കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുമായി 300 കോടി ഡോളറിന്റെ കരാറിന് ട്രംപ്; ജനസാഗരത്തെ സാക്ഷിയാക്കി പ്രഖ്യാപനം

Google Oneindia Malayalam News

അഹമ്മദാബാദ്: ഇന്ത്യയും അമേരിക്കയും തമ്മില്‍ 300 കോടി ഡോളറിന്റെ പ്രതിരോധ കരാര്‍ ഒപ്പുവയ്ക്കും. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഹമ്മദാബാദിലെ മോട്ടേര സ്‌റ്റേഡിയത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യയുമായി പ്രതിരോധ സഹകരണം ശക്തമാക്കും. കിട്ടാവുന്നതില്‍ വച്ച് ഏറ്റവും മികച്ച സൈനിക ഉപകരണങ്ങള്‍ ഇന്ത്യയ്ക്ക് അമേരിക്ക കൈമാറും. ഏറ്റവും വലിയ ആയുധങ്ങള്‍ അമേരിക്ക നിര്‍മിക്കും. ഇന്ത്യയുമായി നാളെ കരാര്‍ ഒപ്പുവയ്ക്കുമെന്നും ട്രംപ് പറഞ്ഞു.

St

രണ്ട് സൈനിക കരാരാണ് ഇന്ത്യയും അമേരിക്കയും ചൊവ്വാഴ്ച ഒപ്പുവയ്ക്കുക. നാവിക സേനയ്ക്ക് വേണ്ടി 24 എംഎച്ച്-60ആര്‍ ഹെലികോപ്റ്റര്‍ വാങ്ങുന്നതിന്റെയും കരസേനയ്ക്ക് വേണ്ടി ആറ് എഎച്ച്-64ഇ അപ്പാഷെ ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിന്റെയും കരാറാണ് ഒപ്പുവയ്ക്കുക. 24 ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിന് ഇന്ത്യ 260 കോടി ഡോളര്‍ ചെലവഴിക്കണം. അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഇറങ്ങിയ ട്രംപ് സബര്‍മതി ആശ്രമം സന്ദര്‍ശിച്ച ശേഷമാണ് മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ നമസ്‌തെ ട്രംപ് പരിപാടിക്ക് എത്തിയത്.

ഇറാന്‍ ഒറ്റപ്പെട്ടു; അതിര്‍ത്തികള്‍ അടച്ച് അയല്‍രാജ്യങ്ങള്‍, തുര്‍ക്കിക്കും ഭയം, കൊറോണ മരണം എട്ടായിഇറാന്‍ ഒറ്റപ്പെട്ടു; അതിര്‍ത്തികള്‍ അടച്ച് അയല്‍രാജ്യങ്ങള്‍, തുര്‍ക്കിക്കും ഭയം, കൊറോണ മരണം എട്ടായി

ട്രംപും ഭാര്യ മെലാനിയയും ഒരുമിച്ചുരുന്ന് ആശ്രമത്തിലെ ചര്‍ക്കയില്‍ നൂല്‍നൂറ്റു. നൂല്‍നൂല്‍ക്കേണ്ട കാര്യങ്ങള്‍ പ്രധാനമന്ത്രി മോദിയും ആശ്രമത്തിലുള്ളവരും പറഞ്ഞുകൊടുത്തു. അല്‍പ്പ നേരം മോദിയും ട്രംപും ആശ്രമത്തില്‍ ഇരുന്ന് സംസാരിച്ചു. സബര്‍മതി ആശ്രമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മോദി വിശദീകരിച്ചുകൊടുത്തു. തേങ്ങ വെള്ളവും ഓറഞ്ച് ജ്യൂസുമാണ് ആശ്രമത്തിലെത്തിയ ട്രംപിന് ആദ്യം നല്‍കിയത്.

Recommended Video

cmsvideo
PM Modi's Promise to Donald Trump before his visit to India | Oneindia Malayalam

സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശന ശേഷം ട്രംപും മോദിയും ക്രിക്കറ്റ് സ്‌റ്റേഡിയത്തിലേക്ക് തിരിച്ചു. ഉച്ചയ്ക്ക് ശേഷം ട്രംപും കുടുംബവും ആഗ്രയിലെ താജ്മഹല്‍ കാണാന്‍ പുറപ്പെടും. നാളെ ദില്ലിയിലായിരിക്കും. അവിടെ വച്ചാണ് ഔദ്യോഗിക ചര്‍ച്ചകളും കരാര്‍ ഒപ്പുവയ്ക്കലും. ചൊവ്വാഴ്ച വൈകീട്ട് അദ്ദേഹം അമേരിക്കയിലേക്ക് തിരിക്കും.

English summary
India, US to seal 3 billion dollar defence deals: Donald Trump Says at Motera Stadium
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X