലപാട്. തിരഞ്ഞെടുപ്പിന് ശേഷം അന്തിമ തീരുമാനം എടുക്കാമെന്നാണ് അന്ന് സുഷമ നല്‍കിയ മറുപടി.

നിയമോപദേശം തേടി

നിയമോപദേശം തേടി

ഇന്ത്യന്‍ കമ്പനികള്‍ക്ക് എണ്ണ-വാതകം ഖനനത്തിന് അനുമതി ലഭിച്ച ഫര്‍സാദ് ബി ബ്ലോക്ക് വികസിപ്പിക്കാന്‍ ഇന്ത്യ ആലോചിക്കുന്നുണ്ട്. അമേരിക്കന്‍ ഉപരോധം തടസമാകുമോ എന്ന് ഇന്ത്യ നിയമവിദഗ്ധരുമായി ആലോചിച്ചുവരികയാണെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇറാന്‍ മറ്റു വഴികള്‍ തേടും

ഇറാന്‍ മറ്റു വഴികള്‍ തേടും

ഇന്ത്യ ഫര്‍സാദ് ബി ബ്ലോക്ക് വികസിപ്പിക്കുന്നതില്‍ നിന്ന് പിന്‍മാറിയാല്‍ ഇറാന്‍ ബദല്‍ മാര്‍ഗം തേടുമെന്ന ഇറാന്‍ എണ്ണ വകുപ്പ് മന്ത്രി ബിജാന്‍ സാന്‍ഗനിയ പറഞ്ഞു. ഇറാനിലെ കരാറുകാരെ തന്നെ സമീപിക്കാനാണ് അവരുടെ തീരുമാനം. ഇന്ത്യ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും.

ഇന്ത്യ മൂന്നാം ശക്തി

ഇന്ത്യ മൂന്നാം ശക്തി

ലോകത്ത് അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയ്ക്ക് ആവശ്യമുള്ളതിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇതില്‍ വലിയൊരു ഭാഗം ഇറക്കുന്നത് ഇറാനില്‍ നിന്നാണ്. കൂടാതെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യ എണ്ണ ഇറക്കുന്നുണ്ട്.

ഇറാന്‍ കരാറിനെ നേട്ടങ്ങള്‍

ഇറാന്‍ കരാറിനെ നേട്ടങ്ങള്‍

പണം അടയ്ക്കുന്നതിന് ദീര്‍ഘകാല അടിസ്ഥാനത്തില്‍ സമയ ഇളവ് ഇറാന്‍ ഇന്ത്യക്ക് നല്‍കുന്നുണ്ട്. മാത്രമല്ല, ഗതാഗതം, ഇന്‍ഷുറന്‍സ് എന്നിവ സൗജന്യമാണ്. കൂടാതെ മറ്റു ചില ഇളവുകളും ഇന്ത്യയ്ക്ക് ഇറാന്‍ നല്‍കുന്നുണ്ട്. മറ്റേതെങ്കിലും രാജ്യവുമായി കരാര്‍ ഒപ്പിട്ടാല്‍ ഇത്രയും ഇളവ് ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

ഞെട്ടിക്കുന്ന വാര്‍ത്ത; സൗദിയില്‍ അബഹ വിമാനത്താവളത്തിന് നേരെ ആക്രമണം; ഒട്ടേറെ പേര്‍ക്ക് പരിക്ക്ഞെട്ടിക്കുന്ന വാര്‍ത്ത; സൗദിയില്‍ അബഹ വിമാനത്താവളത്തിന് നേരെ ആക്രമണം; ഒട്ടേറെ പേര്‍ക്ക് പരിക്ക്

English summary
India unlikely to resume Iran oil import, Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X