അമേരിക്കയില്‍ ഈ ഇന്ത്യന്‍ ഉല്പന്നങ്ങള്ക്ക് തീരുവയില്ല; പട്ടിക പുറത്തുവിട്ട് കേന്ദ്ര മന്ത്രി
സാമ്പത്തിക-വ്യാപാര ലോകം ഏറെ കാത്തിരിക്കുന്ന ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുകയാണ്. ഇന്ത്യക്കു മേല്‍ അടിച്ചേല്‍പ്പിച്ചിരുന്ന അധിക തീരുവ ഒഴിവാക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന ഭിന്നതയുടെ മഞ്ഞുരുകുകയാണ്. ചരിത്രപരമായ കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യന്‍ കയറ്റുമതി രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംയുക്തമായാണ് വ്യാപാര കരാര്‍ പ്രഖ്യാപിച്ചത്. ഈ കരാറിലൂടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കന്‍ വിപണിയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. നേരത്തെ അമേരിക്ക ഇന്ത്യന്‍ ഉല്പന്നങ്ങള്ക്കു മേല്‍ ചുമത്തിയിരുന്ന ഉയര്‍ന്ന താരിഫുകള്‍ 18 ശതമാനമായി കുറച്ചതാണ് കരാറിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം. ഇത് അയല്‍ രാജ്യങ്ങളെ അപേക്ഷിച്ച് കുറവായതിനാല്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ആഗോള വിപണിയില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കും.

ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഉല്പന്നങ്ങളില് തീരുവയില്ലാത്ത ഇനങ്ങളുടെ ഒരു നീണ്ട ലിസ്റ്റും പിയൂഷ് ഗോയല്‍ പങ്കിട്ടു.
ഇന്ത്യയില്‍ നിന്നുള്ള രത്നങ്ങള്‍, വജ്രങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍, സ്മാര്‍ട്ട്ഫോണുകള്‍, വിമാനഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍ തീരുവ ഉണ്ടായിരിക്കില്ല (സീറോ താരിഫ്). ഇതുവഴി മേക്ക് ഇന്‍ ഇന്ത്യ സംരംഭത്തിലൂടെ ഉല്പാദിപ്പിച്ച ഉല്പന്നങ്ങള്ക്ക് മികച്ച വിപണി കണ്ടെത്താന്‍ കഴിയും.
കാര്‍ഷിക മേഖലയ്ക്കും കരാറില്‍ വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. സുഗന്ധ വ്യഞ്ജനങ്ങള്‍, ചായ, കാപ്പി, വെളിച്ചെണ്ണ, കശുവണ്ടി, മാങ്ങ, വാഴപ്പഴം, പൈനാപ്പിള്‍, അവോക്കാഡോ, കൂണ് തുടങ്ങിയ പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുത്ത ബേക്കറി ഉല്‍പ്പന്നങ്ങളും യാതൊരുവിധ നികുതിയും ഇല്ലാതെ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാം. അതേസമയം ഇന്ത്യയുടെ സെന്‍സിറ്റീവ് ആയ കാര്‍ഷിക-ക്ഷീര മേഖലകളെ സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി ആവര്‍ത്തിച്ചു. അമേരിക്കയില്‍ നിന്നുള്ള ജനിതകമാറ്റം വരുത്തിയ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ അനുമതി നല്‍കില്ലെന്നും ഇന്ത്യന്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരും ദിവസങ്ങളില്‍ കരാര്‍ ഔദ്യോഗികമായി ഒപ്പിടുന്നതോടെ 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്ക് ഇത് വലിയ ഉത്തേജനമാകും.
ഇന്ത്യന്‍ കര്‍ഷകരില്‍ നിന്നുള്ള കാര്‍ഷിക ഉല്പന്നങ്ങള് തീരുവയില്ലാതെ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യും. അതേ സമയം, ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന യുഎസ് കര്‍ഷകരുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഇളവുകള്‍ അനുവദിച്ചിട്ടില്ലെന്നും കേന്ദ്ര വാണിജ്യ മന്ത്രി അറിയിച്ചു.
ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ നികുതിയില്ലാത്ത പ്രധാന ഇനങ്ങള്‍:
രത്നങ്ങളും വജ്രങ്ങളും
ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍
സ്മാര്‍ട്ട്ഫോണുകള്‍
വിമാന ഭാഗങ്ങള്‍
കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ (ചായ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവ)
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications