Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ- യുഎസ് 2+2 മന്ത്രിതല ചർച്ച; മന്ത്രിമാരായ ജയശങ്കറും രാജ്നാഥ് സിംഗും യുഎസിലെത്തി

ദില്ലി; ഇന്ത്യ-യുഎസ് 2+2 മന്ത്രിതല ചർച്ചയിൽ പങ്കെടുക്കാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യുഎസിലെത്തി. തിങ്കളാഴ്ച വാഷിംഗ്ടണിൽ വെച്ചാണ് യോഗം. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ ബ്ലിങ്കെനുമാണ് ചർച്ചയിൽ പങ്കെടുക്കുക.

ജോ ബൈഡൻ ഭരണത്തിന് കീഴിൽ ആദ്യമായാണ് ഇത്തരമൊരു കൂടിക്കാഴ്ച. യുക്രൈൻ ഉൾപ്പെടെയുള്ള വിഷയങ്ങളുടെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം യോഗത്തിൽ ചർച്ചയാകും.

 jaii-1649649911.jpg -Properties

അതിനിടെ മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചർച്ച നടത്തും. ഓൺലൈനായാണ് ചർച്ച. റഷ്യ യുക്രെയ്ന്‍ യുദ്ധം, കൊവിഡ് സാഹചര്യം. കാലാവസ്ഥ പ്രതിസന്ധി, ആഗോള സമ്പദ് വ്യവസ്ഥ, ഇന്റോ പസഫിക് മേഖലയിലെ സുരക്ഷ തുടങ്ങിയ വിഷയങ്ങളാകും യോഗത്തിൽ ചർച്ചയാവുക.ഉഭയകക്ഷി ബന്ധത്തിൽ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതും ചർച്ചയാവുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

യുക്രൈനിലെ റഷ്യൻ അധിനിവേശത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടിൽ നേരത്തേ അമേരിക്ക അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് നേതാക്കളുടെ ചർച്ച. കഴിഞ്ഞ മാർച്ചിൽ ക്വാഡ് സമ്മേളനത്തിൽ വെച്ചായിരുന്നു മോദിയും ബൈഡനും തമ്മിൽ അവസാനമായി കൂടിക്കാഴ്ച നടത്തിയത്.

Recommended Video

cmsvideo
    18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+