കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൊഫേഴ്സ് പീരങ്കി ഉപയോഗിച്ച് പാക് നീക്കത്തെ തകര്‍ത്ത് ഇന്ത്യ! അപ്രതീക്ഷിത നീക്കത്തില്‍ വിറച്ച് ശത്രു

Google Oneindia Malayalam News

ശ്രീനഗര്‍: അസാധാരണമായ ഭീകരാന്തരീക്ഷമാണ് കാശ്മീരില്‍ നിലനില്‍ക്കുന്നത്. ഭീകരാക്രമണത്തിന് സാധ്യത ഉണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് ജനങ്ങളെല്ലാം കൈയ്യില്‍ കിട്ടിയതുമായി പലായനം തുടരുകയാണ്. 1000 ത്തോളം പേര്‍ ഇതിനോടകം പ്രദേശത്ത് നിന്ന് ഒഴിഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തീര്‍ത്ഥാടകരേയും വിനോദസഞ്ചാരികളേയും സംസ്ഥാനത്ത് നിന്ന് ഒഴിപ്പിക്കാന്‍ വ്യോമസേനയുടെ വിമാനങ്ങളും രംഗത്തിറക്കിയിട്ടുണ്ട്.

<strong>എങ്ങനെ തിരിച്ചടിക്കണമെന്ന് അറിയാം; മത്സരിക്കുന്നത് കോണ്‍ഗ്രസിനോടും ബിജെപിയോടും തന്നെയെന്ന് ദേവഗൗഡ</strong>എങ്ങനെ തിരിച്ചടിക്കണമെന്ന് അറിയാം; മത്സരിക്കുന്നത് കോണ്‍ഗ്രസിനോടും ബിജെപിയോടും തന്നെയെന്ന് ദേവഗൗഡ

അതിനിടെ നിയന്ത്രണ രേഖയില്‍ തുടര്‍ച്ചയായി വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ ആക്രമണം തുടരുകയാണ്. എന്നാല്‍ പാകിസ്താന്‍റെ ശ്രമങ്ങളെ തകര്‍ത്തെറിഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. ബോഫേഴ്സ് പീരങ്കികള്‍ ഉപയോഗിച്ചായിരുന്നു ഇന്ത്യയുടെ പ്രത്യാക്രമണം. വിശദാംശങ്ങളിലേക്ക്

 ബൊഫേഴ്സ് പീരങ്കികള്‍

ബൊഫേഴ്സ് പീരങ്കികള്‍

കേരാന്‍ സെക്ടറിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച പാകിസ്താന്‍റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബാറ്റ്) നെയാണ് ബോഫേഴ്സ് പീരങ്കികള്‍ ഉപയോഗിച്ച് ഇന്ത്യന്‍ സൈന്യം നേരിട്ടത്. 36 മണിക്കൂര്‍ നീണ്ട് നിന്ന പോരാട്ടത്തിനൊടുവില്‍ ബാറ്റിന്‍റെ നാല് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഇവരുടെ ചിത്രങ്ങള്‍ സൈന്യം പുറത്തുവിട്ടിട്ടുണ്ട്.

എസ്എസ്ജി കമാന്‍റോകള്‍

എസ്എസ്ജി കമാന്‍റോകള്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിയന്ത്ര​ണ രേഖയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിയുതിര്‍ക്കുകയാണ്. ജുലൈ 31 ന് രാത്രിയും ആഗസ്ത് ഒന്നിന് പുലര്‍ച്ചയും സെക്റ്ററില്‍ ഇന്ത്യയ്ക്ക് നേരെ പാകിസ്താന്‍ ആക്രമണം നടത്തിയിരുന്നു. പാക് സൈനികരും ഭീകരരും ഉള്‍പ്പെടെ ബാറ്റ് അംഗങ്ങള്‍ നുഴഞ്ഞ് കയറാന്‍ ശ്രമം നടത്തിയിരുന്നുവെന്നും സൈന്യം പറയുന്നു.. പാകിസ്താന്‍ സൈന്യത്തിലെ ഉന്നത പരിശീലനം ലഭിച്ച എസ്എസ്ജി കമാന്‍റോസും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നുവെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

