ഇന്ത്യ-യുഎസ് സഹകരണം: നാസയുടെ മാർസ് റോവർ ഓപ്പർച്യുനിറ്റിയുടെ മാതൃക ബെംഗളൂരുവില്‍
ബെംഗളൂരു: ചൊവ്വാ ഗ്രഹത്തിലെ ജലത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് നാസ മാർസ് റോവർ ഓപ്പർച്യുനിറ്റി എന്ന ഉപഗ്രഹം വിക്ഷേപിക്കുന്നത്. ഇപ്പോഴിതാ പുതിയ തലമുറയിലെ ശാസ്ത്രജ്ഞരേയും ബഹിരാകാശ പര്യവേക്ഷകരെയും പ്രചോദിപ്പിക്കുന്നതിനായി ഓപ്പർച്യുണിറ്റിയുടെ പൂർണ്ണമായ മാതൃകാ പകർപ്പ് ബെംഗളരൂവിലും എത്തിയിരിക്കുകയാണ്. ബെംഗളൂരുവിലെ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ടെക്നിക്കൽ മ്യൂസിയത്തിലാണ് (വിഐടിഎം) മാതൃകാ പതിപ്പിന്റെ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്റർനാഷണൽ ട്രേഡ് യുഎസ് അണ്ടർ സെക്രട്ടറി ഓഫ് കൊമേഴ്‌സ് മരിസ ലാഗോ, ചെന്നൈയിലെ യുഎസ് കോൺസൽ ജനറൽ ജൂഡിത്ത് റാവിൻ, യുആർ റാവു സാറ്റലൈറ്റ് സെന്റർ ബെംഗളൂരുവിന്റെ ഡയറക്ടർ ഡോ എം ശങ്കരന്‍, ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ നിസാർ മിഷൻ സിസ്റ്റം മാനേജർ അന മരിയ ഗുറേറോയും ചേർന്ന് ചൊവ്വ റോവർ ഓപ്പർച്യുനിറ്റിയുടെ പകർപ്പ് വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ടെക്നിക്കൽ മ്യൂസിയത്തിന്റെ സ്‌പേസ് ഗ്യാലറിയിൽ കഴിഞ്ഞ ദിവസം അനാച്ഛാദനം ചെയ്തു. ഇനിയുള്ള ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്കും മ്യൂസിയം സന്ദർശിച്ച് മാതൃകയെക്കുറിച്ച് പഠിക്കാം.

യുഎസും ഇന്ത്യയും നിർണായക മേഖലകളിൽ കൂടുതൽ അടുത്ത സഹകരണം പുലർത്തുന്നതിനാൽ, ഇന്നത്തെ ഈ ചടങ്ങ് നമ്മുടെ പരസ്പര പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നതോടൊപ്പം തന്നെ ഇരുരാജ്യങ്ങളുടേയും പങ്കാളിത്തത്തിന്റെ മറ്റൊരു ഉദാഹരണമാണ് ബഹിരാകാശം നൽകുന്നതെന്നും ഇന്റർനാഷണൽ ട്രേഡ് യുഎസ് അണ്ടർ സെക്രട്ടറി മരിസ ലാഗോ അനാച്ഛാദന ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
അമേരിക്കയിലെ കോർണൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളാണ് മാർസ് റോവർ ഓപ്പർച്യുണിറ്റിയുടെ മുഴുവൻ മാതൃകയും നിർമ്മിച്ചത്. ഈ മോഡൽ യുഎസിൽ വിർജീനിയയിലെ ഡുള്ളസിലെ സ്മിത്‌സോണിയൻസ് എയർ ആൻഡ് സ്‌പേസ് മ്യൂസിയത്തിലും ദുബായി വേൾഡ് എക്‌സ്‌പോ - 2020 ല്‍ യുഎസ് പവലിയനിലും പ്രദർശിപ്പിച്ചിരുന്നു. അതോടൊപ്പം ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറലിലെ അമേരിക്കൻ സെന്ററിലും മാതൃക നേരത്തെ പ്രദർശിപ്പിച്ചിട്ടുണ്ട്.
'സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (STEM) വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നിക്കൽ മ്യൂസിയത്തെ പിന്തുണയ്ക്കുന്നതിൽ യുഎസ് കോൺസുലേറ്റ് ജനറൽ അഭിമാനിക്കുന്നു. റോവർ ഓപ്പർച്യുണിറ്റിയുടെ പകർപ്പ് പ്രദർശിപ്പിക്കുന്നതിലൂടെ, അടുത്ത തലമുറയിലെ ബഹിരാകാശ പ്രേമികൾക്ക് ഇത് പ്രചോദനമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.'- യുവമനസ്സുകളെ പ്രചോദിപ്പിക്കുന്നതിൽ ബഹിരാകാശ പര്യവേക്ഷണം വഹിക്കുന്ന പങ്കിനെക്കുറിച്ച് സംസാരിച്ച ചെന്നൈയിലെ യുഎസ് കോൺസൽ ജനറൽ ജൂഡിത്ത് രവിൻ പറഞ്ഞു.
മാർസ് റോവർ ഓപ്പർച്യുണിറ്റിയുടെ പൂർണ്ണമായ പകർപ്പ് ഇന്ത്യയിലെത്തുന്നത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ദീർഘകാല ബഹിരാകാശ സാങ്കേതിക സഹകരണത്തെ പ്രതീകപ്പെടുത്തുന്നു. ബഹിരാകാശ പര്യവേക്ഷണത്തിൽ അമേരിക്കയുടെ പ്രധാന പങ്കാളിയാണ് ഇന്ത്യ. 2005-ൽ ആരംഭിച്ച, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആൻഡ് ഇന്ത്യ സിവിൽ സ്‌പേസ് ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ്, സിവിൽ ബഹിരാകാശ സഹകരണത്തിനായി പുതിയതും വിപുലീകരിച്ചതുമായ മേഖലകളെക്കുറിച്ചുള്ള ഉൽപാദനപരമായ കാഴ്ചപ്പാടുകളുടെയും ചർച്ചകളുടേയും വേദിയാണെന്നും അദ്ദേഹം പറഞ്ഞു.
യുഎസും ഇന്ത്യയും തമ്മിലുള്ള സിവിൽ സ്പേസ് ചർച്ചകള്‍ നാല് വർക്കിംഗ് ഗ്രൂപ്പുകളെ ചുറ്റിപ്പറ്റിയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഭൗമശാസ്ത്രം, ബഹിരാകാശ ശാസ്ത്രവും പര്യവേക്ഷണവും, ഹീലിയോഫിസിക്സ്, മനുഷ്യന്റെ ബഹിരാകാശ സഞ്ചാരം എന്നിവയാണ് ആ മേഖലകള്‍.
ബഹിരാകാശ പര്യവേഷണത്തെ പിന്തുണയ്ക്കുന്നതിനായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകൾക്ക് ടെലികമ്മ്യൂണിക്കേഷൻ, സാറ്റലൈറ്റ് ഗതിനിർണ്ണയും എന്നിവയിലെ പുരോഗതി മുതൽ കാർഷിക നിരീക്ഷണം, കാലാവസ്ഥാ പ്രവചനം വരെ നമ്മെ എല്ലാവരെയും ബാധിക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ടെന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കാണിക്കുന്നു. ലോകത്തെ മാറ്റിമറിക്കാന്‍ യുഎസിലെയും ഇന്ത്യയിലേയും ശാസ്ത്രജ്ഞർക്കും എഞ്ചിനീയർമാർക്കും ഒരുമിച്ച് പ്രവർത്തിക്കാനുള്ള അവസരം ഇപ്പോഴുമുണ്ടെന്നും ജൂഡിത്ത് രവിൻ കൂട്ടിച്ചേർത്തു.
വിഐടിഎമ്മിന്റെ ബഹിരാകാശ സാങ്കേതിക ഗാലറിയിൽ നാസയുടെ മാർസ് റോവർ ഓപ്പർച്യുനിറ്റിയുടെ പൂർണ്ണമായ പകർപ്പ് പ്രദർശിപ്പിക്കുന്നത്, സമൂഹത്തിന് ബഹിരാകാശ പര്യവേക്ഷണത്തിന്റെ അത്ഭുതങ്ങൾ പഠിക്കാനും മനസ്സിലാക്കാനുമുള്ള ഒരു മികച്ച അവസരമാണ് സൃഷ്ടിക്കുന്നതെന്ന് വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആന്‍ഡ് ടെക്‌നോളജിക്കൽ മ്യൂസിയം (വിഐടിഎം) ഡയറക്ടർ കെ എ സാധനയും വ്യക്തമാക്കി.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം












Click it and Unblock the Notifications