• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യയെ തൊടാൻ ചൈനയും പാകിസ്ഥാനും ഇനി വിറയ്ക്കും; അമേരിക്കയുമായി സുപ്രധാന കരാറിൽ ഏര്‍പ്പെട്ട് ഇന്ത്യ

ദില്ലി: യുഎസ് സൈനിക സാറ്റ്‌ലൈറ്റില്‍ നിന്ന് കൃത്യമായ വിവരങ്ങള്‍, ടോപ്പോഗ്രാഫിക് ചിത്രങ്ങള്‍ എന്നിവ കൈമാറാനുള്ള കരാറില്‍ ഒപ്പിടാന്‍ ഇന്ത്യ ഒരുങ്ങുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ എന്നിവരുടെ ഇന്ത്യ സന്ദര്‍ശനത്തിനിടെയാണ് ഇത് സംബന്ധിച്ച് ധാരണയായത്. അടിസ്ഥാന കൈമാറ്റ സഹകരണ കരാര്‍ (ബിഇസിഎ) എന്ന് പേരിട്ടിരിക്കുന്ന കരാര്‍ പ്രകാരമാണ് വിവരങ്ങള്‍ അമേരിക്ക കൈമാറുക. സൈനിക വിന്യാസം കൈമാറുന്നതിനും സുരക്ഷിതമായ ആശയവിനിമയം പ്രാപ്തമാക്കുന്നതിനുമായി കരാറുകളില്‍ ഇതിനകം തന്നെ ഇരു രാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്.

പുതിയ കരാര്‍ ഇന്ത്യ-അമേരിക്ക ബന്ധത്തിന് ഊര്‍ജം നല്‍കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇന്ത്യയും അമേരിക്കയും പുതിയ കരാര്‍ ഒപ്പിടുന്നതോടെ ചൈനയ്ക്കും പാകിസ്ഥാനും ഇത് കൂടുതല്‍ തലവേദന സൃഷ്ടിക്കും. അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ ശേഖരിക്കുന്ന സൈനിക വിവരങ്ങള്‍ തല്‍സമയം ഇന്ത്യയ്ക്ക് ലഭ്യമാക്കാന്‍ ഈ കരാറുകള്‍ സഹായിക്കും. തിങ്കളാഴ്ച ചേര്‍ന്ന ടു പ്ലസ് ടു മിനിസ്റ്റീരിയല്‍ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

യുഎസ് തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയുമായി പ്രതിരോധ കരാറിന് ട്രംപ്, പോമ്പിയോ ഇന്ത്യയിലെത്തി!!

അതേസമയം, ഇന്ത്യ-അമേരിക്ക ടു പ്ലസ് ടു ചര്‍ച്ചകള്‍ ഇന്ന് രാവിലെ 10 മണിയോടെ ദില്ലിയില്‍ ചേര്‍ന്നു. ദില്ലിയിലെ ഹൈദരാബാദ് ഹൗസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യയെ പ്രതിനിഥീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും പങ്കെടുത്തു.

പ്രധാനമന്ത്രിയുടെ ഓഫീസിനെ ബഹുമാനിക്കാന്‍ ഗാന്ധി - നെഹ്രു കുടുംബം ഒരിക്കലും തയ്യാറായിട്ടില്ല: നഡ്ഡ

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചതിന് പിന്നാലെ അമേരിക്കയുമായി നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നയതന്ത്ര ചര്‍ച്ചകളില്‍ ഒന്നാണിത്. ഇന്‍ഡോ പസഫിക് മേഖലയില്‍ സൈനിക വിന്യാസം വര്‍ദ്ധിപ്പിച്ച് ചൈനയുടെ കടന്നുകയറ്റം തടയുകയാണ് ചര്‍ച്ചയുടെ പ്രധാന ലക്ഷ്യം.സമുദ്ര സുരക്ഷ മുതല്‍ ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായിക്കാന്‍ തയ്യാറാണെന്ന് ചര്‍ച്ചയില്‍ ഇന്ത്യയോട് അമേരിക്ക വ്യക്തമാക്കിയേക്കും.

പാകിസ്താനിലെ മതപഠന കേന്ദ്രത്തില്‍ ചാവേർ സ്‌ഫോടനം, 4 കുട്ടികൾ കൊല്ലപ്പെട്ടു, 34 പേർക്ക് പരിക്ക്

ലഡാക്കിൽ കരുത്ത് കാട്ടി ബിജെപി, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുളള ആദ്യ തിരഞ്ഞെടുപ്പിൽ വിജയം

നടി ഖുശ്ബു അറസ്റ്റില്‍; നിരോധനം ലംഘിച്ച് പ്രതിഷേധത്തിന് ശ്രമം, മനുസ്മൃതി വിവാദം കത്തുന്നു

cmsvideo
  India surprised world by testing 12 new missiles in one month | Oneindia Malayalam

  English summary
  India-US 2+2 Ministerial Dialogue; India sign agreement to exchange data from US military satellites
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X