കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ കാത്തിരിക്കുന്നു മെയ് 23നായി; പ്രാദേശിക പാര്‍ട്ടികളുമായി കൈകോര്‍ക്കാന്‍ തിരക്കിട്ട നീക്കങ്ങളുമായി ബിജെപിയും കോണ്‍ഗ്രസും

  • By Desk
Google Oneindia Malayalam News

എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രവചിച്ച എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നതോടെ സഖ്യകക്ഷികള്‍ക്കായി ഡല്‍ഹിയില്‍ അത്താഴ വിരുന്നൊരുക്കി ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കുന്ന വിരുന്നിന് മുന്നോടിയായി കേന്ദ്ര മന്ത്രിമാരുടെ ഒരു യോഗം ബിജെപി ആസ്ഥാനത്ത് നടക്കും.

മലപ്പുറത്തും, പൊന്നാനിയിലും വിജയം ഉറപ്പിച്ച് ലീഗ്, റമദാന്‍ ആയതിനാല്‍ വിജയാഹ്ലാദത്തില്‍ മിതത്വം പാലിക്കണമെന്ന് പ്രവര്‍ത്തകരോട് പാണക്കാട് ഹൈദരലി തങ്ങള്‍

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, ലോക് ജനശക്തി പാര്‍ട്ടിയുടെ രാം വിലാസ് പാസ്വാന്‍ എന്നിവര്‍ മെയ് 23ന് നടക്കുന്ന വോട്ടെണ്ണലിന് രണ്ട് ദിവസം മുന്‍പേയുള്ള വിരുന്നില്‍ പങ്കെടുക്കും. ഇതിന് പുറമേ തമിഴ്‌നാട്ടിലെ എന്‍ഡിഎ നേതാക്കളായ മുഖ്യമന്ത്രി ഇ കെ പളനിസാമിയും ഒ പനീര്‍ സെല്‍വവും ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പ്രചരണത്തിനായി ഘടക കക്ഷികള്‍ നടത്തിയ കഠിനാധ്വാനത്തിനും ഭാവി പദ്ധതികള്‍ ചര്‍ച്ച ചെയ്യാനുമാണ് ഇന്നത്തെ യോഗമെന്ന് ബിജെപി അധ്യക്ഷന്‍ തമിഴിലിസൈ സൗന്ദരരാജന്‍ പറഞ്ഞു.

Narendra Modi and Rahul Gandhi

എന്‍ഡിഎ സര്‍ക്കാര്‍ 543 അംഗ ലോക്‌സഭയില്‍ 287-365 സീറ്റ് വരെ നേടുമെന്നാണ് ഏഴ് എക്‌സിറ്റ് പോളുകള്‍ ഒന്നടങ്കം പറയുന്നു. 2014ല്‍ 44 സീറ്റുകളുമായി ചരിത്രത്തിലെ മോശം പ്രകടനം കാഴ്ചവെച്ച കോണ്‍ഗ്രസ് ഇത്തവണ 100 സീറ്റ് കടക്കുമെന്നും പ്രവചനത്തില്‍ പറയുന്നു. അതേസമയം ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു പ്രതിപക്ഷ കക്ഷികളെ ഒന്നിച്ചു ചേര്‍ക്കുന്നതിന്റെ ഭാഗമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി തിങ്കളാഴ്ച വൈകീട്ട് കൂടിക്കാഴ്ച നടത്തി.

കോണ്‍ഗ്രസിന്റെയും പ്രാദേശിക പാര്‍ട്ടികളുടെയും പിന്തുണയോടെ ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതകള്‍ ഇരു നേതാക്കളും ചര്‍ച്ചചെയ്തു. മെയ് 23 ന് തെരഞ്ഞെടുപ്പുഫലം പ്രഖ്യാപിച്ച ശേഷം മഹാഗട്ട്ബന്ധന്റെ മറ്റ് രാഷ്ട്രീയ കക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വിശദമായ ചര്‍ച്ച നടത്താന്‍ ഇന്നത്തെ യോഗം തീരുമാനിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ രണ്ടുദിവസങ്ങള്‍ക്കിടെ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുമായി രണ്ടു തവണയും സോണിയാ ഗാന്ധി, എന്‍സിപി നേതാവ് ശരദ് പവാര്‍, സിപിഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുമായും നായിഡു കൂടിക്കാഴ്ച നടത്തുകയും മായാവതി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരുടെ സംഭാഷണങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ജനതാ ദള്‍ നേതാവ് ശരത് യാദവ്, എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍ എന്നിവരുമായും ടിഡിപി തലവന്‍ കൂടിക്കാഴ്ച നടത്തി.

യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി ഇതിനകം തന്നെ കോണ്‍ഗ്രസ് സഖ്യകക്ഷികള്‍ക്കും മറ്റു പ്രതിപക്ഷ കക്ഷികള്‍ക്കും എന്‍ഡിഎ ഇതര സഖ്യകക്ഷികള്‍ക്കുമായി മെയ് 23 ന് യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ആവശ്യം വന്നാല്‍ ബി ജെ ഡി, വൈ.എസ്.ആര്‍.പി, ടി.ആര്‍.എസ് എന്നീ സംഘടനകളുമായി സഹകരിക്കാമെന്നും സോണിയ ഗാന്ധിയുടെ അജണ്ടയിലുണ്ട്. ഭരണ കക്ഷിയായ ബിജെപിയെ താഴെ ഇറക്കാനുള്ള ഭൂരിപക്ഷമായ 272 എന്ന മാന്ത്രിക സംഖ്യ കൈവരിക്കാന്‍ ദിവസം കളയേണ്ടെന്ന തീരുമാനത്തിലാണ് മെയ് 23ന് തന്നെ യോഗം നടത്താനുള്ള സോണിയ ഗാന്ധിയുടെ തീരുമാനത്തിന് കാരണം.

English summary
India waits for May 23, BJP, Congress line up parleys with regional parties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X