 വളരെ അപൂര്‍വ്വമായി

വളരെ അപൂര്‍വ്വമായി

ബോഫോഴ്‌സ് 155 എംഎം പീരങ്കികള്‍ ഉപയോഗിച്ചായിരുന്നു ഇന്ത്യന്‍ ആക്രമണം. വളരെ കാലത്തിനുശേഷമാണ് പിര്‍ പഞ്ചല്‍ അതിര്‍ത്തിയുടെ വടക്ക് ബോഫോഴ്‌സ് 155 എംഎം പീരങ്കികള്‍ ഉപയോഗിച്ച് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തുന്നത്. സാധാരണ പിര്‍ പഞ്ചലിന്‍റെ തെക്ക് ഭാഗത്താണ് ഇവ ഉപയോഗിക്കാറുളളത്. നിയന്ത്രണരേഖയില്‍ വളരെ അപൂര്‍വമായേ ബോഫേഴ്‌സ് പീരങ്കികള്‍ ഉപയോഗിക്കാറുളളൂ. ഇന്ത്യയുടെ ആക്രമണം അപ്രതീക്ഷിതമായിരുന്നതിനാല്‍ പാകിസ്താന് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടുണ്ട്.

കാശ്മീരിലെ സമാധാനം തകര്‍ക്കുന്നു

കാശ്മീരിലെ സമാധാനം തകര്‍ക്കുന്നു

കഴിഞ്ഞ 36 മണിക്കൂറിനിടയില്‍ താഴ്വരയിലെ സമാധാനം തകര്‍ക്കുന്ന നടപടികളാണ് പാകിസ്താന്‍ നടത്തുന്നതെന്ന് കേണല്‍ രാജേഷ് കാലിയ പറഞ്ഞതായി സണ്‍ഡേ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.കാശ്മീരിലെ സമാധാനം നശിപ്പിക്കാനും അമര്‍നാഥ് യാത്രക്കാരെ ലക്ഷ്യം വെച്ചുമാണ്ണ് പാകിസ്താന്‍ ആക്രമണം നടത്തുന്നതെന്നും സൈന്യം പറഞ്ഞു. കേരാന്‍ സെക്ടറില്‍ ഇപ്പോള്‍ പാകിസ്താന്‍റെ നീക്കങ്ങള്‍ക്കെതിരെ ഇന്ത്യ പോരാടുകയാണെന്നും സൈനീക വൃത്തങ്ങള്‍ അറിയിച്ചു.

 വിട്ടുകിട്ടാനുള്ള ശ്രമം

വിട്ടുകിട്ടാനുള്ള ശ്രമം

ഇപ്പോള്‍ മേഖലയില്‍ വെടിവെയ്പ്പ് തുടരുകയാണ്.അതിനാല്‍ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നാല് മൃതശരീരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അത് എസ്എസ്ജി കമാന്‍റോസിന്‍റേയോ ഭീകരരുടേതോ ആവാം. നിയന്ത്രണ രേഖയില്‍ വിന്യസിച്ചിരിക്കുന്ന പാകിസ്താന്‍ സേനകള്‍ ഈ മൃതദേഹങ്ങള്‍ വിട്ട് കിട്ടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്, സൈന്യം വ്യക്തമാക്കി.

 പാക് വാദം തള്ളി ഇന്ത്യ

പാക് വാദം തള്ളി ഇന്ത്യ

കാശ്മീരിലെ ജനങ്ങള്‍ക്ക് മേല്‍ ഇന്ത്യ ക്ലസ്റ്റര്‍ ബോംബുകള്‍ പ്രയോഗിക്കുകയാണെന്ന പാകിസ്താന്‍റെ വാദവും ഇന്ത്യ തള്ളി. പാകിസ്താന്‍ സേന തീവ്രവാദികളെ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ സഹായിക്കുകയാണ്. അതിനുള്ള ആയുധങ്ങളും അവര്‍ നല്‍കുന്നുണ്ടെന്നും സൈന്യം പറഞ്ഞു. അതേസമയം സൈനിക നടപടിയില്‍ പ്രതികരണവുമായി പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി രംഗത്തെത്തി.

ഇന്ത്യക്കെതിരെ പാകിസ്താന്‍

നിയന്ത്രണ രേഖയിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് മേല്‍ ഇന്ത്യന്‍ സൈന്യം ക്ലസ്റ്റര്‍ ബോംബുകള്‍ പ്രയോഗിക്കുന്നത് അപലപനീയമാണെന്ന് ഖുറേഷി ട്വീറ്റ് ചെയ്തു. ഇന്ത്യ നടത്തുന്നത് ജനീവ കണ്‍വെന്‍ഷന്‍റേയും അന്താരാഷ്ട്ര നിയമങ്ങളുടേയും ലംഘനമാണെന്ന് ഖുറേഷി ട്വീറ്റ് ചെയ്തു. കാശ്മീരികളുടെ സ്വയം നിര്‍ണയാധികാരത്തെ തകര്‍ക്കാന്‍ ഒരു ആയുധത്തിനും കഴിയില്ല. ഓരോ പാകിസ്താനിയുടെ രക്തത്തിലും കാശ്മീര്‍ ഓടുന്നുണ്ടെന്ന് പാകിസ്താന്‍ സൈനീക വക്താവ് മാജ് ജെന്‍ ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തു.

 ഭീകരരെ വധിച്ചു

ഭീകരരെ വധിച്ചു

അതിനിടെ പൂഞ്ച് ജില്ലയിലെ ബാലക്കോട്ടിലെ നിയന്ത്ര മേഖലയില്‍ പാകിസ്താന്‍ മോട്ടോര്‍ ഷെല്ലിങ്ങ് നടത്തുന്നുണ്ടെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. ശനിയാഴ് രാവിലെ 8.15 മുതലാണ് പാകിസ്താന്‍ ഷെല്ലാക്രമണം നടത്തിയത്. ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുന്നുണ്ടെന്നും സൈന്യം അറിയിച്ചു. തിരിച്ചടിക്കിടെ താഴ്വരിയില്‍ നടന്ന മറ്റൊരു പ്രത്യാക്രമണത്തില്‍ നാല് ജെയ്ഷ ഇ മുഹമ്മദ് ഭീകരരെ ഇന്ത്യ കൊലപ്പെടുത്തിയിട്ടുണ്ടെന്നും സൈന്യം വ്യക്തമാക്കി. ഇവരില്‍ നിന്ന് പാകിസ്താനി മാര്‍ക്കോട് കൂടിയ സ്നിപ്പര്‍ റൈഫില്‍, ഐഇഡി, മൈന്‍ എന്നിവ കണ്ട് കിട്ടിട്ടിയിട്ടുണ്ടെന്നും സൈന്യം അറിയിച്ചു.

'പോ മോനെ ഇന്ത്യ വിട്ട് അമേരി</a></strong><a class=ക്കയിലേക്ക് പോ', കാശ്മീരി നേതാവിനോട് അര്‍ണബ്, പറപ്പിച്ച് മറുപടി" title="'പോ മോനെ ഇന്ത്യ വിട്ട് അമേരിക്കയിലേക്ക് പോ', കാശ്മീരി നേതാവിനോട് അര്‍ണബ്, പറപ്പിച്ച് മറുപടി" />'പോ മോനെ ഇന്ത്യ വിട്ട് അമേരിക്കയിലേക്ക് പോ', കാശ്മീരി നേതാവിനോട് അര്‍ണബ്, പറപ്പിച്ച് മറുപടി

<strong>വിമത എംഎല്‍എമാര്‍ വിഷം കുടിക്കണോ? പൊട്ടിത്തെറിച്ച് യെഡ്ഡി! ഇരിപ്പുറക്കാനാതെ ബിജെപി</strong>വിമത എംഎല്‍എമാര്‍ വിഷം കുടിക്കണോ? പൊട്ടിത്തെറിച്ച് യെഡ്ഡി! ഇരിപ്പുറക്കാനാതെ ബിജെപി

English summary
India used Bofors aginst Pakistan in LOC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X